നടിയും നർത്തകിയുമായ മലൈക അറോറയുടെ സ്വകാര്യജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. തന്നേക്കാൾ പ്രായം കുറഞ്ഞ നടൻ അർജുൻ കപൂറുമായി പ്രണയത്തിലായപ്പോഴും, പിന്നീട് പിരിഞ്ഞപ്പോഴും അത് വാർത്തയായി. അതിനുശേഷം മലൈക ചില പ്രണയബന്ധങ്ങളിൽ അകപ്പെട്ടതായും ഗോസിപ്പുകൾ പരന്നു. എൻറിക് ഇഗ്ലേഷ്യസിന്റെ മുംബൈയിലെ ഷോയ്ക്കിടെ മലൈകയ്‌ക്കൊപ്പം ഒരു അപരിചിതനുമുണ്ടായിരുന്നു. പിന്നീട് മുംബൈ വിമാനത്താവളത്തിൽവെച്ചും അതിനുശേഷം പലയിടങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടു. അതോടെ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായി. വജ്രവ്യാപാരിയായ ഹർഷ് മേത്തയാണതെന്ന് നെറ്റിസൺസ് കണ്ടുപിടിക്കുകയും ചെയ്തു. അതിനോട് ഒരിക്കൽ അവർ പ്രതികരിച്ചതിങ്ങനെ, ''നിങ്ങളെ ആരുടെയെങ്കിലും കൂടെ കണ്ടാൽ, ആളുകൾ അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങും. അത് ചർച്ചയാവും. അത്തരം കാര്യങ്ങളിൽ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല''.

To advertise here,

ഇപ്പോഴിതാ മറ്റൊരു പേരുമായി ബന്ധപ്പെടുത്തിയാണ് മലൈക ഗോസിപ്പ് കോളങ്ങളിലിടം പിടിക്കുന്നത്. എം.ടി.വി സ്പ്ലിറ്റ്‌സ് വില്ല എക്‌സ് 6 (MTV Splitsvilla X6) മത്സരാർഥിയായ സൊറബ് ബേദിയാണ് മലൈകയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ കഥകളിലെ നായകൻ. മലൈകയുടെ പുതിയ റെസ്റ്റോറന്റായ സ്വീനിയിലെ ഒരാഘോഷത്തിൽനിന്നുള്ള വീഡിയോയിലാണ് മലൈകയും സൊറബും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. അവരൊരുമിച്ച് നൃത്തംചെയ്യുന്നതും പാർട്ടി ആസ്വദിക്കുന്നതും കാണാമായിരുന്നു. ഈ വീഡിയോകളെല്ലാം 'ഡേറ്റിങ് വൈബ്' (dating vibes) ആണ് തരുന്നതെന്നാണ് ആരാധകരുടെ പക്ഷം.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും പാർട്ടിയിൽനിന്നുള്ള ചെറിയ വീഡിയോകളും മലൈകയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സൊറബ് പങ്കുവെച്ചിരുന്നു. അതോടെ മലൈകയും സൊറബും പ്രണയത്തിലാണോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. എന്നാൽ, മലൈകയുടെ പ്രണയിതാവ് ഹർഷ് മേത്തയാണെന്നും വാലന്റൈൻസ് ഡേ ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചതെന്നും ചിലർ പറയുന്നുണ്ട്. മലൈകയുടെയും ഹർഷിന്റെയും റോമിൽനിന്നുള്ള ചിത്രങ്ങളും അന്ന് വൈറലായിരുന്നു. അന്നും മലൈകയോ ഹർഷോ ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും നൽകിയിരുന്നില്ല. അതിനിടെയാണ് സൊറബിനൊപ്പമുള്ള ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്.

2018-ലാണ് മലൈകയും അർജുൻ കപൂറും ഡേറ്റിങ് തുടങ്ങുന്നത്. അതിനുശേഷം പല പൊതുപരിപാടികളിലും അവർ ഒരുമിച്ചെത്തി. 2024-ൽ ഇരുവരും പിരിഞ്ഞു. അതിനുശേഷം മലൈകയുടെ പിതാവ് മരിച്ചപ്പോഴും താങ്ങായി അർജുൻ കൂടെയുണ്ടായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi