എപ്പോഴും ഡയപ്പര്‍ ധരിപ്പിക്കുന്നതു മൂലം കുഞ്ഞിന്റെ നേര്‍ത്ത ചര്‍മത്തില്‍ ഡയപ്പര്‍ റാഷ് ഉണ്ടാകുന്നത് സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. കൃത്യമായി പരിചരണവും ശ്രദ്ധയും നല്‍കിയില്ലെങ്കില്‍ ഇത് അപകടകരമാവും. ഡയപ്പര്‍ റാഷസിന്റെ കാരണങ്ങണിവയാവാം.
1. നനഞ്ഞതോ അഴുക്ക് പുരണ്ടതോ ആയ ഡയപ്പറുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത്.
2. ഡയപ്പര്‍ കുഞ്ഞിന്റെ ചര്‍മത്തില്‍ ഉരസുന്നത്.
3. യീസ്റ്റ് അണുബാധയും ബാക്ടീരിയ അണുബാധയും
4. ഡയപ്പര്‍ അലര്‍ജി
ശ്രദ്ധിക്കേണ്ടത്
1. ഓരോ തവണയും ഡയപ്പര്‍ മാറ്റുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി കഴുകുക.
2. നനഞ്ഞതോ വിസര്‍ജ്യമുള്ളതോ ആയ ഡയപ്പര്‍ വേഗം മാറ്റുക.
3. വെള്ളമുപയോഗിച്ച് ചര്‍മത്തില്‍ പറ്റിയ വിസര്‍ജ്യം കഴുകി വൃത്തിയാക്കാം. ശേഷം കാറ്റടിച്ച് ഉണങ്ങാന്‍ അനുവദിക്കുക. അമര്‍ത്തിത്തുടയ്ക്കരുത്.
4. പുതിയ ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുന്‍പ് വൃത്തിയായെന്നും നനവ് മാറിയെന്നും ഉറപ്പുവരുത്താം.
5. എപ്പോഴും ഡയപ്പര്‍ വേണ്ട. ഇടയ്ക്ക് ഡയപ്പര്‍ ഒഴിവാക്കുന്നത് ചര്‍മത്തിന് വായുസഞ്ചാരം ലഭിക്കാന്‍ സഹായിക്കും.
6. ക്ലോത്ത് ഡയപ്പറുകളാണ് നല്ലത്. അവ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകി ഉണക്കി ഉപയോഗിക്കണം.
ചികിത്സ
സിങ്ക് ഓക്‌സൈഡോ പെട്രോളിയം ജെല്ലിയോ അടങ്ങിയ ക്രീമോ ഓയിന്റ്‌മെന്റോ ചര്‍മത്തില്‍ പുരട്ടുക.
ബേബി പൗഡര്‍ ഇടാം.
ആന്റിഫംഗല്‍ ക്രീം ഉപയോഗിക്കാം.
റാഷസ് ഗുരുതരമാവുകയോ കുഞ്ഞിന് പനിപോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം.
Content Highlights: diaper rash, baby health, diaper rash prevention
Published: 22 May 2023, 02:55 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented