തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളാണ് തമന്ന. നടന്‍ വിജയ് വര്‍മ്മയുമായുള്ള താരത്തിന്റെ പ്രണയബന്ധവും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രണയബന്ധം തകര്‍ന്നതിനെ ശേഷം അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിജയ് വര്‍മ്മ. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം, സമൂഹമാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷനായതിനെ കുറിച്ചും താരം സംസാരിച്ചിരുന്നു.

To advertise here,

ഒരു വര്‍ഷത്തിലേറെയായി പൊതുവിടങ്ങളില്‍ നിന്ന് വിട്ടുനിന്ന ശേഷം, ഗുസ്താഖ് ഇഷ്‌ക് എന്ന സിനിമയുടെ റിലീസോടെ, അദ്ദേഹം വീണ്ടും പൊതു വേദികളിലേക്ക് തിരിച്ചുവരികയാണ്. ഈ ഇടവേള ആസൂത്രണം ചെയ്തതതല്ലയെന്നും, പക്ഷേ നിരന്തരമായ മാധ്യമശ്രദ്ധ, വ്യക്തിജീവിതം ചര്‍ച്ചാവിഷയമാക്കിയിരുന്നു എന്നും താരം സംസാരിച്ചു. 

“അതില്‍ നിന്നൊരു മോചനം ആഗ്രഹിച്ചിരുന്നു. സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കണമായിരുന്നു. പക്ഷേ ഒന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല. എന്റെ ജീവിതവും ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു. എല്ലാ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു, ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ അപ്പോഴാണ് തിരിച്ചറിഞ്ഞത്” വിജയ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു  പ്രതികരണം.

മാധ്യമശ്രദ്ധ കൂടിയതുകൊണ്ടാണോ മനഃപൂര്‍വ്വം മാറിനിന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അത് തുറന്നു സമ്മതിച്ചു. ''ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവരുന്നുണ്ടായിരുന്നില്ല, അതിനാല്‍ സംസാരം മറ്റുളള കാര്യങ്ങളെക്കുറിച്ചായിരുന്നു,''

തമന്ന ഭാട്ടിയയുമായുള്ള നടന്റെ ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രണയത്തകര്‍ച്ചയും അത്രതന്നെ ജനശ്രദ്ധ നേടി. മാധ്യമങ്ങളുമായി ഒളിച്ചും പാത്തും കളിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് വിജയ് പറഞ്ഞു. അദ്ദേഹം പ്രതികരിക്കുക പോലും ചെയ്തില്ല. ''ഞാൻ നിശബ്ദനായിരുന്നു. അതാണ് എനിക്കിഷ്ടം. പക്ഷേ അത് സാധ്യമല്ല. ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക് എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല, ഒരൊറ്റ അഭിമുഖം പോലും നല്‍കിയിട്ടില്ല. എന്നിട്ടും എന്റെ സാന്നിധ്യം എല്ലായിടത്തും ഉണ്ട്, അത് എന്റെ നിയന്ത്രണത്തിന് അതീതമാണ്.'' 

''നിങ്ങളുടെ തീരുമാനങ്ങളും ജീവിതവും ഓരോ ദിവസവും സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു, അതാണ് ഇവിടുത്തെ രീതി. എനിക്കൊരു ഇടവേള വേണ്ടിയിരുന്നു. എന്നാല്‍ അതില്‍ എനിക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല,'' വിജയ് കൂട്ടിച്ചേര്‍ത്തു.

 ചെറിയ വേഷങ്ങളിലും നെഗറ്റീവ് റോളുകളിലും അഭിനയിച്ചാണ് വിജയ് വര്‍മ്മ മുന്നോട്ട് വന്നത്. പിന്നീട് അദ്ദേഹം നായകനായി മാറി. ഗുസ്താഖ് ഇഷ്‌ക് എന്ന സിനിമയിലൂടെ അദ്ദേഹം ഒരു റൊമാന്റിക് വേഷത്തിലാണ് എത്തുന്നത്.

ഇത് എങ്ങനെ സംഭവിച്ചുവെന്നും നടന്‍ വിശദീകരിച്ചു. ''ഒരു പൊതുബന്ധത്തില്‍ ആയിരിക്കുന്നതിന്റെ ഫലമായി ശ്രദ്ധാകേന്ദ്രമായത് കാരണമാകാം, ഇപ്പോള്‍ എനിക്കിത് ലഭിച്ചത് എന്ന് തോന്നുന്നു'' തമന്നയുമായുള്ള ബന്ധത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2023-ല്‍ ഡേറ്റിംഗ് ആരംഭിച്ച വിജയ് വര്‍മ്മയും തമന്ന ഭാട്ടിയയും രണ്ട് വര്‍ഷത്തെ ബന്ധത്തിന് ശേഷം പിരിഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi