
എഐ നിർമിതചിത്രം
വന്ധ്യത പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. പുരുഷ വന്ധ്യത (Male Infertility) പുരുഷൻമാരുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരവസ്ഥയാണ്.
പുരുഷ വന്ധ്യത എത്രത്തോളം സാധാരണമാണ്?
ലോകമെമ്പാടുമായി ഏകദേശം 186 ദശലക്ഷം (18.6 കോടി) ആളുകളെ വന്ധ്യത ബാധിക്കുന്നു. ഇതില്‍ പകുതിയോളം പുരുഷവന്ധ്യതയാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ ഏകദേശം 10% മുതല്‍ 15% വരെ പുരുഷന്മാര്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭം ധരിക്കുക എന്നത് എളുപ്പമല്ല. മനുഷ്യവര്‍ഗ്ഗത്തെ പ്രത്യുത്പാദന ശേഷി താരതമ്യേന കുറഞ്ഞ ഒരു ജീവിവര്‍ഗ്ഗമായിട്ടാണ് കണക്കാക്കുന്നത്. വന്ധ്യതയോ അനുബന്ധ പ്രശ്‌നങ്ങളോ ഇല്ലാത്ത യുവ ദമ്പതികള്‍, ഗര്‍ഭധാരണം തടയാനുള്ള മാര്‍ഗങ്ങളൊന്നും തേടാതെ സ്വതന്ത്രമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പോലും, ഗര്‍ഭം ധരിക്കാനുള്ള സാധ്യത 20-25% മാത്രമാണ്.
ലക്ഷണങ്ങളും കാരണങ്ങളും
പുരുഷ വന്ധ്യതയുടെ പ്രധാനകാരണം ആരോഗ്യകരമായ ബീജങ്ങളുടെ അഭാവമാണ്. പുരുഷ വന്ധ്യത നിരവധി മാനസികവും വൈകാരികവുമായ പ്രയാസങ്ങള്‍ക്കും കാരണമാകും. അവ താഴെ പറയുന്നവയാണ്:
- അഗാധമായ ദുഃഖം
- വിഷാദം
- പരാജയബോധം
ജനിതക കാരണങ്ങള്‍ (Genetic)
മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ വന്ധ്യതക്ക് കാരണമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...
- ശീതികരിച്ച മുറികളില്‍ ഇരുന്നുള്ള ജോലികള്‍
- വ്യായാമക്കുറവ്
- പുകവലി
- അമിതമായ മദ്യപാനം
- അമിതമായ മാനസിക സമ്മര്‍ദ്ദം (Stress)
- റോഡ് ട്രാഫിക് അപകടങ്ങള്‍ (ഉദാഹരണത്തിന്: നട്ടെല്ലിന് പരിക്ക് പറ്റി തളരുക)
- റേഡിയേഷന്‍ (Radiation) അല്ലെങ്കില്‍ രാസവസ്തുക്കളുമായുള്ള (Chemicals) സമ്പര്‍ക്കം (ജോലി സ്ഥലങ്ങളിലോ, താമസസ്ഥലത്തെ കെമിക്കല്‍ ഫാക്ടറികളില്‍ നിന്നോ)
- അമിത ശരീരഭാരം
- ഫാസ്റ്റ് ഫുഡുകളുടെ അമിതമായ ഉപയോഗം
- വൃഷണങ്ങള്‍ക്ക് അമിതമായ ചൂടേല്‍ക്കുക (ഒരുപാട് നേരം ഇരിക്കുമ്പോള്‍)
- കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം.
പുരുഷ വന്ധ്യത വൃഷണങ്ങളില്‍ നിന്നുള്ള ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനക്കുറവുമായി ബന്ധപ്പെട്ടിരിക്കാം. ഈ സാഹചര്യത്തില്‍, ക്ഷീണം, ബലഹീനത, വിഷാദം, ശരീരഭാരം കൂടല്‍, നിസ്സംഗത (Indifference) തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിക്കോ ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, പുരുഷ വന്ധ്യതയില്‍ വിദഗ്ധനായ ഒരു യൂറോളജിസ്റ്റുമായോ (Urologist) അല്ലെങ്കില്‍ പ്രത്യുല്‍പാദന എന്‍ഡോക്രൈനോളജിസ്റ്റുമായോ (Reproductive Endocrinologist) സംസാരിക്കുന്നത് സഹായകരമാകും.
കാരണമാകുന്ന ഘടകങ്ങള്‍
പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്ന നിരവധി ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ:
ബീജത്തിന്റെ തകരാറുകള്‍
- ബീജങ്ങളുടെ എണ്ണത്തിലെ കുറവ് (ഒലിഗോസ്പെര്‍മിയ - Oligospermia).
- ബീജത്തില്‍ ബീജത്തിന്റെ അഭാവം (അസൂസ്പെര്‍മിയ - Azoospermia).
ജനിതക വൈകല്യങ്ങള്‍:
- ക്ലൈന്‍ഫെല്‍ട്ടര്‍ സിന്‍ഡ്രോം (Klinefelter syndrome).
- മയോടോണിക് ഡിസ്‌ട്രോഫി (Myotonic Dystrophy) ഉള്‍പ്പെടെയുള്ളവ.
പുരുഷ വന്ധ്യത പരിഹരിക്കാമോ?
പുരുഷ വന്ധ്യത മാറ്റാന്‍ നിരവധി ചികിത്സാമാര്‍ഗ്ഗങ്ങളുണ്ട്. കാരണത്തെ ആശ്രയിച്ച് ഈ ചികിത്സാവിധികള്‍ പരീക്ഷിക്കാവുന്നതാണ്.
- ജീവിതശൈലി മാറ്റങ്ങള്‍
- ജീവിതശൈലിയിൽ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ആരോഗ്യകരമായി ബീജോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞേക്കും.
- ആരോഗ്യകരമായി ഭാരം നിലനിര്‍ത്തുക.
- കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക.
- നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നൃത്തം അല്ലെങ്കില്‍ ഭാരോദ്വഹനം എന്നിവ ഉള്‍പ്പെടെയുള്ള പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
- സമ്മര്‍ദ്ദം (Stress) കൈകാര്യം ചെയ്യുക.
- പുകവലി, മദ്യപാനം, തുടങ്ങിയ ലഹരി ഉപയോഗം ഒഴിവാക്കുക.
- ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
പുരുഷ വന്ധ്യതയും ആയുര്‍വേദ വാജീകരണ ചികിത്സയും
- വാജീകരണ ചികിത്സയിലൂടെ തുടക്കത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പൂര്‍ണമായി ചികിത്സിച്ചു പരിഹരിക്കാന്‍ സാധിക്കും.
- ആയുര്‍വേദ ചികിത്സാ രീതികളായ പഞ്ചകര്‍മ്മം, അഭ്യംഗം, പാല്‍പൊക, ഞവരക്കിഴി, മാംസ ഞവരക്കിഴികള്‍, ധാരകള്‍, ക്ഷിരോധാര, പിഴിച്ചില്‍ മുതലായവ ഗുണകരമാണ്.
ആയുര്‍വേദ ഔഷധങ്ങള്‍:
- കപികച്ചു ചൂര്‍ണം (തേനില്‍ സേവിക്കുന്നത്)
- വിധാരാതി കഷായം (ഉത്തമമായ ബീജത്തിന്)
- അശ്വഗന്ധ (ശരീര പുഷ്ടിക്ക്)
- വാജീകരണ ഘൃതം
- ശിലാജിത്
- ഗോക്ഷുരാദി ചൂര്‍ണം
- ശതാവരി ചൂര്‍ണം
- മുസലി ടാബ്ലറ്റ്
യോഗാസനങ്ങള്‍:
- ഭുജംഗാസനം (Bhujangasana - Cobra Pose)
- പശ്ചിമോത്താസനം (Paschimottanasana - Seated Forward Bend)
- ഹലാസനം (Halasana - Plough Pose)
- ധനുരാസനം (Dhanurasana - Bow Pose)
- സര്‍വാംഗാസനം (Sarvangasana - Shoulder Stand)
- ഹസ്താപാദാസനം (Hasta Padasana - Standing Forward Bend)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Understand male infertility: causes, symptoms, and effective Ayurvedic treatments. Learn about lifestyle changes & remedies to boost fertility. Get expert advice.
Published: 15 Nov 2025, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented