ഇന്ന് പലർക്കും ചെറിയ പ്രായത്തില്‍ തന്നെ കൊളസ്ട്രോള്‍ വര്‍ധിച്ചു വരുന്നതായി കാണാറുണ്ട്. എന്നാൽ ആരും അത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. വര്‍ഷങ്ങളായുള്ള ഭക്ഷണ ശീലങ്ങള്‍,ഫാസ്റ്റ് ഫുഡുകള്‍, വ്യായാമക്കുറവ്, പാചകം ചെയ്യുമ്പോഴുളള ശ്രദ്ധക്കുറവ് എന്നിങ്ങനെ കാരണങ്ങൾ എന്തുമാകാം. നമ്മള്‍ എന്ത് കഴിക്കുന്നു എന്നതിലല്ല കാര്യം, മറിച്ച് നമ്മള്‍ എങ്ങനെ കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നതാണ് പ്രധാനം. പാചകം ചെയ്യുമ്പോൾ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, കൊളസ്ട്രോള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.
കൂടുതല്‍ മത്സ്യം ഉൾപ്പെടുത്താം
റെഡ് മീറ്റുകള്‍ക്ക് അധികം കഴിക്കാതെ അതിന് പകരം മീന്‍ വിഭവങ്ങള്‍ കൂടുതല്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഫെബറും പ്രോട്ടീനും ഉള്‍പ്പെടുത്താന്‍ മറക്കരുത്. പ്രോട്ടീനായി മാംസം മാത്രമല്ല പച്ചക്കറികളും ഉള്‍പ്പെടുത്താം. പയറു വര്‍ഗ്ഗങ്ങള്‍, കൂണ്‍, പച്ചക്കറികള്‍ എന്നിവ പോഷകങ്ങളുടെ സ്രോതസ്സാണ്.
മാംസത്തിന്റെ അളവ് കുറയ്ക്കാം
ഭക്ഷണത്തിൽ മാംസം സൈഡ് ഡിഷായി ഉപയോഗിക്കുന്നതാണ് നല്ലത്. പ്രോസസ്സ്ഡ് മാംസം വാങ്ങുന്നത് ഒഴിവാക്കാം. ഫാറ്റിന്റെ അളവ് താരതമ്യേനകുറവുളള മാംസങ്ങൾ തിരഞ്ഞെടുക്കാം. പാനില്‍ ഫ്രെ ചെയ്യുന്നതിന് പകരം വേവിച്ചോ , ഗ്രില്‍ ചെയ്‌തോ കഴിക്കാം. ഇതുവഴി പാനില്‍ ഫ്രെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന എണ്ണ ഉപയോഗം കുറയ്ക്കാം. സൂപ്പായോ കറിയായോ മാംസം പാകം ചെയ്യാം.
കൂടുതല്‍ പച്ചക്കറികള്‍
വിവിധയിനം പച്ചക്കറികള്‍ വേവിച്ച് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. കുറഞ്ഞ അളവില്‍ വെണ്ണ ചേര്‍ത്ത് പച്ചക്കറികള്‍ വഴറ്റി കഴിക്കുന്നതാണ് നല്ലത്. എണ്ണ സ്‌പ്രേ ചെയ്ത് ഉപയോഗിക്കുന്നത് എണ്ണയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. സോസുകള്‍ക്ക് പകരം ഭക്ഷണത്തിന് സുഗന്ധം നല്‍കുന്ന ഔഷധങ്ങ സസ്യങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളും ചേര്‍ക്കുന്നത് നല്ലതാണ്.
പാചകത്തിനായി ഒലീവ് എണ്ണ, സണ്‍ഫ്‌ളവര്‍ എണ്ണ എന്നില ഉപയോഗിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം എണ്ണകള്‍ ഭക്ഷണത്തിനായി ഉപയാഗിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നും ഹൃദയ സംബദ്ധമായ അസുഖങ്ങള്‍ വരാനുളള സാധ്യതയും കുറയ്ക്കുമെന്നും ജേണല്‍ ഓഫ് ലിപിഡ് റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു .
ബേക്കിങ്ങിനായി ഫ്രൂട്ട്‌സ് ഉപയോഗിക്കാം
കേക്കുകളും മഫീനുകളും മറ്റും ബേക്ക് ചെയ്യുമ്പോള്‍ എണ്ണയ്ക്ക് പകരം പഴഞ്ചാറുകള്‍ ചേര്‍ക്കാം. ധാരാളം ഫൈബര്‍ അടങ്ങിയ എന്നാല്‍ കൊഴുപ്പ് കുറഞ്ഞ പഴഞ്ചാറുകള്‍ രുചിയും വര്‍ധിപ്പിക്കും.
പാലുൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാം
പാചകത്തിന് താരതമ്യേന കൊഴുപ്പ് കുറഞ്ഞ പാല്‍ ഉപയോഗിക്കാം. പാട നീക്കിയ പാല്‍ ഉപയോഗിക്കാന്‍ എഎച്ച്എ യും നിര്‍ദേശിക്കുന്നു. കസ്റ്റാഡുകളിലും ചീസുകളും താരതമ്യേന ഫാറ്റിന്റെ അളവ് കുറഞ്ഞവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങളാണിവ, ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover simple kitchen secrets to manage cholesterol. Learn how to cook healthier meals, reduce bad fats, and boost fiber for a stronger, happier heart.
Published: 08 Nov 2025, 04:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented