ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം മുംബൈയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എന്ന ആറുവരിപ്പാതയാണ് ചരിത്രനിമിഷത്തിനായി കാത്തിരിക്കുന്നത്. 21.8 കിലോമീറ്ററാണ് നീളം. 16.5 കിലോമീറ്റര്‍ കടലിലും ബാക്കി കരയിലുമായിട്ടാണുള്ളത്. മുംബൈയിലെ സേവ്രിയില്നിന്ന് തുടങ്ങി റായ്ഗഡ് ജില്ലയിലെ നവ ഷെവയിലെ ചിര്‍ലെയില്‍ പാലം അവസാനിക്കും. 18,000 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ലോകത്തിലെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലങ്ങളില്‍, പന്ത്രണ്ടാം സ്ഥാനത്താണിത്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും.
ഈ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിലൂടെ മുംബൈയിലെ ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മുംബൈയില്‍നിന്ന് നവിമുംബൈയിലേക്ക് 20 മിനിറ്റുകൊണ്ട് എത്താമെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ രണ്ടര മണിക്കൂറായിരുന്നു ഈ യാത്രയ്ക്കായി വേണ്ടിവന്നിരുന്നത്. മാത്രമല്ല, മുംബൈയില്‍നിന്ന് പുണെയിലെത്താന്‍ രണ്ടുമണിക്കൂര്‍ മതിയാവും.
പാലത്തില്‍ സുരക്ഷയുടെ ഭാഗമായി ഓരോ 330 മീറ്ററിലും ക്യാമറകളുണ്ടാവും. ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍, മൃഗങ്ങള്‍ വലിക്കുന്ന വണ്ടികള്‍, പതുക്കെ പോവുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് ഇതില്‍ പ്രവേശനമുണ്ടാവില്ല.
ആളുകള്‍ക്ക് ഒരു കാഴ്ചാവിരുന്ന് തന്നെയായിരിക്കും ഈ പാലത്തിലൂടെയുള്ള യാത്ര. മനോഹരമായ കടല്‍ക്കാഴ്ചകള്‍ കാണാം, ഒപ്പം എലിഫെന്റ കേവ്സ് എന്ന യുനെസ്കോയുടെ പൈതൃകപ്പട്ടികയിലുള്ള ഗുഹാക്ഷേത്രവും.
മുംബൈയിലെ തന്നെ ബാന്ദ്ര-വേര്‍ലി സീ ലിങ്ക് ആയിരുന്നു ഇതുവരെ ഇന്ത്യയിലെ നീളംകൂടിയ കടല്‍പ്പാലം. 5.6 കിലോമീറ്റര്‍ നീളമുള്ള ഇത് പുതിയ പാലം വന്നതോടെ രണ്ടാമതായി.
Content Highlights: longest sea link in India, mumbai trans harber link
Published: 11 Jan 2024, 01:04 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented