ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനും ധാരാളം അടങ്ങിയിട്ടുണ്ട് നെല്ലിക്കയില്‍. തണുപ്പുകാലത്ത് നമ്മളെ കൂടുതലായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ് മുടികൊഴിച്ചിലും വരണ്ട ചര്‍മവും. നെല്ലിക്ക കഴിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ ഒരു പരിധിവരെ പരിഹാരമാണ്. രോഗപ്രതിരോധശേഷി കൂട്ടാനും നെല്ലിക്ക നല്ലതാണെന്ന് പറയപ്പെടുന്നു. 

To advertise here,

മുടി കൂടുതലായി കൊഴിയാന്‍ സാധ്യതയുണ്ട്. നെല്ലിക്ക കഴിച്ചാല്‍ മുടികൊഴിച്ചില്‍ ഒരു പരിധിവരെ കുറയും. മുടിയുടെ ആരോഗ്യത്തിനാവശ്യമായ കെരാറ്റിന്‍, അയണ്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. താരനും നെല്ലിക്ക ഏറെ പ്രയോജനകരമാണ്. നെല്ലിക്കയിലുള്ള വിറ്റാമിന്‍ സി, ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണംചെയ്യും.  

നെല്ലിക്ക വെറുതെ കഴിക്കുന്നതിനുപകരം ജ്യൂസ് അടിച്ചുകുടിക്കാം. അതില്‍ അല്പം ഉപ്പ് അല്ലെങ്കില്‍ തേന്‍ ചേര്‍ത്താല്‍ മതി. നെല്ലിക്ക വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ആറുമ്പോള്‍ കുടിക്കുന്നതും നല്ലതാണ്. നെല്ലിക്ക ചമ്മന്തിയരച്ച് ഉപയോഗിക്കുകയും ചെയ്യാം. സലാഡ് ഉണ്ടാക്കുമ്പോള്‍ അതില്‍ നെല്ലിക്ക ഗ്രേറ്റ് ചെയ്‌തോ നുറുക്കിയോ ഇടാം.