രാത്രിയില്‍ ഉറക്കം കിട്ടാതെ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. തിരിഞ്ഞും കിടന്നിട്ടും കണ്ണടച്ചിട്ടും ഉറക്കം വരാത്തതിന് പല കാരണങ്ങളുണ്ടാകാം. ഒരാള്‍ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് ഉറക്കം. ഉറക്കക്കുറവ് പരിഹരിക്കുന്നതിനും ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം....
കിവി
സെറാടോണിന്‍, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്റി-ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ കിവി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്.
മഞ്ഞള്‍ പാല്‍
പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മഞ്ഞളിലെ കുര്‍കുമിനാണ് ഉറക്കത്തിന് സഹായിക്കുന്നത്.
അവക്കാഡോ
അവക്കാഡോയില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം നാഡീ വ്യവസ്ഥയെ ഏകോപിപ്പിക്കുകയും പേശികളെ സ്വതന്ത്രമാക്കി നല്ല ഉറക്കത്തിന് സഹായിക്കുന്നു. അതിനാല്‍ ഉറക്കക്കുറവുള്ളവര്‍ക്ക് അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചെറി
ചെറി കഴിച്ചാല്‍ ഉറക്കം വരാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ടെന്‍ഷന്‍ കാരണം ഉറക്കം നഷ്ടപ്പെടുന്നവര്‍ക്ക് ചെറി സഹായകമാകും. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിന്‍ ചെറിപ്പഴത്തില്‍ ധാരാളമുണ്ട്. അതിനാല്‍ രാത്രി ചെറി ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
വാഴപ്പഴം
വീടുകളില്‍ സുലഭമായി കാണപ്പെടുന്ന വാഴപ്പഴം നല്ല ഉറക്കം കിട്ടാന്‍ ബെസ്റ്റാണ്. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
മുട്ട
ഉറക്കം വരാന്‍ കാരണമാകുന്ന പ്രധാന ഹോര്‍മോണാണ് മെലാറ്റോണിന്‍. മെലാറ്റോണിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ഉറക്കം വരാന്‍ സഹായിക്കും. മുട്ടയില്‍ മെലാറ്റോണിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും
ബദാം
ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉല്‍പ്പാദനം കൂട്ടും. അതിനാല്‍ ഉറക്കക്കുറവുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് പരീക്ഷിക്കുക.
(ഇത് പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയിട്ടുള്ള വിശകലനം മാത്രമാണ്. അതിനാല്‍ ഡോക്ടറെ സമീപിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ മടി കാണിക്കാതിരിക്കുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover foods that promote better sleep
Published: 23 Jul 2025, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented