വേനല്‍ ചൂട് കനക്കുന്നതോടെ അസ്വസ്ഥതകളും ഏറും. പ്രത്യേകിച്ച് മൂത്രാശയരോഗങ്ങള്‍ കൂടുന്നത് വേനല്‍ക്കാലത്താണ്. അമിതചൂട് കാരണം ശരീരത്തില്‍ നില്‍ജ്ജലീകരണം സംഭവിക്കുകയും ധാതുലവണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ ധാരാളം വെളളം കുടിച്ചേ മതിയാവൂ. മൂത്രാശയരോഗങ്ങളെ പ്രതിരോധിക്കാന്‍ ചില ആയുര്‍വേദമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. 

To advertise here,

* മൂത്രസഞ്ചിയിലെ വീക്കം- ഇരട്ടിമധുരം, തിപ്പലി, കൊടിതൂവ വേര്, ഞെരിഞ്ഞില്‍, ഏലത്തരി എന്നിവ ചേര്‍ത്ത് കഷായം വെക്കാം. പിന്നീട് ചൂടാറിയശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുക. 

* മൂത്രാശയത്തില്‍ കല്ല്- തിളപ്പിച്ച പാലില്‍ ശതാവരി നീരും ഞെരിഞ്ഞില്‍ പൊടിയും ചേര്‍ത്ത് കുടിക്കുക. 
ഒരു ഗ്ലാസ് വാഴപ്പിണ്ടിനീരില്‍ 50 എണ്ണം ചെറൂള ഇല ചേര്‍ത്തരച്ച് രാവിലെ കുടിക്കുക. 
മുതിര വെന്ത വെള്ളം ഊറ്റിയെടുത്ത് 60 മില്ലി വീതം മൂന്നുനേരം കുടിക്കുന്നതും നല്ലതാണ്. ആ മുതിര തന്നെ ആഹാരമായും കഴിക്കുക. ഈ ചികിത്സ മാസങ്ങളോളം തുടര്‍ന്നാല്‍ മൂത്രത്തില്‍ കല്ല് ഇല്ലാതെയാകും. 

* മൂത്രാശയത്തിന്റെ ശക്തി ക്ഷയത്തിന്- മാമ്പഴച്ചാറ് ധാരാളം കഴിക്കുക. 

* മൂത്രാശയ വീക്കം- അര ടീസ്പൂണ്‍ വെളുത്ത ചന്ദനം ചൂടുവെള്ളത്തില്‍ അരച്ചതും സമം വെള്ളവും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. 

* മൂത്രം പോകാത്ത അവസ്ഥ- കുമ്പള കുരു അരി ചേര്‍ത്തരച്ച് പൊക്കിളിനു ചുറ്റും പുരട്ടുക. 
കദളിപ്പഴം കരിക്കിന്‍ വെള്ളത്തില്‍ ഇട്ടുവെച്ച് പിറ്റേദിവസം കുടിക്കുന്നതും നന്ന്. 
ചെറൂള സമൂലം കഷായം വെച്ച് രാവിലെയും വൈകിട്ടും കഴിക്കുന്നതും ഗുണം ചെയ്യും. 

* മൂത്രാശയത്തില്‍ പഞ്ചസാര- പുളിയുള്ള ആപ്പിള്‍ കഴിക്കുക. 
പാലും മുതുക്കിന്‍ കിഴങ്ങ് പൊടിച്ചതും നെയ്യില്‍ ചേര്‍ത്ത് കഴിക്കുക. 
ഞെരിഞ്ഞില്‍, കല്ലൂര്‍വഞ്ചി ഇവ സമം കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. 

* അതിമൂത്രം- വാഴപ്പിണ്ടി അരിഞ്ഞെടുത്ത നീര് ഓരോ തുടം വീതം രാവിലെയും വൈകുന്നേരവും കുടിക്കുക.  

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അഞ്ജു ജി., എം.ഡി
സി.എം.ഒ, ശ്രീരാജ് ആയുര്‍വേദ നഴ്‌സിങ് ഹോം, കോഴിക്കോട്