കയ്പ്പ് മറയ്ക്കാന്‍ എത്ര മസാല ഉപയോഗിച്ചാലും, അത്താഴത്തിന് വിളമ്പുമ്പോൾ വേണ്ടെന്ന് ഭൂരിഭാഗവും പറയുന്ന പച്ചക്കറിയാണ് പാവയ്ക്ക. എങ്കിലും, ആരോഗ്യഗുണത്തിന് പാവയ്ക്ക എന്നും മുന്നിലാണ്. ശരീരത്തിനാവാശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ
ഇവ പ്രമേഹരോഗികളുടെ ഇഷ്ടവിഭവം കൂടിയാണ്. പാവയ്ക്കാ ജ്യൂസും കറികളുമെല്ലാം പരീക്ഷിച്ചു മടുത്തവരാണെങ്കിൽ പാവയ്ക്കകൊണ്ടുള്ള കിടിലനൊരു ചായ ആസ്വദിച്ചുനോക്കൂ. നേരിട്ട് പോഷണം ലഭ്യമാകാൻ പാവയ്ക്കാ ചായ നിത്യേന കുടിക്കുന്ന ധാരാളം പേരുണ്ട്. ഉണങ്ങിയ പാവയ്ക്കാ കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചുണ്ടാക്കുന്ന ഒരു ഔഷധ പാനീയമാണ് പാവയ്ക്കാ ചായ. പാവയ്ക്കാ ചായ, പൊടിയായോ സത്തായോ വിപണിയിലുണ്ട്. ഇത് Gohyah tea എന്നും അറിയപ്പെടുന്നു. എളുപ്പത്തില്‍വീട്ടില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്.
പാവയ്ക്കാ ചായ ഉണ്ടാക്കുന്ന വിധം
പാവയ്ക്കാ ചായ തയ്യാറാക്കുന്നതിനായി പാവയ്ക്കയുടെ ഉണങ്ങിയ ഇലകളും വിത്തും ഉപയോഗിക്കാം. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഉണങ്ങിയ പാവയ്ക്കാ കഷ്ണങ്ങള്‍ ചേര്‍ക്കുക. പാവയ്ക്കയുടെ എല്ലാ പോഷകങ്ങളും വെള്ളത്തില്‍ അലിഞ്ഞുചേരുന്നതിനായി ചെറുതീയിൽ 10 മിനിറ്റ് നേരം തിളപ്പിക്കുക. വാങ്ങിയശേഷം പാവയ്ക്കാ കഷ്ണങ്ങള്‍ കുറച്ചുനേരം കൂടി വെള്ളത്തിൽ തന്നെ കിടക്കാൻ അനുവദിക്കുക. പാത്രത്തിലുള്ള വെള്ളം ചായപ്പാത്രത്തിലേക്കോ കപ്പുകളിലേക്കോ അരിച്ചെടുക്കുക. ചായക്ക് രുചി നല്‍കാന്‍ അല്പം തേനോ സിറപ്പോ മറ്റ് മധുരമോ ചേര്‍ക്കാം. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നവര്‍ മധുരം ഒഴിവാക്കുന്നതാണ് നല്ലത്.
പാവയ്ക്ക ചായയുടെ ചില ആരോഗ്യ ഗുണങ്ങള്‍
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
- പാവയ്ക്കയുടെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
- കരളിനെ ശുദ്ധീകരിക്കുകയും ദഹനക്കേട് ഇല്ലാതാക്കാനും സഹായിക്കുന്നു.
- പാവയ്ക്കയില്‍ വിറ്റാമിന്‍ സി ഉള്ളതിനാല്‍, അത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
- കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ പാവയ്ക്ക കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും ഉണ്ടാകാനിടയുണ്ട്. ഉദാഹരണത്തിന്, ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥ) ഉള്ള ആളുകളില്‍ പാവയ്ക്കാ ചായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിനുമുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടുക.
(പൊതുവായ നിർദേശങ്ങളാണിവ, കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യവിദഗ്ധരെ സമീപിക്കുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the health benefits of bitter gourd tea or Gohyah tea, and how to make this nutritious beverage at home and its advantages for diabetes, immunity.
Published: 04 Oct 2025, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented