രാവിലെ എഴുന്നേറ്റുവരുമ്പോള്‍ ശരീരത്തിനാകെ ഒരു മന്ദിപ്പ് തോന്നാറുണ്ടോ? കൈകാലുകളിലെ സ്റ്റിഫ്‌നെസ്സ് തണുപ്പുകാലത്ത് പൊതുവെ ആളുകളില്‍ കണ്ടുവരുന്നൊരു പ്രശ്‌നമാണ്. ശരീരത്തിന്റെ വഴക്കവും മൊത്തത്തിലുള്ള ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനും പിരിമുറുക്കം ഒഴിവാക്കുന്നതിനും പല തരത്തിലുള്ള സ്‌ട്രെച്ചിങ് നിങ്ങളെ സഹായിക്കും. രക്തചംക്രമണം വര്‍ധിപ്പിച്ച് പേശികളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം നല്‍കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
തണുത്ത കാലാവസ്ഥ പേശികളെ ഇറുക്കമുള്ളതും വഴക്കമില്ലാത്തതുമാക്കും. ശരീരത്തെ ചൂടാക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും തണുപ്പ് മൂലം പേശികള്‍ ചുരുങ്ങുന്ന പ്രവണത ഒഴിവാക്കാനും സ്‌ട്രെച്ചിങ്
സഹായിക്കും. ശൈത്യകാല പ്രഭാതങ്ങളില്‍ സ്‌ട്രെച്ചിങ് ശീലമാക്കാം.
കൈകാലുകളില്‍ രാവിലെയുണ്ടാകുന്ന മരവിപ്പ് ഒഴിവാക്കാം
തണുത്ത കാലാവസ്ഥ രാവിലെയാകുമ്പോഴേക്കും പേശികളെയും സന്ധികളെയും കഠിനമാക്കും. എണീറ്റയുടനെ സ്‌ട്രെച്ച് ചെയ്ത് അയവുവരുത്തിയാല്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാം. ലെഗ് സ്വിങ്, ആം സര്‍ക്കിള്‍ പോലെയുള്ള സ്‌ട്രെച്ചുകള്‍ ചലനശേഷി മെച്ചപ്പെടുത്തും.
രക്തയോട്ടം വര്‍ധിപ്പിക്കും
സ്‌ട്രെച്ച് ചെയ്യുന്നതിലൂടെ പേശികളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനാവും. തണുത്ത താപനിലയില്‍ രക്തചംക്രമണം മന്ദഗതിയിലാകും, സ്‌ട്രെച്ച് ചെയ്യുന്നത് രക്തത്തെ ഫലപ്രദമായി ഒഴുകാന്‍ സഹായിക്കുന്നു. ഇത് ഊര്‍ജ്ജസ്വലത നിലനിര്‍ത്തും.
പരിക്കുകള്‍ തടയും
തണുപ്പുകാലത്ത് പേശികള്‍ക്ക് പരിക്കുപറ്റാനുള്ള സാധ്യത കൂടുതലാണ്. മൃദുവായി സ്‌ട്രെച്ച് ചെയ്യുന്നത് പേശികളെയും ലിഗമെന്റുകളെയും ചൂടാക്കുകയും വഴക്കമുള്ളതാക്കുകയും ചെയ്യും. ചെറിയ പരിക്കിനും ഉളുക്കിനുമുള്ള സാധ്യത കുറയ്ക്കും.
ഊര്‍ജം വര്‍ധിപ്പിക്കും
ശൈത്യകാലത്ത് ആളുകള്‍ വീടിനുള്ളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ശീലമാക്കാറുണ്ട്. രാവിലത്തെ സ്‌ട്രെച്ചിങ് ആ ദിവസം മുഴുവന്‍ നിങ്ങളെ ഉന്മേഷത്തോടെയിരുത്തും. നാഡീവ്യവസ്ഥയെ സജീവമാക്കും. മാനസികവ്യക്തതയും വര്‍ധിപ്പിക്കും. ഇറുകിയ പേശികളും സന്ധികളും അയവുള്ളതാക്കുന്നതിലൂടെ ക്ഷീണം കുറയുന്നു.
സമ്മര്‍ദ്ദം കുറയ്ക്കും
സ്‌ട്രെച്ചിങ് സമ്മര്‍ദ്ദവും ഉത്കണ്ഠയും തടയുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ പുറത്തുവിടും. മൂടിയ കാലാവസ്ഥ തരുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കും. പുറത്തെയും കഴുത്തിലെയും കാലുകളിലെലും അസ്വസ്ഥതകളും വേദനയും കുറയ്ക്കും. സ്ഥിരവേദനകള്‍ക്കൊരു പരിഹാരമാണ് സ്‌ട്രെച്ചിങ്. കിടന്നത് ശരിയായില്ലെങ്കിലുള്ള വേദനകളും അസ്വസ്ഥതയുമടക്കം ഇതിലൂടെ ചെറുക്കാനാവും. നെഞ്ച്, തോളുകള്‍, ഇടുപ്പ് എന്നിവയിലെ പേശികളെ അയവുവരുത്താന്‍ സഹായിക്കുന്നു,
പ്രതിരോധശേഷി കൂട്ടുന്നു
ശരീരത്തിലെത്തുന്ന മാലിന്യങ്ങളെയും വിഷാംശങ്ങളെയും പുറത്തുകളയാന്‍ സഹായിക്കും. പ്രതിരോധശേഷിയും വര്‍ധിക്കും. തണുപ്പുകാലത്ത് അണുബാധകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇത് പ്രധാനമാണ്.
(ഇത് പൊതുവിവരങ്ങളാണ്, ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ജീവിതശൈലിയില്‍ മാറ്റം വരുത്തുക)
Content Highlights: you must stretch each morning during winter
Published: 13 Dec 2024, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented