മാമ്പഴവും വേനല്‍ക്കാലവും സ്വര്‍ഗത്തില്‍ ഉണ്ടാക്കിയ സമ്മിശ്രണമാണ്! മൂവാണ്ടന്‍, നാടന്‍, കിളിച്ചുണ്ടന്‍, കോട്ടുകോണം, വരിക്ക, മല്‍ഗോവ, നീലം തുടങ്ങി പലഇനം മാമ്പഴങ്ങള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്. മാമ്പഴത്തില്‍ നല്ലത് മല്‍ഗോവയെന്നു  പറയപ്പെടുമെങ്കിലും നാരുകള്‍ ധാരാളം അടങ്ങിയ നാടന് രുചിയും ഗുണവും ഏറും.

To advertise here,

ഗുണങ്ങള്‍

  1.  പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് മാമ്പഴം. ഒരു കപ്പ് (165 ഗ്രാം) മാമ്പഴത്തില്‍ 10% വിറ്റാമിന്‍ എ, 67% വിറ്റാമിന്‍ സി എന്നിവയുണ്ട്. 
  2. ഫോളേറ്റ്, വിറ്റാമിന്‍ ഇ, നിരവധി ബി വിറ്റാമിനുകള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. 
  3. ഒരു കപ്പ് (165 ഗ്രാം) ഫ്രഷ് മാമ്പഴത്തില്‍ 100 കലോറിയില്‍ താഴെ മാത്രമേ ഉള്ളൂ.
  4. ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന പോളിഫെനോള്‍സിനാല്‍ സമ്പന്നമാണ് മാമ്പഴം. 
  5. ധാരാളം വെള്ളവും നാരുകളും അടങ്ങിയതിനാല്‍ മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. 
  6. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ മാമ്പഴത്തിലുണ്ട്. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. 
  7. മാമ്പഴത്തിലെ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ശ്രദ്ധിക്കാം

  1. ഭക്ഷണത്തോടൊപ്പം മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ വര്‍ദ്ധനവിനും കാരണമാകും.
  2. ചില ഇനം മാമ്പഴങ്ങള്‍ ചിലരില്‍ തൊണ്ടവേദനയോ അലര്‍ജിയോ (വയറുവേദന, തുമ്മല്‍, മൂക്കൊലിപ്പ്) ഉണ്ടാക്കിയേക്കാം. 
  3. മാമ്പഴം അമിതമായി കഴിക്കുന്നത് വയറുവേദന, ദഹനക്കേട്, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

കഴിക്കും മുന്‍പ് കുതിര്‍ക്കാം

മാമ്പഴം കഴിക്കുന്നതിന് മുമ്പ് ഒരു മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുന്നത് നല്ലതാണ്. ഇത് മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആഗിരണം വര്‍ദ്ധിപ്പിക്കുന്നു.

(കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ്, ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍, തിരുവനന്തപുരം)