
നടുവേദനയുടെ പ്രയാസങ്ങള്‍ അനുഭവിക്കാത്തവര്‍ കുറവായിരിക്കും. മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മറ്റ് അസുഖങ്ങളുമെല്ലാം നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. കഠിനമായ നടുവേദനമൂലം പലപ്പോഴും ഡ്രൈവിങ് ഒരു പരീക്ഷണമായി മാറുന്നു. എന്‍ജിന്റെ തുടര്‍ച്ചയായുള്ള വൈബ്രേഷനും റോഡിലെ ഗട്ടറുകളിലൂടെയുള്ള സഞ്ചാരവുമെല്ലാം നടുവേദന കൂട്ടും. എങ്കിലും ഡ്രൈവിങ്ങിനിടെയുണ്ടാകുന്ന നടുവേദനയുടെ തീവ്രത കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം.
സീറ്റ് അഡ്ജസ്റ്റ് ചെയ്യാം
ശരിയായ രീതിയില്‍ സീറ്റ് അഡ്ജസ്റ്റ് ചെയ്താല്‍ വേദന കുറേയൊക്കെ പരിഹരിക്കാന്‍ സാധിക്കും.
- വാഹനമോടിക്കുമ്പോഴുള്ള കുലുക്കം നടുവിനെ ബാധിക്കാത്ത തരത്തില്‍ വേണം സീറ്റ് ക്രമീകരിക്കാന്‍.
- സീറ്റിന് പിറകില്‍ തലയിണയോ മറ്റെന്തെങ്കിലും മൃദുവായ തുണിയോ വയ്ക്കാം.
- ആവശ്യമെങ്കില്‍ ഹെഡ്‌റെസ്റ്റ് ഉപയോഗിക്കാം.
- ബാക്ക്‌പോക്കറ്റില്‍ പഴ്‌സോ മറ്റ് വസ്തുക്കളോ ഇല്ലെന്ന് ഉറപ്പാക്കണം.
ഇരിക്കുമ്പോള്‍
- ചെവിയും തോളും ഒരേ രേഖയില്‍ വരുന്ന തരത്തില്‍ വേണം ഇരിക്കാന്‍.
- കഴുത്ത് മുന്നോട്ട് നീട്ടി ഇരിക്കരുത്.
- അതുപോലെ ഒരുകൈ ഡോര്‍വിന്‍ഡോയ്ക്ക് മുകളില്‍ വെച്ച് യാത്ര ചെയ്യരുത്.
- കാലുകളിലേക്ക് ആവശ്യത്തിന് രക്തയോട്ടം ലഭിക്കാനായി ഇടയ്ക്കിടെ വ്യായാമം ചെയ്യാവുന്നതാണ്.
- ദീര്‍ഘനേരം തുടര്‍ച്ചയായി ഡ്രൈവ് ചെയ്യരുത്. അല്പനേരം വിശ്രമിച്ച് ഡ്രൈവിങ് തുടരാം.
- കഴുത്തും തോളും ഇടയ്ക്കിടെ ചലിപ്പിച്ച് വിശ്രമം നല്‍കണം.
- അമിതവേഗതയില്‍ വാഹനം ഓടിക്കാതിരിക്കുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Driving with back pain? Learn simple tips to adjust your seat, posture, and driving habits
Published: 12 Nov 2025, 03:04 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented