
കോഴിക്കോട്: 'ചുങ്കത്ത് ജ്വല്ലറി- ഗൃഹലക്ഷ്മി മിസിസ് കേരള' കോഴിക്കോട് ഓഡിഷൻ പൂര്‍ത്തിയായി. കോഴിക്കോട് സീക്വീൻ ഹോട്ടലില്‍ നടത്തിയ മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കാളികളായി.

കൊച്ചിയില്‍ ജൂലായ് 12-നും തിരുവനന്തപുരത്ത് 15-നും ഓഡിഷന് നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂലായ് 28-ന് കൊച്ചിയില്‍ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടും. ആത്മവിശ്വാസം, പെരുമാറ്റം, അവതരണം, സ്റ്റൈൽ, അഭിലാഷം, നേട്ടങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 50000 രൂപ, രണ്ടും മുന്നും സ്ഥാനക്കാർക്ക് 30000 , 20000 എന്നിങ്ങനെയാണ് സമ്മാനം.
ചുങ്കത്ത് ജ്വല്ലറിയാണ് 'മിസിസ് കേരള'യുടെ പ്രസന്റിങ് പാര്‍ട്ണര്‍. സ്വയംവര സിൽക്സാണ് പ്രായോജകര്‍. ഡാസ്ലർ ഏറ്റേർണ കോസ്മറ്റിക് പാർട്ണറും ഗോൾഡ് വിന്നർ ഹെൽത്ത് പാർട്ണറുമാണ്. മിസ്സിസ് കേരളയുടെ ഹെയർ കെയർ പാർട്ണർ മെഡിമിക്സും മെയ്ക് ഓവർ പാർട്ണർ അഷ്ടമുടിയുമാണ്. ചിറ്റിലപ്പള്ളി സ്ക്വയറാണ് ഫിനാലെ വെന്യു പാർട്ണർ.
Content Highlights: chungath jewellery grihalakshmi mrs kerala
Published: 11 Jul 2023, 11:52 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented