മൈക്കൽ ജാക്‌സന്റെ സംഗീതത്തിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ രൂപവും. 2009 ജൂൺ 25-നാണ് അദ്ദേഹം അന്തരിച്ചത്. 16 വർഷങ്ങൾക്കിപ്പുറവും ജാക്‌സണുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തീരുന്നേയില്ല. സ്വന്തം നിറംമാറ്റാൻ ശ്രമിച്ചു എന്ന പേരും പറഞ്ഞ് ഒട്ടേറെ തവണ ക്രൂശിക്കപ്പെട്ടിട്ടുമുണ്ട് അദ്ദേഹം. എന്നാൽ, മരണശേഷമാണ് വിറ്റിലാഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖത്തിന്റെ പിടിയിലായിരുന്നു അദ്ദേഹമെന്ന് ലോകമറിയുന്നത്.
എന്നാൽ, പലപ്പോഴായി തന്റെ രൂപത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് പോപ് രാജാവ്. 15 വരെ പ്ലാസ്റ്റിക് സർജറിയിലൂടെ അദ്ദേഹം കടന്നുപോയി. മൂക്കിൽ രണ്ട് തവണ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ജാക്‌സണൊപ്പം ജോലിചെയ്തിരുന്ന ഒരു സർജൻ പിന്നീട് പറഞ്ഞത്, നേരെ വിപരീതമായിട്ടുള്ള കാര്യങ്ങളാണ്. ''അദ്ദേഹം ഒട്ടേറെ തവണ സർജറിക്ക് വിധേയനായിട്ടുണ്ട്. ഓരോ രണ്ടുമാസം കൂടുമ്പോഴും ക്ലിനിക്കിൽ വരുമായിരുന്നു. ആ ക്ലിനിക്കിൽ രണ്ടുവർഷത്തോളം ഞാനുണ്ടായിരുന്നു. അതിനിടയിൽ പത്തുമുതൽ പന്ത്രണ്ട് സർജറി വരെയാണ് ജാക്‌സൻ നടത്തിയിട്ടുള്ളത്. മൂക്ക്, താടി, കവിൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ജാക്‌സൺ പ്ലാസ്റ്റിക് സർജറി ചെയ്തതെന്നും ഡോക്ടർ പറയുന്നു. അതിനൊപ്പം കൺപോളയിലും സർജറി നടത്തുകയും താടിയിൽ ഒരു ചെറിയ പിളർപ്പ് പോലെ കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഐ ലിഫ്റ്റ്, ചീക്ക് ഇംപ്ലാന്റ് എന്നിവയാണ് അദ്ദേഹം ഏറ്റവും കൂടുതലായി ചെയ്തത്.
സർജറി ചെയ്തതിൽ ഏറ്റവും പാളിപ്പോയത് മൂക്കിന്റെ കാര്യമാണ്. മൂക്കിന്റെ വലുപ്പം കുറയ്ക്കാനായി, ചുറ്റുമുള്ള അധികചർമം നീക്കാനായുള്ള ശസ്ത്രക്രിയകളാണ് അദ്ദേഹം പ്രധാനമായും ചെയ്തത്. എന്നാൽ, ഒടുവിൽ മൂക്കിന്റെ രൂപം തന്നെ മാറിപ്പോയി.
ഡെർമറ്റോളജിസ്റ്റായ ഡോ.ആർനോൾഡ് ക്ലീൻ ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ, ''ഫില്ലറുകൾ ഉപയോഗിച്ച് ജാക്‌സന്റെ മൂക്ക് ഭംഗിയാക്കിയിരുന്നു''. അതിൽ ജാക്‌സൺ സന്തുഷ്ടനായിരുന്നുവത്രെ. എന്നാൽ, കുറച്ചുകഴിഞ്ഞപ്പോൾ മൂക്ക് ശരിയല്ലെന്ന് ജാക്‌സണ് വീണ്ടും തോന്നി. അങ്ങനെ വീണ്ടും ശസ്ത്രക്രിയകൾക്ക് വിധേയനായി.
20-കളിലാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തുന്നത്. മൂക്കിലും താടിയിലുമായിരുന്നു അത്. പിന്നീട് ഓരോ പ്രായത്തിലും രൂപമാറ്റങ്ങളിലൂടെ കടന്നുപോയി. ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ ബോട്ടോക്‌സ് ഇഞ്ചക്ഷനുമെടുത്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: details of michael jacksons numerous plastic surgeries, from his nose job to other procedures
Published: 23 Jun 2025, 04:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented