ണ്ണ ഉപയോഗിക്കാത്ത പാചകരീതി പ്രചാരത്തിലേറിവരുന്ന സമയമാണിത്. എണ്ണയില്ലാതെയുള്ള പാചകം എത്രത്തോളം വിജയിക്കുമെന്നുള്ള സംശയം തീരെ വേണ്ട. പണ്ടൊക്കെ നമ്മുടെ വീടുകളില്‍ വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാനായി നല്‍കിയിരുന്നത് അവല്‍ നനച്ചതും മധുരക്കൊഴുക്കട്ടയും അവലോസുപൊടിയും ഇലയടയുമൊക്കെയായിരുന്നു... ഇപ്പോഴാണ് ഫ്രൈഡ് സ്‌നാക്ക്‌സിനോട് പ്രിയമേറിയത്. അതോടെ ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അംശം കൂടി കൊളസ്‌ട്രോള്‍ എന്ന വില്ലനും രംഗപ്രവേശം ചെയ്തു. സണ്‍ഫ്‌ലവര്‍ ഓയില്‍, റെഡ് മീറ്റ് എന്നിവയ്ക്കു പകരമായി മത്സ്യം, നട്സ്, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഇവയിലടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പ് ആരോഗ്യത്തിന് ദോഷം ചെയ്യില്ല. കഴിവതും ആഴ്ചയില്‍ ഒരുദിവസമെങ്കിലും നോ ഓയില്‍ കുക്കിങ് ഡേ ആക്കാം. അന്നത്തെ പാചകം മുഴുവന്‍ എണ്ണയില്ലാതെ ആവാം. ആരോഗ്യത്തോടെയിരിക്കാന്‍ ചില നല്ല ശീലങ്ങള്‍ക്ക് തുടക്കമിട്ടോളൂ…
നോ ഓയില്‍ ചിക്കന്‍ റോസ്റ്റ്
ചേരുവകള്‍:

ചിക്കന്‍ - അരക്കിലോ
സവാള - മൂന്നെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി - രണ്ടെണ്ണം
തൈര് - കാല്‍ കപ്പ്
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
മല്ലിപ്പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് - നാലെണ്ണം
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം - രണ്ട് വീതം
പെരുംജീരകം - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് - അര ടീസ്പൂണ്‍
കസൂരി മേത്തി - കാല്‍ ടീസ്പൂണ്‍
ഉപ്പ്, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: നേരിയതായി അരിഞ്ഞ സവാളയിലെ നനവ് ഒരു ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കുക. നോണ്‍സ്റ്റിക്ക് പാന്‍ ചൂടാകുമ്പോള്‍ സവാളയിട്ട്, ചെറുതീയില്‍ ഇളക്കി നന്നായി മൊരിയിച്ചെടുക്കുക. ചുവന്ന മുളക്, ഗരം മസാല, കുരുമുളക് എന്നിവ പൊടിച്ചെടുക്കുക. ചിക്കനിലേക്ക് വറുത്ത സവാള, തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, പൊടിച്ച മസാല, തക്കാളി അരച്ചത്, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം നോണ്‍സ്റ്റിക്ക് പാനിലേക്ക് ചിക്കന്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ചെറുതീയിലാക്കി, മൂടിവെച്ച് വേവിക്കുക. തൈരും തക്കാളി അരച്ചതും ഉള്ളതുകൊണ്ട് ആവശ്യമെങ്കില്‍ മാത്രം അല്പം വെള്ളം ചേര്‍ത്താല്‍ മതിയാവും. ചിക്കനില്‍ നിന്ന് തന്നെ ആവശ്യത്തിനുള്ള വെള്ളവും കൊഴുപ്പും ഊര്‍ന്നിറങ്ങും. ചിക്കന്‍ വെന്ത് ഗ്രേവി കുറുകിവരുമ്പോള്‍ കസൂരിമേത്തി ചേര്‍ത്ത് തീയില്‍ നിന്ന് മാറ്റാം.

To advertise here,

 

മിക്‌സ്ഡ് വെജ് പാസ്ത
ചേരുവകള്‍:

ഹോള്‍ വീറ്റ് പാസ്ത - ഒരു കപ്പ്
കാരറ്റ് - ഒന്ന്
ബീന്‍സ് - അഞ്ച്
സ്വീറ്റ് കോണ്‍ - കാല്‍ കപ്പ്
പാല്‍ - ഒരു കപ്പ്
മൈദ - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - മൂന്ന് അല്ലി
കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
ചില്ലി ഫ്ലേക്സ് - ഒരു ടീസ്പൂണ്‍
ഒറിഗാനോ - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പാസ്ത വേവിച്ച് വെള്ളം വാര്‍ത്തു വയ്ക്കുക. കാരറ്റ്, ബീന്‍സ്, കോണ്‍ എന്നിവ ഉപ്പ് ചേര്‍ത്ത് വേവിക്കണം. വെളുത്തുള്ളി വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക. നോണ്‍സ്റ്റിക്ക് പാനില്‍ വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മൈദയും ചേര്‍ത്ത് ചെറുതീയില്‍ വെച്ച് നിറം മാറിവരുമ്പോള്‍ പാല്‍ കുറേശ്ശെ ചേര്‍ത്ത് ഒരു വിസ്‌ക് കൊണ്ട് നന്നായി യോജിപ്പിക്കുക. കട്ട കെട്ടാതെ ഇളക്കണം. ഇതിലേക്ക് ചില്ലി ഫ്‌ലേക്‌സ്, കുരുമുളകുപൊടി, ഒറിഗാനോ, ഉപ്പ് എന്നിവ ചേര്‍ക്കുക. വേവിച്ച പച്ചക്കറികളും ചേര്‍ത്ത് യോജിപ്പിക്കാം. കുറുകി വരുമ്പോള്‍ പാസ്ത ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi