നിഗൂഢതകൾ നിറഞ്ഞ ഈ ലോകത്ത് അമാനുഷികമായ  ചിലതുണ്ട്. മരണം പതിയിരിക്കുന്ന ചില കാടുകൾ. അങ്ങനെയൊന്നാണ് ജപ്പാനിലെ ആത്മഹത്യാ കാടുകൾ. 1864-ലാണ്, ജപ്പാനിലെ ഫുജി പർവതത്തിൽ, ഒരു വലിയ പൊട്ടിത്തെറി ഉണ്ടായത്. അത് ചുറ്റുമുള്ള പല ഗ്രാമങ്ങളെയും ചാമ്പലാക്കി. ഇതിന്റെ ഫലമായൊരു ലാവ രൂപപ്പെട്ടു. വർഷങ്ങൾക്കിപ്പുറം അതൊരു വലിയ കാടായി മാറി. അതാണ് ഓക്കിഗഹാര വനം (Aokigahara Forest). മരണത്തിന്റെ കാട്. നിഗൂഢത നിറഞ്ഞ വനത്തിന് പറയാൻ ഒരുപാട് കഥകളുണ്ട്.

സൂയിസൈഡ് ഫോറസ്റ്റ്, ഓകിഗഹാര ഫോറസ്റ്റ് എന്നിങ്ങനെ അറിയപ്പെടുന്ന ഈ കാട് വളരെ ഇടതൂർന്നതാണ്. പോളണ്ടിലെ ഗ്രിഫിനോയ്ക്കടുത്തുള്ള കാട്ടിൽ ജെ ആകൃതിയിൽ വളഞ്ഞ 400 ഓളം വരുന്ന പൈൻ മരങ്ങളുണ്ട്. ഏകദേശം എൺപത് വർഷം പഴക്കമുള്ള ഓരോ മരവും, ചുവട്ടിൽ നിന്ന് തൊണ്ണൂറ് ഡിഗ്രി വടക്കോട്ട് വളഞ്ഞ ശേഷം നേരെ വളരുന്നു. ശബ്ദ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന ഈ കാടുകൾ വളരെ നിശബ്ദമാണ്. ഉയരത്തിൽ നിന്ന് നോക്കുമ്പോൾ, ഇത് വലിയൊരു സമുദ്രം പോലെയും കാണപ്പെടുന്നു.

ടോക്കിയോയിൽ നിന്ന് മണിക്കൂറുകൾ മാത്രം അകലെയുള്ള ഈ വനം, പ്രശസ്തമായ ഹൈക്കിങ്  ഡെസ്റ്റിനേഷൻ കൂടിയാണ്. എന്നാൽ മനം കവരുന്ന കാഴ്ചകൾ കാണാനല്ല പലരും ഇവിടെ എത്തുന്നത്. മിക്ക ആളുകളും ആത്മഹത്യ ചെയ്യാനായി തിരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണിത്. കൊടും കാടായ ഓക്കിഗഹായിൽ നിരവധി ആളുകൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആ ചരിത്രമാണ്, കാടിന് ആത്മഹത്യാ വനം എന്ന് പേര് നേടികൊടുത്തത്.

യമനാഷി സർക്കാരിന്റെ കണക്കനുസരിച്ച്, 2013 നും 2015 നും ഇടയിൽ മാത്രം 100-ലധികം ആത്മഹത്യകൾ ഓക്കിഗഹാര വനത്തിൽ നടന്നിട്ടുണ്ട്.  2004-ൽ 104 പേർ അവിടെ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ട്. പലരും ദൂരസ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്താണ് ഇവിടെ ആത്മഹത്യയ്ക്കായി എത്തുന്നത്. ജീർണിച്ചഴുകിയ ശവശരീരങ്ങൾ പലപ്പോഴും മരങ്ങൾക്കിടയിൽ നിന്ന് കണ്ടെടുക്കാറുണ്ട്. 

കാടിനെക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. അതിലൊന്ന്,ജാപ്പനീസ് പുരാണങ്ങളിൽ പ്രതിപാദിക്കുന്ന യൂറി എന്ന പ്രേതം ഇവിടെ ചുറ്റിത്തിരിയുന്നുണ്ടെന്നാണ്. ഈ പ്രേതങ്ങൾ ആളുകളെ വേട്ടയാടുന്നുണ്ടെന്നും ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നും കഥകളുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi