
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന രോഗാവസ്ഥയാണ് മൂത്രനാളിയിലെ അണുബാധ. മൂത്രനാളി ചെറുതായതിനാലും, ദീര്‍ഘനേരം മൂത്രമൊഴിക്കാതെ പിടിച്ച് നില്‍ക്കേണ്ടി വരുന്നതിനാലും, ലൈംഗികബന്ധത്തിന് ശേഷം ശുചിത്വം പാലിക്കാത്തതിനാലും, ആവശ്യത്തിന് വെള്ളം കുടിക്കാത്തതിനാലുമൊക്കെയാണ് കൂടുതലായും അണുബാധ ഉണ്ടാകുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ് ഈ അവസ്ഥ. എന്നാല്‍ കൃത്യമായ അറിവില്ലാത്തതിനാല്‍ മുന്‍കരുതലെടുക്കാന്‍ ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ശ്രദ്ധയും കരുതലും
അതീവ ഗൗരവതരമായ രോഗാവസ്ഥയായി പൊതുവെ മൂത്രനാളിയിലെ അണുബാധയെ കണക്കാക്കാറില്ല. എന്നാല്‍ ഈ അവസ്ഥയെ നിസ്സാരമായി അവഗണിക്കുന്നതും, അശാസ്ത്രീയമായ ചികിത്സകള്‍ നടത്തുന്നതുമൊക്കെ രോഗത്തെ സങ്കീര്‍ണ്ണമാക്കുവാനേ സഹായിക്കുകയുള്ളൂ. അതുപോലെ തന്നെ പ്രമേഹരോഗബാധിതരായവരും ആര്‍ത്തവ വിരാമം ആയവരിലും രോഗസാധ്യത കൂടുതലാണ് എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷണങ്ങള്‍
- ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന് തോന്നുക, ചെറിയ അളവില്‍ മൂത്രം ഒഴിക്കുക.
- മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ അനുഭവപ്പെടുക.
- മൂത്രം കലങ്ങിയ നിറത്തില്‍ കാണപ്പെടുക
- മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം, ചുവപ്പ്, പിങ്ക്, കോളയുടെ നിറം തുടങ്ങിയ അവസ്ഥയില്‍ കാണപ്പെടുക.
- ഇടുപ്പിന്റെ ഭാഗത്ത് (വസ്തി പ്രദേശം), പ്രത്യേകിച്ച് മധ്യഭാഗത്തും അടിവയറ്റിലും ശക്തമായ വേദന അനുഭവപ്പെടുക.
- പനിയും കുളിരും അനുഭവപ്പെടുക
എങ്ങനെ പ്രതിരോധിക്കാം
- ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടുക എന്നത് തന്നെയാണ് പ്രധാനം. മരുന്ന് ഉപയോഗിച്ച് രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതും പ്രധാനമാണ്. ഇതിനായി ധാരാളം വെള്ളം കുടിക്കണം.
- ശുചിത്വം പാലിക്കുക എന്നതും പ്രധാനമാണ്. ലൈംഗികബന്ധത്തിന് ശേഷം ശുചിത്വം ഉറപ്പ് വരുത്തുകയും അതുപോലെ തന്നെ ലൈംഗിക ബന്ധത്തിന് മുന്‍പ് പങ്കാളിയുടെ ശുചിത്വം ഉറപ്പ് വരുത്തുകയും വേണം. ലൈംഗികബന്ധത്തിനുശേഷം മൂത്രമൊഴിക്കുന്നത് സൂക്ഷ്മാണുക്കള്‍ മൂത്രനാളിയിലേക്ക് കടക്കാതിരിക്കാന്‍ സഹായകരമാകും.
- മൂത്രം ദീര്‍ഘനേരം പിടിച്ച് നിര്‍ത്തരുത്.
- ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന പാഡുകള്‍ ഇടയ്ക്കിടെ മാറ്റുകയും മെന്‍സ്ട്രല്‍ കപ്പാണെങ്കില്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം.
- പ്രമേഹമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം നിയന്ത്രണവിധേയമാണ് എന്ന് ഉറപ്പുവരുത്തണം.
Content Highlights: Know urinary tract infections (UTIs), common in women. Symptoms, prevention, and treatments.
Published: 24 Apr 2025, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented