
ചുറ്റും അലയടിക്കുന്ന ഓംകാരധ്വനി... കല്‍ച്ചുമരുകളില്‍ തട്ടിത്തഴുകിവരുന്ന കാറ്റില്‍ പൂജാദ്രവ്യങ്ങളുടെയും പേരറിയാപ്പൂക്കളുടെയും നറുമണം. നഗരത്തിന്റെ ആരവങ്ങള്‍ കടന്ന് പ്രശാന്തിയുടെ തീരത്തേക്കുള്ള പ്രയാണം പോലെയാണ് ഇവിടേക്കുള്ള യാത്ര. നെയ്യാറ്റിന്‍കരയ്ക്കടുത്ത് ചെങ്കല്‍ ഗ്രാമം. ഗ്രാമക്കാഴ്ചകളുടെ ഏടുകള്‍ കടന്നാല്‍ മുന്നില്‍തെളിയും മഹാവിസ്മയംപോലെ ശിവലിംഗം. ഗ്രാമവിളക്കായി ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രം. ക്ഷേത്രാങ്കണത്തില്‍ മനസ്സിനെ പുണരുന്ന കുളിര്‍മ അനുഭവിച്ചറിയാം. മന്ത്രധ്വനികളും നറുനെയ്ഗന്ധവും ഊര്‍ജത്തിന്റെ ഉറവയായി ഒഴുകുന്ന ദേവസ്ഥാനം. കൃഷ്ണശിലയുടെ തണുപ്പാണ് ഇവിടെ ഓരോ ചുവരിനും. കേരളീയ വാസ്തുശില്പകലകളാല്‍ സമ്പന്നമായ ക്ഷേത്രസമുച്ചയം. ചുറ്റമ്പലത്തിന് പുറത്ത് വെള്ളമണല്‍ വിരിച്ച വിശാലമായ നടപ്പാത... ക്ഷേത്രത്തിന്റെ വായുകോണില്‍ തലയെടുപ്പുള്ള വിസ്മയമായി മഹാശിവലിംഗം.




32 ഗണേശഭാവങ്ങള്‍
ഉമാപുത്രനായ ഗണപതി ഇവിടെ ഉപദേവതകളില്‍ പ്രധാനിയാണ്. ചുറ്റമ്പലത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഗണപതിയുടെ 32 ഭാവങ്ങളെയും പ്രത്യേകം പ്രതിഷ്ഠിച്ച് പൂജിക്കുന്നുണ്ട്. ബാല ഗണപതി മുതല്‍ യോഗ ഗണപതി വരെ. അപൂര്‍വ്വമായ ഗണേശ ദര്‍ശനം. ഗണപതി പ്രീതിക്കായി മുട്ടുടക്കല്‍, ഗണപതി ഹോമം, വിഘ്‌ന നിവാരണ പൂജ തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നുണ്ട് ഇവിടെ.
Content Highlights: chenkal maheswaram temple, indian temple, travel
Published: 08 Nov 2023, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented