നമ്മളിൽ ഭൂരിഭാഗം ആളുകളും വർഷത്തിലൊരിക്കൽ പതിവ് ഹെൽത്ത് ചെക്കപ്പുകൾ (Routine Health Check-ups) ചെയ്യാറുണ്ട്. എന്നാൽ, ഈ സാധാരണ പാക്കേജുകളിൽ പലപ്പോഴും ശരീരത്തിലെ പ്രാരംഭ രോഗലക്ഷണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന പരിശോധനകൾ ഉണ്ടാകാറില്ല. ഹൃദയാരോഗ്യവും മെറ്റബോളിക് ആരോഗ്യവും കൃത്യമായി മനസ്സിലാക്കാൻ അഡ്വാൻസ്ഡ് ടെസ്റ്റുകൾ നടത്തുന്നതാണ് ഉചിതം, പ്രത്യേകിച്ച് 40 വയസ്സിന് ശേഷം. ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ഫങ്ഷണൽ മെഡിസിൻ വിദഗ്ധനുമായ ഡോ. സഞ്ജയ് ഭോജ്രാജ്, 40 വയസ്സിന് മുകളിലുള്ളവർ ചെയ്തിരിക്കേണ്ട പ്രധാന പരിശോധനകളെതെല്ലാമാണെന്ന് വ്യക്തമാക്കുകയാണ്.
ഫാസ്റ്റിങ് ഇൻസുലിൻ
സാധാരണ രക്തപരിശോധനകളിൽ പഞ്ചസാരയുടെ അളവും HbA1c-യും നോർമലായി കാണിച്ചാലും, ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance) തുടങ്ങിയിട്ടുണ്ടാകാം. ഇൻസുലിൻ റെസിസ്റ്റൻസ് നേരത്തെ തന്നെ കണ്ടെത്താൻ ഈ പരിശോധന സഹായിക്കുന്നു.
Also Read
hs-CRP
ശരീരത്തിനുള്ളിലെ വീക്കം (Inflammation) അളക്കുന്നതിനുള്ള പ്രധാന ടെസ്റ്റാണിത് (High-Sensitivity C-Reactive Protein). ഹൃദ്രോഗ സാധ്യത മുൻകൂട്ടി തിരിച്ചറിയാനും വിലയിരുത്താനും സഹായിക്കും.
LDL-P / NMR ലിപോപ്രോട്ടീൻ പ്രൊഫൈൽ
സാധാരണ കൊളസ്ട്രോൾ ടെസ്റ്റിൽ (Lipid Panel) കൊളസ്ട്രോളിന്റെ ആകെ അളവ് മാത്രമാണ് അറിയാൻ സാധിക്കുക. എന്നാൽ രക്തക്കുഴലുകളിൽ അടിയുന്ന ബാഡ് കൊളസ്ട്രോൾ പാർട്ടിക്കിളുകളുടെ കൃത്യമായ എണ്ണം മനസ്സിലാക്കാൻ ഈ ടെസ്റ്റ് അത്യാവശ്യമാണ്.
യൂറിൻ ആൽബുമിൻ-ടു-ക്രിയാറ്റിനിൻ റേഷ്യോ
രക്തക്കുഴലുകൾ നേരിടുന്ന അമിത സമ്മർദ്ദം കണ്ടെത്താനുള്ള മികച്ച വഴിയാണിത് (Urine Albumin-to-Creatinine Ratio). വൃക്കകളുടെ ആരോഗ്യവും ഹൃദ്രോഗ സാധ്യതയും കൃത്യമായി വിലയിരുത്താൻ വളരെ പ്രാധാന്യമുള്ളതും എന്നാൽ പലപ്പോഴും ആളുകൾ ശ്രദ്ധിക്കാതെ പോകുന്നതുമായ പരിശോധനയാണിത്.
NT-proBNP
ഹൃദയം നേരിടുന്ന അമിത സമ്മർദ്ദവും (Cardiac Strain) ഹാർട്ട് ഫെയ്‌ലിയറിന്റെ ആദ്യകാല ലക്ഷണങ്ങളും തിരിച്ചറിയാൻ ഈ പരിശോധന സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ഈ പരിശോധന ഏറെ നിർണായകമാണ്.
ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളാണിവ. പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Standard routine check-ups often miss early signs of metabolic and heart disease., Fasting Insulin helps detect early insulin resistance., hs-CRP is critical for measuring internal inflammation linked to heart disease., LDL-P/NMR provides a detailed breakdown of harmful cholesterol particles., Urine Albumin-to-Creatinine Ratio and NT-proBNP are vital for assessing kidney-heart connection and cardiac strain.
Published: 23 Jul 2026, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented