താര സുതാരിയയും വീർ പഹാരിയയും തമ്മിൽ വേർപിരിഞ്ഞെന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓൺലൈനിൽ വലിയ ചർച്ചയാവുകയാണ്. ചൊവ്വാഴ്ച നടന്ന, നടി കൃതി സനോണിന്റെ സഹോദരി, നൂപുർ സനോണിന്റെ വിവാഹ റിസപ്ഷൻ പാർട്ടിയിൽ വീർ തനിച്ച് എത്തിയത് ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.
ബുധനാഴ്ച, ഒരു പരസ്യചിത്രീകരണത്തിൽ നിന്നുള്ള തന്റെ ഏതാനും ചിത്രങ്ങൾ വീർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതിനോടൊപ്പം നൽകിയ അടിക്കുറിപ്പ് ആരാധകർക്കിടയിൽ വലിയ താൽപ്പര്യമുണ്ടാക്കി.
"സമയം നല്ലതായാലും ചീത്തയായാലും, അത് ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും..." എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
ഫിലിംഫെയർ റിപ്പോർട്ട് പ്രകാരം, ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായി അവരുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വീറോ താരയോ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇവർ പിരിയാനുള്ള കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല.
2025 ജൂലൈ പകുതിയോടെയാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. എ.പി ധില്ലന്റെ 'തോഡി സി ദാരു' എന്ന ട്രാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി താര പങ്കുവെച്ച ചിത്രത്തിന് താഴെ വീർ നൽകിയ കമന്റാണ് ഈ ബന്ധം സ്ഥിരീകരിച്ചത്. "മൈ ലവ് " എന്ന് വീർ കമന്റ് ചെയ്തപ്പോൾ "മൈൻ" എന്നാണ് താര മറുപടി നൽകിയത്.
അക്ഷയ് കുമാർ നായകനായ 'സ്കൈ ഫോഴ്സ്' എന്ന ചിത്രത്തിലാണ് വീർ പഹാരിയ അവസാനമായി അഭിനയിച്ചത്. 'അപൂർവ' എന്ന സിനിമയിലാണ് താര സുതരിയ അവസാനമായി സ്ക്രീനിലെത്തിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rumors of Tara Sutaria and Aadar Jain`s separation are spreading online. Aadar`s solo appearance at a recent party fueled speculation. Read more about the alleged breakup.
Published: 15 Jan 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented