
ഇത് മാമ്പഴക്കാലമാണ്. കണ്ണെത്തുന്നിടത്തെല്ലാം മാമ്പഴം. മാമ്പഴക്കറിയും ജ്യൂസും ഷെയ്ക്കും പുഡ്ഡിങ്ങും തുടങ്ങി വീടുകളിൽ മാമ്പഴ വിഭവങ്ങളുടെ ആഘോഷമാണ്. ഇത്തവണ വ്യത്യസ്തമായ ചില മാങ്ങാരുചികൾ പരീക്ഷിച്ചുനോക്കാം.
മാംഗോ ഡിലൈറ്റ്
ചേരുവകൾ:
പഴുത്ത മാങ്ങ - വലുത് രണ്ടെണ്ണം
വിപ്പിങ് ക്രീം - ഒരു കപ്പ്
ആരോറൂട്ട് ബിസ്‌ക്കറ്റ് - ഒരു പാക്കറ്റ്
കണ്ടൻസ്ഡ് മിൽക്ക് - അരക്കപ്പ്
പാൽ - അരക്കപ്പ്
തയ്യാറാക്കുന്നവിധം: മാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കി ബ്ലെൻഡ് ചെയ്ത് പ്യൂരി ആക്കുക. വിപ്പിങ് ക്രീം ബീറ്റ് ചെയ്ത് മൃദുവായിവരുമ്പോൾ മാംഗോ പ്യൂരിയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് സ്ലോ സ്പീഡിൽ ബീറ്റ് ചെയ്ത് യോജിപ്പിക്കുക. ഇതിലേക്ക് ആറ് ബിസ്‌ക്കറ്റ് ക്രഷ് ചെയ്തുവെച്ചത് ചേർത്ത് യോജിപ്പിച്ച് മാറ്റിവെക്കുക. പുഡിങ് സെറ്റ് ചെയ്യാനുള്ള ബൗളിൽ ഓരോ ബിസ്‌ക്കറ്റ് എടുത്ത് പാലിൽ ഡിപ്പ് ചെയ്തു നിരത്തുക. അതിനു മുകളിൽ തയ്യാറാക്കി വെച്ച മാംഗോ മിക്‌സ്ചർ ഒഴിച്ച് മുകളിൽ ചെറുതായി അരിഞ്ഞ മാങ്ങ കൊണ്ട് ഗാർണിഷ് ചെയ്യുക. മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് വിളമ്പാം.
പച്ചമാങ്ങ മധുരക്കറി
ചേരുവകൾ:
പച്ചമാങ്ങ - രണ്ട്
ശർക്കര പൊടിച്ചത് - ഒരു കപ്പ്
മഞ്ഞൾപൊടി - അര ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
കായപ്പൊടി - കാൽ ടീസ്പൂൺ
കടുക് - ഒരു ടീസ്പൂൺ
ഉഴുന്ന് - ഒരു ടീസ്പൂൺ
ചുവന്ന മുളക് - മൂന്നെണ്ണം
വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മാങ്ങ അല്പം വലിയ കഷണങ്ങളായി ചെത്തി അരിഞ്ഞുവെക്കുക. പാനിൽ എണ്ണ ചൂടാക്കി, കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്ന്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർക്കുക. ചെറുതീയിൽ വെച്ചതിനുശേഷം ഇതിലേക്ക് എല്ലാ പൊടികളും ഉപ്പും ചേർത്ത് യോജിപ്പിക്കുക. മാങ്ങയും ചേർത്ത് യോജിപ്പിച്ച്, അരക്കപ്പ് വെള്ളം ചേർത്ത് മൂടിവെച്ച് വേവിക്കണം. മാങ്ങ വെന്ത് ഉടഞ്ഞു തുടങ്ങുമ്പോൾ ശർക്കര പൊടിച്ചത് ചേർക്കുക. നന്നായി യോജിപ്പിച്ച് ഇടത്തരം തീയിൽ വെച്ച് തിളച്ച് കുറുകിവരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം.
മാംഗോ സാലഡ്
ചേരുവകൾ:
ചനച്ച മാങ്ങ - രണ്ടെണ്ണം
സവാള - ഒന്ന്
പച്ചമുളക് - രണ്ടെണ്ണം
ചെറുനാരങ്ങ - ഒന്ന്
തേൻ - രണ്ട് ടേബിൾ സ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ
ഒലിവ് ഓയിൽ - ഒരു ടേബിൾ സ്പൂൺ
ഉപ്പ്, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മാങ്ങ തൊലി കളഞ്ഞ് നീളത്തിൽ നേരിയ ജൂലിയൻ ആയി അരിഞ്ഞുവെക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, മല്ലിയില എന്നിവ പൊടിയായി അരിഞ്ഞോ അല്ലെങ്കിൽ ചോപ്പറിൽ ഇട്ട് ഫൈൻ ചോപ്പ് ആക്കിയോ ചേർക്കാം. ഒരു ബൗളിൽ ചെറുനാരങ്ങ പിഴിഞ്ഞ്, അതിലേക്ക് തേൻ, മുളകുപൊടി, ഒലിവ് ഓയിൽ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ സീസണിങ് മാങ്ങാ കൂട്ടിലേക്ക് ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഈ സാലഡ് ഗ്രിൽ ചെയ്ത ചിക്കൻ, ഫിഷ് എന്നിവയോടൊപ്പം വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: refreshing mango delights for your holiday days
Published: 22 Apr 2026, 02:58 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented