സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ വാതം എന്നുപറയുന്നത്. സന്ധിവാതം ഒരൊറ്റ രോഗമല്ല. പലതരം രോഗങ്ങള്‍ ആര്‍ത്രൈറ്റിസ് എന്ന വിഭാഗത്തില്‍പ്പെടുന്നു. ചിലത് ഒരു സന്ധിയെ മാത്രം ബാധിക്കുന്നവയായിരിക്കും. മറ്റുചിലത് ഒന്നിലധികം സന്ധികളെ ബാധിക്കുന്നതും. അവയുടെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സാരീതിയുമെല്ലാം വ്യത്യസ്തമായിരിക്കും. 

ഡീജനറേറ്റിവ് ആര്‍ത്രൈറ്റിസ്: നിരന്തരമായ തേയ്മാനം (Degeneration) മൂലം സന്ധികളിലുണ്ടാകുന്ന വാതരോഗങ്ങളെയാണ് ഡീജനറേ
റ്റിവ് ആര്‍ത്രൈറ്റിസ് എന്നു വിളിക്കുന്നത്. ആകെയുള്ള സന്ധിവാതത്തിന്റെ 80 ശതമാനവും ഡീജനറേറ്റിവ് ആര്‍ത്രൈറ്റിസ് വിഭാഗത്തില്‍പ്പെടുന്നു. സന്ധികളെ ഗുരുതരമായി ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് ഇതില്‍ പ്രധാനം.

ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ്: മനുഷ്യശരീരത്തില്‍ സ്വാഭാവികമായൊരു പ്രതിരോധസംവിധാനമുണ്ട്. ബാക്ടീരിയ,വൈറസ് എന്നിവയില്‍ നിന്ന് ശരീരെത്ത സംരക്ഷിച്ചുനിര്‍ത്തുന്നത് ഈ സംവിധാനമാണ്. എന്നാല്‍ പ്രതിരോധത്തിനായി ശരീരത്തില്‍ ഉത്പ്പാദിപ്പിക്കെപ്പടുന്ന ചില ആന്റിഡിബോഡികള്‍ ചിലപ്പോള്‍ ശരീരകോശങ്ങളെ തന്നെ ആക്രമിക്കും. ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ് വിഭാഗത്തില്‍പ്പടുന്ന സന്ധിവാതങ്ങളില്‍ ഭൂരിഭാഗവും ഇത്തരം ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളാണ്. 

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്: സന്ധികള്‍ക്ക് സംഭവിക്കുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണം. മനുഷ്യശരീരത്തില്‍ സന്ധികളെ പൊതിഞ്ഞുകൊണ്ട് തരുണാസ്ഥി (cartilage) കാണപ്പെടുന്നു. സന്ധികള്‍ തമ്മില്‍ ഉരസാതെ നിര്‍ത്തുന്ന ഒരു 'ഷോക്ക് അബ്‌സോര്‍ബര്‍' ആണ് ഇത്. എന്നാല്‍ പ്രായം കൂടുന്നതോടെ തരുണാസ്ഥികള്‍ക്ക് തേയ്മാനം വരുന്നു. അതോടെ സന്ധികളുടെ സുഗമമായ ചലനം നഷ്ടമാകുന്നു. സന്ധികള്‍ ഉരസി വേദനയുണ്ടാകുന്നു. ചിലരില്‍ നീര്‍വീക്കവും (swelling) കാണാറുണ്ട്. ഇത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിലേക്ക് നയിക്കുന്നു.

രോഗം ബാധിക്കുന്നതെവിടെ
കാല്‍മുട്ടിലെും ഇടുപ്പിലെയും സന്ധികളെയാണ് പ്രധാനമായി ബാധിക്കുന്നത്. കഴുത്തിലെ സന്ധികളിലും (സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്) നട്ടെല്ലിലെ സന്ധികളിലും (ലുംബാര്‍ സ്‌പോണ്ടിലോസിസ്) രോഗം ബാധിക്കാറുണ്ട്. കൈവിരലുകളിലും (ഹാന്‍ഡ് ഓസ്റ്റിയോആര്‍ത്രൈറ്റിസ്) ഇടുപ്പിലും (ഹിപ് ഓ
സ്റ്റിയോ ആര്‍ത്രൈറ്റിസ്) അപൂര്‍വമായി മാത്രമെ കാണാറുള്ളൂ.

രോഗം വരുന്നതാര്‍ക്ക്
പ്രധാനമായും വാര്‍ധക്യജന്യരോഗമാണ് ഇത്. 50 വയസ്സിന് മുകളിലുള്ളവരാണ് ഭൂരിഭാഗം രോഗികളും. സ്ത്രീകള്‍ക്കാണ് രോഗം കൂടുതല്‍. മുട്ടിന് പരുക്കോ ക്ഷതമോ വന്നിട്ടുള്ളവരില്‍ ചെറിയ പ്രായത്തില്‍തന്നെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വരാന്‍ സാധ്യതയുണ്ട്. വളരെ അപൂര്‍വമായി ചെറു പ്പക്കാരിലും കുട്ടികളിലും രോഗം കാണുന്നു.

രോഗ നിര്‍ണയം
ഡോക്ടറുടെ അടുത്തെത്തുന്ന രോഗിയില്‍ നിന്ന് രോഗവിവരങ്ങള്‍ ആദ്യം മനസ്സിലാക്കുന്നു. എപ്പോഴാണ്‌വേദന വന്നത്, എന്തു ചെയ്യുമ്പോഴാണ് വേദന കൂടുന്നത്, ഏതെല്ലാം സന്ധികളിലാണ് വേദന എന്നീ കാര്യങ്ങള്‍ അറിഞ്ഞുവേണം ചികിത്സയിലേക്ക് കടക്കാന്‍.

ഫിസിയോതെറാപ്പിയും 
മരുന്നും

ഡിമോഡ്‌സ് (Disease modifying ostioarthritis drugs) വിഭാഗത്തില്‍െപ്പട്ട മരുന്നുകളാണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. തേയ്മാനം കുറയ്ക്കാനുള്ള മരുന്നുകള്‍ ആണ് ഇവ. ആരംഭത്തില്‍തന്നെ കണ്ടെത്തി ഡിമോഡ്‌സ് മരുന്നുകള്‍ നല്‍കിയാല്‍ രോഗം പ്രതിരോധിക്കാന്‍ കഴിയും. ഡിമോഡ്‌സ് മരുന്നുകള്‍ ഫലിക്കാത്ത അവസരങ്ങളില്‍ കുത്തിവെയ്പ്പുകള്‍ സ്വീകരിക്കാറുണ്ട്. മുട്ടിന്റെ സമീപത്താണ് കുത്തിവെപ്പെടുക്കുന്നത്. 

മരുന്ന് ഉപയോഗിച്ച് വേദന കുറയുമ്പോള്‍ ഫിസിയോതെറാപ്പി ചെയ്യേണ്ടത് പ്രധാനമാണ്. മുട്ടിനും അരയ്ക്കും ഇടയിലുള്ള ഭാഗം കരുത്തുനേടുന്നത് ഈ ഫിസിയോതെറാപ്പിയിലൂടെയാണ്. വേദന കുറയുമ്പോള്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് മുട്ടുമാറ്റിവെയ്ക്കല്‍ ദീര്‍ഘിപ്പിക്കാന്‍ സഹായിക്കും. 
ഫിസിയോതെറാപ്പി ഒരു പരിധിവരെ മാത്രമെ ഗുണംചെയ്യൂ. മരുന്നുകള്‍ നല്‍കി വേദന കുറയുമ്പോഴാണ് ഫിസിയോതെറാപ്പി ചെയ്യേണ്ടത്. ഇത് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണം.