യാത്രകളോടൊപ്പം ടൂറിസം മേഖലയും വളരുകയാണ്. അതിനൊപ്പം തന്നെ പ്രചാരമേറുന്ന ഒന്നാണ് വൈന്‍ ടൂറിസം. മുന്തിരിത്തോപ്പുകളും, വൈന്‍ നിലവറകളും, വൈന്‍ ടേസ്റ്റിങ് പരിപാടികളും ആധുനിക അവധിക്കാലത്തിന്റെ ഒരു സ്വാഭാവികഭാഗമായി മാറി.

To advertise here,

ഇപ്പോള്‍ യാത്രക്കാര്‍ സുസ്ഥിരത, കുടുംബസൗഹൃദപരമായ പ്രവര്‍ത്തനങ്ങള്‍, അവരെ അവിടുത്തെ മണ്ണുമായും ആളുകളുമായും ബന്ധിപ്പിക്കുന്ന അനുഭവങ്ങള്‍ എന്നിവയാണ് തേടുന്നത്. ഉദാഹരണത്തിന്, ഇറ്റലിയിലും സ്‌പെയിനിലും, പരമ്പരാഗത വൈന്‍ രുചിക്കലിനൊപ്പം പാചക യാത്രകള്‍, പ്രാദേശിക ചരിത്രം, പുരാവസ്തു കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍ എന്നിവയും വൈന്‍ ടൂറിസത്തില്‍ ഉള്‍പ്പെടുന്നു.

മുന്തിരിത്തോപ്പുകളുടെ ഭംഗിയും യാത്രക്കാരെ ആകര്‍ഷിക്കുന്നു. ഗ്രേറ്റ് വൈന്‍ ക്യാപിറ്റല്‍സ് പോലുള്ള അവാര്‍ഡുകള്‍ കുടുംബസൗഹൃദ വൈന്‍ ടൂറിസത്തെ അംഗീകരിക്കുന്നുണ്ട്. അടുത്തുള്ള ഹോട്ടലുകള്‍ക്ക് പകരം മുന്തിരിത്തോപ്പുകളില്‍ തന്നെ താമസിക്കാന്‍ യാത്രക്കാര്‍ ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ബൊട്ടീക് ഫാം സ്റ്റേകളും ആഡംബര ഷാറ്റോകളും അതിഥികള്‍ക്ക് വൈന്‍ ജീവിതശൈലി പൂര്‍ണ്ണമായി അനുഭവിക്കാന്‍ അവസരം നല്‍കുന്നു. ഈ താമസസൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ഉത്പാദകരുമായി കൂടുതല്‍ അടുക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നു. ഇതിനായുള്ള ചില സ്ഥലങ്ങളിതാ...

  • ജോര്‍ജിയ: തദ്ദേശീയ മുന്തിരിയിനങ്ങള്‍ക്ക്
  • ബള്‍ഗേറിയ: വളര്‍ന്നുവരുന്ന വൈന്‍ ഉത്പാദനകേന്ദ്രങ്ങള്‍ക്ക്
  • ചിലി: മനോഹരമായ ഭൂപ്രകൃതിക്കും ബൊട്ടീക് വൈനറികള്‍ക്കും
  • ലക്‌സംബര്‍ഗ്: അധികം അറിയപ്പെടാത്ത, ഉയര്‍ന്ന നിലവാരമുള്ള മുന്തിരിത്തോപ്പുകള്‍ക്ക്
  • ഗ്രീസ്: പാരമ്പര്യമായി നടത്തുന്ന എസ്റ്റേറ്റുകള്‍ക്ക്
  • നോര്‍ത്ത് ഈസ്റ്റ് ഇറ്റലി (ഡോള്‍മൈറ്റ്‌സ് ഉള്‍പ്പെടെ): പര്‍വതപ്രദേശത്തെ വൈനുകള്‍ക്ക്

ഈ സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം കുറവായിരിക്കും. ഇത് യാത്രക്കാര്‍ക്ക് സമാധാനം പ്രദാനം ചെയ്യും. യാത്ര മനോഹരമാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.

ഓവര്‍ബുക്കിങ് ഒഴിവാക്കുക. പൂര്‍ണ്ണമായ അനുഭവം ആസ്വദിക്കാന്‍ സാധാരണയായി ഒരു ദിവസം രണ്ട് വൈന്‍ ടേസ്റ്റിങ്ങുകള്‍ മതിയാകും. മുന്‍കൂട്ടി ബുക്ക് ചെയ്യുക. പല വൈനറികളും മുന്‍കൂട്ടി ബുക്ക് ചെയ്യാതെ വരുന്നവരെ സ്വീകരിക്കാറില്ല. പലപ്പോഴും വൈന്‍ നിര്‍മ്മാതാവ് തന്നെയാണ് ടേസ്റ്റിങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യാത്രാസൗകര്യം ക്രമീകരിക്കുക. യൂറോപ്പിലെ സീറോ ആല്‍ക്കഹോള്‍ ടോളറന്‍സ് നിയമങ്ങള്‍ കാരണം സ്വകാര്യ ഡ്രൈവർമാർ അത്യാവശ്യമാണ്. പല വലുപ്പത്തിലുള്ള വൈനറികള്‍ സന്ദര്‍ശിക്കുക. ചെറുതും ഇടത്തരവും വലുതുമായ ഉത്പാദകരെ സന്ദര്‍ശിക്കുന്നത് ആ പ്രദേശത്തെക്കുറിച്ച് കൂടുതല്‍ സമ്പന്നമായ കാഴ്ചപ്പാട് നല്‍കും. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi