ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് തബു. സ്വന്തം അച്ഛനെ ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ സർനെയിം ഉപയോഗിച്ചിട്ടില്ലെന്നും തബു മുമ്പ് പറഞ്ഞിട്ടുണ്ട്. മൂന്നാം വയസ്സിൽ മാതാപിതാക്കൾ വിവാഹമോചിതരായതിനുശേഷം പിതാവുമായുള്ള ബന്ധം ഇല്ലാതാവുകയായിരുന്നു.
മുമ്പ് സിമി ഗരേവാളിനു നൽകിയ അഭിമുഖത്തിൽ, തൻ്റെ കുട്ടിക്കാലത്തെക്കുറിച്ച് അവർ പറഞ്ഞതിങ്ങനെയാണ്. "എനിക്ക് നല്ല കുട്ടിക്കാലമായിരുന്നു, ഞങ്ങൾ ഹൈദരാബാദിൽ തന്നെയായിരുന്നു താമസം. മാതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷം മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിച്ചു. അമ്മ ടീച്ചറായതുകൊണ്ട് മുത്തശ്ശിക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിച്ചത്. മുത്തശ്ശി പ്രാർഥിക്കുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യുമായിരുന്നു, അങ്ങനെയാണ് വളർന്നത്. ഞാൻ വലിയ നാണംകുണുങ്ങിയായിരുന്നു, സ്വന്തമായി ഒരു ശബ്ദമുണ്ടായിരുന്നില്ല, സത്യം പറഞ്ഞാൽ നായികയായും നടിയായും വന്ന ശേഷവും എനിക്ക് സ്വന്തമായി ശബ്ദമുണ്ടായിരുന്നില്ല."
താബുവിൻ്റെ മൂത്ത സഹോദരി ഫറാ 80-കളിലെ പേരെടുത്ത നടിയാണ്. ഷബാന അസ്മിയുടെയും ബന്ധുവാണ് തബു.
ജീവിതത്തിൽ തിരക്കുള്ളതുകൊണ്ടും 'ഹഷ്മി' എന്ന പിതാവിൻ്റെ കുടുംബപ്പേര് ഒരിക്കലും ഉപയോഗിക്കാത്തതുകൊണ്ടും അദ്ദേഹത്തെ കാണാനും താല്പര്യമില്ലെന്ന് അതേ അഭിമുഖത്തിൽ നടി പറഞ്ഞു. "ഒരിക്കലും ആ കുടുംബപ്പേര് ഉപയോഗിച്ചിട്ടില്ല, അത് പ്രധാനമാണെന്ന് കരുതിയിട്ടുമില്ല. തബസ്സും ഫാത്തിമ എന്നായിരുന്നു എന്റെ പേര്, സ്കൂളിൽ ഫാത്തിമ എന്നായിരുന്നു സർനെയിം."
അവർ തുടർന്നു, "അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഓർമ്മകളൊന്നുമില്ല. സഹോദരി ഇടയ്ക്കിടെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്, എന്നാൽ എനിക്കതിന് തോന്നിയിട്ടില്ല. അദ്ദേഹത്തെയോർത്ത് ആകാംഷയില്ല, ഞാൻ എങ്ങനെയാണോ, എങ്ങനെ വളർന്നോ അതിൽ സന്തോഷവതിയാണ്. ജീവിതത്തിൽ സംതൃപ്തയാണ്."
തബുവിന് മൂന്നു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ വിവാഹമോചിതരായത്. പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു, അതിൽ രണ്ട് പെൺമക്കളുണ്ട്.
വിവാഹം കഴിക്കാത്തതിന്റെ പേരിലും തബു നിരന്തരം ചോദ്യംചെയ്യപ്പെട്ടിരുന്നു. "സത്യം പറഞ്ഞാൽ, ഞാനിതിനെ കാര്യമായെടുത്തിട്ടില്ല. സിംഗിൾ ആയിരിക്കുന്നതിലോ അല്ലാതിരിക്കുന്നതിലോ എന്താണ് വലിയ കാര്യമെന്ന് മനസ്സിലാകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം, അത് മറ്റൊരാളെ വിലയിരുത്താനുള്ള മാനദണ്ഡമല്ല. ഞാൻ മറ്റൊരാളെ അവരുടെ വിവാഹ നിലയെ അടിസ്ഥാനമാക്കിയോ അവർക്ക് കുട്ടികളുണ്ടോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയോ വിലയിരുത്തുന്നില്ല. ആളുകൾ എന്നോട് അത് ചെയ്യുന്നുണ്ടെങ്കിൽ, എനിക്കറിയില്ല, അതിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല."-തബു പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Tabu reveals the reasons behind not meeting her father or using his surname. Explore her childhood, family life, and views on singlehood.
Published: 01 Feb 2026, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented