ഇക്കൊല്ലം സെപ്റ്റംബറിൽ, ഒരു സ്കോട്ടിഷ് കൊട്ടാരത്തിൽ വെച്ചാണ് താരങ്ങളായ സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹ വാർഷികം ആഘോഷിച്ചത്. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ, ദമ്പതികൾ തങ്ങളുടെ വിവാഹവാഗ്ദാനങ്ങൾ പുതുക്കുന്ന ചടങ്ങ് മനോഹരമായിരുന്നു. സൂര്യയുടെ വരാനിരിക്കുന്ന 'സീൻ' എന്ന സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ, സഹോദരനും നടനുമായ കാർത്തി ഇവരുടെ റൊമാന്റിക് ആഘോഷത്തെപ്പറ്റി രസകരമായ ചില കാര്യങ്ങൾ പറയുകയുണ്ടായി.
“ഇവർ തമ്മിലുള്ള സ്നേഹം കുറച്ച് ഓവറാണ്. ഇത് മറ്റ് ദമ്പതികൾക്കെല്ലാം വലിയ സമ്മർദ്ദമാണ്. എനിക്ക് കിട്ടിയ വഴക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല. ആളുകൾ വീട്ടിലെത്തിയ ഉടൻ തന്നെ അവരോട് പറയും, അവരൊക്കെ എങ്ങനെയാണ് സ്നേഹിക്കുന്നതെന്ന് നോക്കൂ, എന്നിട്ട് നിങ്ങളെ നോക്കൂ! ഇതേത്തുടർന്ന് പലർക്കും വീട്ടിൽ നിന്ന് ഭക്ഷണം പോലും കിട്ടിയിട്ടില്ല,”-വേദിയിലുണ്ടായിരുന്ന സൂര്യയെയും ജ്യോതികയേയും നോക്കി അദ്ദേഹം പറഞ്ഞു. അത് മനോഹരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യയും ജ്യോതികയും കാർത്തിയുടെ തമാശ കേട്ട് പൊട്ടിച്ചിരിച്ചു.
ചടങ്ങിൽ സംസാരിക്കവെ, സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം നിന്ന 'പൊണ്ടാട്ടിക്ക്' സൂര്യ വലിയ പ്രശംസയാണ് നൽകിയത്. “ഞാനെന്റെ അച്ഛനെയോ അമ്മയെയോ സഹോദരനെയോ സഹോദരിയെയോ തിരഞ്ഞെടുത്തിട്ടില്ല. ഞാനാ കുടുംബത്തിലാണ് ജനിച്ചത്. എന്നാൽ എന്റെ ഭാര്യയുടെ കാര്യം അങ്ങനെയല്ല. ഇന്നിവിടെ നിൽക്കാനും എന്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ ശരിയായ കാര്യങ്ങൾ ചെയ്യാനും എന്നെ നയിച്ചത് എന്റെ ഭാര്യയാണ്. ഞാൻ ഒട്ടേറെ തെറ്റുകൾ ചെയ്തിട്ടുണ്ട്. ജ്യോ, നീ നീയായിരിക്കുന്നതിന് നന്ദി. അവൾ നല്ല ഒരു അമ്മയാണ്, മികച്ച സുഹൃത്താണ്, നല്ല ജീവിതപങ്കാളിയാണ്. വളരെ ശക്തയായ ഒരു നടിയും വ്യക്തിയുമാണ്. എന്റെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ, എന്റെ ഭാര്യ എന്റെ കൂടെയുണ്ട്.” അദ്ദേഹം പറഞ്ഞു. 'സീൻ' നവംബർ 6 ന് തിയേറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suriya and Jyothika celebrated their 20th wedding anniversary in September at a Scottish palace., Actor Karthi jokingly complained that their excessive romance created pressure for other couples at home.
Published: 01 Nov 2026, 04:28 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented