ചെമ്പരത്തിച്ചായ കുടിക്കുന്നത് നല്ലതാണെന്നും തനിക്കത് വളരെ ഇഷ്ടമാണെന്നും പറഞ്ഞ് തെന്നിന്ത്യന്‍ സിനിമാതാരം നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ രണ്ടുദിവസം മുമ്പ് പോസ്റ്റിട്ടിരുന്നു. മണ്‍സൂണ്‍ സീസണില്‍ ആരോഗ്യത്തിന് ഗുണകരമാണ് ചെമ്പരത്തിച്ചായ, ഒട്ടേറെ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്, പ്രതിരോധശേഷി വര്‍ധിപ്പിക്കും എന്നെല്ലാം പോസ്റ്റില്‍ പറഞ്ഞു. ഒപ്പം ചെമ്പരത്തിച്ചായയിലെ ആന്റി മൈക്രോബിയല്‍ ശേഷി അണുബാധകളില്‍ നിന്ന് രക്ഷിക്കുമെന്നും. അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് മുണ്‍മുണ്‍ ഗനേരിവാളിനെ സമീപിക്കാമെന്നും പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ലിവര്‍ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഹെപറ്റോളജിസ്റ്റ് സിറിയക് എബി ഫിലിപ്‌സ്. ചെമ്പരത്തിച്ചായയ്ക്ക് രുചിയുണ്ടെന്ന് പറഞ്ഞ് നയന്‍താര പോസ്റ്റ് അവസാനിപ്പിച്ചിരുന്നെങ്കില്‍ അത് സമ്മതിക്കാം. പക്ഷേ, അവരതല്ല ചെയ്തത്.
പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, മുഖക്കുരു തുടങ്ങിയവയ്ക്ക് പരിഹാരമാണെന്ന് അവകാശപ്പെടുകയാണ്. ഇതൊന്നും തെളിയിക്കപ്പെടാത്ത കാര്യങ്ങളാണ്. അവരുടെ ആരോഗ്യരംഗത്തെ നിരക്ഷരതയെയാണ് ഇതെല്ലാം കാണിക്കുന്നത്. സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റിന്റെ പരസ്യമാണ് ഇവിടെ നടന്നത്. ആരാധകരെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഡോക്ടര്‍ പറയുന്നു.
അതേസമയം, വിവാദമായതോടെ നയന്‍താര പോസ്റ്റ് പിന്‍വലിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറുടെ പേരെടുത്തു പറയാതെ വിമര്‍ശനവുമായെത്തിയ നയന്‍സ് ചെമ്പരത്തിച്ചായയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന വെബ്‌സൈറ്റും പങ്കുവെച്ചു. വിഡ്ഡികളോട് തര്‍ക്കിക്കരുത് എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെഴുതി. പിന്‍വലിച്ച പോസ്റ്റ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാമില്‍ പുനസ്ഥാപിച്ചിട്ടുമുണ്ട്.
തെന്നിന്ത്യന്‍ താരം സാമന്ത പങ്കുവെച്ച പോസ്റ്റിനെതിരേയും ലിവര്‍ ഡോക്ടര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ആശുപത്രിയില്‍ പോവാതെ ഹൈഡ്രജന്‍ പെറോക്‌സൈഡ് നെബുലൈസേഷന്‍ ശുപാര്‍ശ ചെയ്തതിന്റെ പേരിലാണ് താരത്തെ അന്ന് ഡോക്ടര്‍ വിമര്‍ശിച്ചത്.
Content Highlights: liver doctor slams nayantharas hibiscus tea claims
Published: 30 Jul 2024, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented