പാപ് സ്മിയര്‍ എച്ച്.പി.വി. ടെസ്റ്റ്
സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണമാകുന്ന അസാധാരണമായ കോശ വളര്‍ച്ച കണ്ടെത്തുന്നതിനുള്ള ഒരു പരിശോധനയാണിത്. പ്രായവും മുന്‍ ഫലങ്ങളും അടിസ്ഥാനമാക്കി 3 മുതല്‍ 5 വര്‍ഷത്തെ ഇടവേളയില്‍ പരിശോധന നടത്താം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ വൈറസ് പരിശോധനയും പ്രധാനമാണ്, കാരണം ഇതും സെര്‍വിക്കല്‍ ക്യാന്‍സറിലേക്ക് നയിച്ചേക്കാം.

To advertise here,

മാമോഗ്രാം/സ്തനപരിശോധന
സ്തനാര്‍ബുദ പരിശോധനയാണിത്. സ്തനത്തിലെ ട്യൂമറുകളും അസാധാരണഘടകങ്ങളെയും അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയും. ചികിത്സ ഏറ്റവും ഫലപ്രദമാകുക തുടക്കത്തിലേ കണ്ടെത്തുമ്പോഴാണ്. വര്‍ഷത്തിലൊരിക്കലോ രണ്ടുതവണയോ പരിശോധനകള്‍ നടത്താനാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. സ്തനങ്ങളുടെ സ്വയം പരിശോധനയും പ്രധാനമാണ്. സ്തനങ്ങളുടെ സാധാരണ രൂപത്തില്‍ നിന്ന് എന്തെങ്കിലും മാറ്റങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ എത്രയും വേഗം ആരോഗ്യവിദഗ്ധനെ കാണാന്‍ ഇത് സഹായിക്കും. 

തൈറോയ്ഡ് പരിശോധന
ടി.എഫ്.ടി. പരിശോധനയിലൂടെ ശരീരത്തിലെ തൈറോയ്ഡ് ഹോര്‍മോണിന്റെ നില മനസ്സിലാക്കാം. ഹൈപ്പര്‍തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം തുടങ്ങിയ രോഗങ്ങളെ ഇതിലൂടെ മനസ്സിലാക്കാം.

രക്തസമ്മര്‍ദ്ദം/കൊളസ്‌ട്രോള്‍
പ്രായംകൂടുംന്തോറും ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും സാധ്യത വര്‍ധിക്കും. ഓരോ 4-6 വര്‍ഷത്തെ ഇടവേളയില്‍ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും പരിശോധിച്ച് മുന്‍കരുതലുകളെടുക്കാം.  

ഗ്ലൂക്കോസ് പരിശോധന
പ്രമേഹം, പ്രീ-ഡയബറ്റിസ് തുടങ്ങിയ അവസ്ഥകള്‍ കണ്ടെത്തുന്നതിന് വര്‍ഷത്തിലൊരിക്കല്‍ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. പൊണ്ണത്തടിയോ മറ്റ് പാരമ്പര്യരോഗസാധ്യതയോ ഉള്ളവര്‍ക്ക് ഈ പരിശോധന കൂടുതല്‍ നിര്‍ണായകമാണ്.

ബോണ്‍ ഡെന്‍സിറ്റി
ഓസ്റ്റിയോപൊറോസിസ്, അസ്ഥിക്ഷയം തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുന്നതിന് ഡെക്‌സ-സ്‌കാന്‍ പ്രധാനമാണ്, പ്രത്യേകിച്ച് അപകടസാധ്യതയുള്ളവര്‍ക്ക്.

കണ്ണ് പരിശോധന
തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങള്‍ തടയാന്‍ 2 വര്‍ഷംകൂടുമ്പോള്‍ നേത്ര പരിശോധന നടത്താം

കാന്‍സര്‍ സ്‌ക്രീനിങ്
പ്രായം, കുടുംബ ചരിത്രം, മറ്റ് അപകട ഘടകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി വന്‍കുടല്‍, ചര്‍മ്മം എന്നിവയില്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്താം