തണ്ണിമത്തന്‍ പച്ചടി

To advertise here,
  • തണ്ണിമത്തന്‍    :    300 ഗ്രാം
  • തൈര്    :    അരക്കപ്പ്
  • തേങ്ങ    :    നാല് ടേബിള്‍ സ്പൂണ്‍
  • കടുക്    :    ഒരു ടീസ്പൂണ്‍
  • ജീരകം    :    ഒരു ടീസ്പൂണ്‍
  • പച്ചമുളക്    :    രണ്ട്
  • മഞ്ഞള്‍പ്പൊടി    :    കാല്‍ ടീസ്പൂണ്‍
  • ഉപ്പ്    :    പാകത്തിന്
  • വെള്ളം    :    ആവശ്യത്തിന്
  • വെളിച്ചെണ്ണ    :    രണ്ട് ടീസ്പൂണ്‍ 
  • കറിവേപ്പില, ഉണക്കമുളക്    :    രണ്ട് വീതം, താളിക്കാന്‍
  • മല്ലിയില നുറുക്കിയത്    :    ഒരു ടേബിള്‍ സ്പൂണ്‍

തണ്ണിമത്തന്‍ തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്യുക. തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് തണ്ണിമത്തന്‍ വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. നന്നായി വെന്താല്‍ ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളില്‍ ഒഴിക്കാം. ആവശ്യമെങ്കില്‍ വിളമ്പും മുമ്പ് മുകളില്‍ മല്ലിയില വിതറാം.

കുമ്പളങ്ങ പച്ചടി

  • കുമ്പളങ്ങ    :    200 ഗ്രാം
  • തൈര്    :    അരക്കപ്പ്
  • തേങ്ങ    :    നാല് ടേബിള്‍ സ്പൂണ്‍
  • കടുക്    :    ഒരു ടീസ്പൂണ്‍
  • ജീരകം    :    ഒരു ടീസ്പൂണ്‍
  • പച്ചമുളക്    :    രണ്ട്
  • മഞ്ഞള്‍പ്പൊടി    :    കാല്‍ ടീസ്പൂണ്‍
  • ഉപ്പ്    :    പാകത്തിന്
  • വെള്ളം    :    ആവശ്യത്തിന്
  • വെളിച്ചെണ്ണ    :    രണ്ട് ടീസ്പൂണ്‍ 
  • കറിവേപ്പില, ഉണക്കമുളക്    :    രണ്ട് വീതം, താളിക്കാന്‍

തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് കഷണങ്ങളാക്കിയ കുമ്പളങ്ങ വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം.  ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കാം. 

മുന്തിരി പച്ചടി

  • മുന്തിരി    :    300 ഗ്രാം
  • തൈര്    :    അരക്കപ്പ്
  • തേങ്ങ    :    നാല് ടേബിള്‍ സ്പൂണ്‍
  • കടുക്    :    ഒരു ടീസ്പൂണ്‍
  • ജീരകം    :    ഒരു ടീസ്പൂണ്‍
  • പച്ചമുളക്    :    രണ്ട്
  • മഞ്ഞള്‍പ്പൊടി    :    കാല്‍ ടീസ്പൂണ്‍
  • ഉപ്പ്    :    പാകത്തിന്
  • വെള്ളം    :    ആവശ്യത്തിന്
  • വെളിച്ചെണ്ണ    :    രണ്ട് ടീസ്പൂണ്‍ 
  • കറിവേപ്പില, ഉണക്കമുളക്    :    രണ്ട് വീതം, താളിക്കാന്‍

മുന്തിരി നന്നായി വൃത്തിയാക്കി മാറ്റി വയ്ക്കാം. തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് മുന്തിരി വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. നന്നായി വെന്താല്‍ ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളില്‍ ഒഴിക്കാം.

വെണ്ടക്ക പച്ചടി

  • വെണ്ടയ്ക്ക    :    300 ഗ്രാം
  • തൈര്    :    അരക്കപ്പ്
  • തേങ്ങ    :    നാല് ടേബിള്‍ സ്പൂണ്‍
  • കടുക്    :    ഒരു ടീസ്പൂണ്‍
  • ജീരകം    :    ഒരു ടീസ്പൂണ്‍
  • പച്ചമുളക്    :    രണ്ട്
  • മഞ്ഞള്‍പ്പൊടി    :    കാല്‍ ടീസ്പൂണ്‍
  • ഉപ്പ്    :    പാകത്തിന്
  • വെള്ളം    :    ആവശ്യത്തിന്
  • വെളിച്ചെണ്ണ    :    രണ്ട് ടീസ്പൂണ്‍ 
  • കറിവേപ്പില, ഉണക്കമുളക്    :    രണ്ട് വീതം, താളിക്കാന്‍

വെണ്ടയ്ക്ക കഷണങ്ങളാക്കി വയ്ക്കാം. തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് വെണ്ടയ്ക്ക വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം.  ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളില്‍ ഒഴിക്കാം. 

പാവയ്ക്ക പച്ചടി

  • പാവയ്ക്ക    :    200 ഗ്രാം
  • തൈര്    :    അരക്കപ്പ്
  • തേങ്ങ    :    നാല് ടേബിള്‍ സ്പൂണ്‍
  • കടുക്    :    ഒരു ടീസ്പൂണ്‍
  • ജീരകം    :    ഒരു ടീസ്പൂണ്‍
  • പച്ചമുളക്    :    രണ്ട്
  • മഞ്ഞള്‍പ്പൊടി    :    കാല്‍ ടീസ്പൂണ്‍
  • ഉപ്പ്    :    പാകത്തിന്
  • വെള്ളം    :    ആവശ്യത്തിന്
  • വെളിച്ചെണ്ണ    :    രണ്ട് ടീസ്പൂണ്‍ 
  • കറിവേപ്പില, ഉണക്കമുളക്    :    രണ്ട് വീതം, താളിക്കാന്‍

പാവയ്ക്ക നേര്‍ത്ത കഷണങ്ങളാക്കി നന്നായി പിഴിഞ്ഞ് മാറ്റി വയ്ക്കാം. (ഉപ്പുനീര് ഒഴിച്ച് പിഴിഞ്ഞാല്‍ കയ്പ് കുറയും). തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് പാവയ്ക്ക വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങി കടുക് താളിക്കാം. 

ഡേറ്റ്‌സ് പച്ചടി

  • ഡേറ്റ്‌സ്    :    200 ഗ്രാം
  • തൈര്    :    അരക്കപ്പ്
  • തേങ്ങ    :    നാല് ടേബിള്‍ സ്പൂണ്‍
  • കടുക്    :    ഒരു ടീസ്പൂണ്‍
  • ജീരകം    :    ഒരു ടീസ്പൂണ്‍
  • പച്ചമുളക്    :    രണ്ട്
  • മഞ്ഞള്‍പ്പൊടി    :    കാല്‍ ടീസ്പൂണ്‍
  • ഉപ്പ്    :    പാകത്തിന്
  • വെള്ളം    :    ആവശ്യത്തിന്
  • വെളിച്ചെണ്ണ    :    രണ്ട് ടീസ്പൂണ്‍ 
  • കറിവേപ്പില, ഉണക്കമുളക്    :    രണ്ട് വീതം, താളിക്കാന്‍

ഡേറ്റ്‌സ് കുരുനീക്കി കഷണങ്ങളാക്കണം. തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് ഡേറ്റ്‌സ് വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളില്‍ ഒഴിക്കാം. 

മാങ്ങാ പച്ചടി

  • പുളികുറഞ്ഞ മാങ്ങ, കഷണങ്ങളാക്കിയത്  :    300 ഗ്രാം
  • തൈര്    :    അരക്കപ്പ്
  • തേങ്ങ    :    നാല് ടേബിള്‍ സ്പൂണ്‍
  • കടുക്    :    ഒരു ടീസ്പൂണ്‍
  • ജീരകം    :    ഒരു ടീസ്പൂണ്‍
  • പച്ചമുളക്    :    രണ്ട്
  • മഞ്ഞള്‍പ്പൊടി    :    കാല്‍ ടീസ്പൂണ്‍
  • ഉപ്പ്    :    പാകത്തിന്
  • വെള്ളം    :    ആവശ്യത്തിന്
  • വെളിച്ചെണ്ണ    :    രണ്ട് ടീസ്പൂണ്‍ 
  • കറിവേപ്പില, ഉണക്കമുളക്    :    രണ്ട് വീതം, താളിക്കാന്‍

തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി വയ്ക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് മാങ്ങ വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. വെന്താല്‍ ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കാം.

തയ്യാറാക്കിയത്- അരുണ്‍ രാമനുണ്ണി നായര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ദി ലീല അഷ്ടമുടി
എ റാവിസ് ഹോട്ടല്‍