ഗോതമ്പുപൊടി മാത്രമല്ല, റാഗി, ചോളം, ബജ്‌റ, കടലമാവ്, അരിപ്പൊടി തുടങ്ങി പലതരം ധാന്യപ്പൊടികളും ഇന്ത്യൻ ഭക്ഷണസംസ്‌കാരത്തിന്റെ ഭാഗമാണ്. ആരോഗ്യബോധം വർധിച്ചതോടെ ഇവ വീണ്ടും ജനപ്രിയമാവുകയാണ്. എന്നാൽ ഇവയിൽ ഏറ്റവും ആരോഗ്യകരമായത് ഏതാണ്?
പൊതുവെ, കുറഞ്ഞ അളവിൽ സംസ്‌കരിച്ചതും നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കൂടുതൽ അടങ്ങിയതുമായ പൊടികളാണ് ആരോഗ്യത്തിന് മികച്ചത്. എന്നാൽ ഓരോരുത്തരുടെയും പ്രായം, ആരോഗ്യസ്ഥിതി, ജീവിതശൈലി എന്നിവ അനുസരിച്ച് അനുയോജ്യമായ തിരഞ്ഞെടുപ്പ് വ്യത്യാസപ്പെടാം.

1. റാഗിപ്പൊടി, പോഷകങ്ങളുടെ കരുത്തൻ
കാൽസ്യം, ഇരുമ്പ്, ഭക്ഷ്യനാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് റാഗി. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും ദീർഘനേരം വയറുനിറഞ്ഞ അനുഭവം നൽകാനും ഇത് സഹായിക്കും. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമായ ധാന്യമാണ് റാഗി.

2. ചോളംപൊടി(ജോവർ)-ഗ്ലൂട്ടൺ രഹിതം
ചോളംപൊടിയിൽ ധാരാളം നാരുകളും മഗ്‌നീഷ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ദഹനം പതുക്കെയാകുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. ഗ്ലൂട്ടൺ ഒഴിവാക്കുന്നവർക്ക് മികച്ചൊരു ബദലുമാണ്.

3. ബജ്‌റ പൊടി(pearl millet flour), കൂടുതൽ നേരം വിശപ്പടക്കാം
സസ്യപ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ് ബജ്‌റ. ദീർഘനേരം വയറുനിറഞ്ഞതായി തോന്നുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഗുണം ചെയ്യും. ശൈത്യകാലത്ത് മാത്രമല്ല, വർഷം മുഴുവൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ധാന്യമാണ്.

4. കടലമാവ് -പ്രോട്ടീൻ സമൃദ്ധം
ബംഗാൾഗ്രാമിൽ നിന്നാണ് കടലമാവ് തയ്യാറാക്കുന്നത്. മറ്റ് ധാന്യപ്പൊടികളെ അപേക്ഷിച്ച് പ്രോട്ടീൻ കൂടുതലുള്ള ഇത് ഗ്ലൂട്ടൺ രഹിതവുമാണ്. വിവിധ പലഹാരങ്ങളിലൂടെ ഭക്ഷണത്തിൽ പ്രോട്ടീൻ വർധിപ്പിക്കാൻ സഹായിക്കും.

5. ഗോതമ്പുപൊടി ദൈനംദിന ഉപയോഗത്തിന് മികച്ചത്
ധാന്യത്തിന്റെ തവിടും അംശങ്ങളും നിലനിർത്തുന്നതിനാൽ ഗോതമ്പുപൊടിയിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും കൂടുതൽ ലഭിക്കും. ചപ്പാത്തിയും പരിപ്പും പച്ചക്കറികളും തൈരും ചേർന്ന ഭക്ഷണം പോഷകതുല്യമാണ്.

6. ഹൃദയാരോഗ്യത്തിന് ഓട്‌സ് പൊടി
ഓട്സിൽ അടങ്ങിയിരിക്കുന്ന 'ബീറ്റാ-ഗ്ലൂക്കാൻ' എന്ന ലയിക്കുന്ന ഭക്ഷ്യനാര് ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓട്സ് പൊടി മാത്രം ഉപയോഗിച്ച് ചപ്പാത്തി തയ്യാറാക്കാൻ ബുദ്ധിമുട്ടായതിനാൽ, ഗോതമ്പുപൊടിയുമായി ചേർത്ത് ചപ്പാത്തി ഉണ്ടാക്കാനോ, പാൻകേക്ക്- മറ്റ് ബേക്ക്ഡ് വിഭവങ്ങൾ എന്നിവ തയ്യാറാക്കാനോ ഉപയോഗിക്കാം.

 

8. മൈദ പരമാവധി കുറയ്ക്കാം
ഏറ്റവും കൂടുതൽ സംസ്‌കരിക്കപ്പെടുന്ന പൊടിയാണ് മൈദ. സംസ്‌കരണത്തിനിടെ ധാന്യത്തിലെ നാരുകളും വിറ്റാമിനുകളും ധാതുക്കളും വലിയ തോതിൽ നഷ്ടപ്പെടുന്നു. ബ്രെഡ്, നാൻ, ബിസ്‌കറ്റ്, കേക്ക്, പേസ്ട്രി തുടങ്ങിയ വിഭവങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിവസവും കൂടുതലായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi