സ്വാഭാവിക അഭിനയശൈലിയിലൂടെ 90-കളിൽ പ്രേക്ഷകരുടെ മനംകവർന്ന താരമായിരുന്നു കരിഷ്മ കപൂർ. സഹതാരങ്ങളിൽ പലരുമായി ചേർത്തും ഗോസിപ്പുകളുണ്ടായിരുന്നങ്കിലും, അഭിഷേക് ബച്ചനുമായുള്ള കരിഷ്മയുടെ ബന്ധമാണ് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടത്.
കരിഷ്മയും അഭിഷേകും തങ്ങളുടെ ബന്ധത്തെ വളരെ ഗൗരവത്തോടെയാണ് എടുത്തിരുന്നതും. ഒരു ഘട്ടത്തിൽ വിവാഹനിശ്ചയം പോലും നടന്നു. പക്ഷേ, ബന്ധം അധികനാൾ നീണ്ടുനിന്നില്ല, നിശ്ചയം റദ്ദാക്കി. വിവാഹത്തിലേക്ക് എത്തുംമുമ്പേ വീട്ടുകാർ തമ്മിലുള്ള അസ്വാരസ്യമാണ് ഇരുവരും പിരിയാൻ കാരണമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ കരിഷ്മയ്ക്ക് കുറച്ചുകാലം വേണ്ടിവന്നു. അന്നൊന്നും ഇതിനെപ്പറ്റി തുറന്നുപറയാനും അവർ തയ്യാറായിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തതിനാലാണ് അന്നൊന്നും തുറന്നുപറയാതിരുന്നതെന്ന് കരിഷ്മ പിന്നീട് റെഡ്ഡിറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"അത് ബോധപൂർവ്വമായിരുന്നു. ഞാൻ എന്റെ ചിന്തകളിലേക്ക് ഒതുങ്ങിക്കൂടി. എന്റെ ദുഃഖം പരസ്യപ്പെടുത്താൻ തയ്യാറായിരുന്നില്ല. ഞാൻ മാന്യമായ ഒരു മൗനം തിരഞ്ഞെടുത്തു, കാരണം അതാണ് എന്റെ സ്വഭാവം. ഞാൻ എപ്പോഴും കുറഞ്ഞ വാക്കുകൾ സംസാരിക്കുന്ന ഒരു സ്ത്രീയാണ്."
അഭിഷേക് ബച്ചനുമായുള്ള വിവാഹം റദ്ദാക്കിയ 2003-ന്റെ തുടക്കം തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളിലൊന്നാണെന്ന് കരിഷ്മ കപൂർ വിശേഷിപ്പിച്ചു. "ഈ വർഷത്തിന്റെ തുടക്കം എനിക്ക് ആഘാതകരമായിരുന്നു. ഒരു പെൺകുട്ടിയും ഇതുപോലെ അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ വേദനയും സങ്കടവും സ്വന്തമായി നേരിടാൻ ഞാൻ നിർബന്ധിതയായി. സമയം തന്നെയാണ് ഏറ്റവും മികച്ച ഔഷധം എന്ന് ഞാൻ കരുതുന്നു. ഞാൻ ധാരാളം അനുഭവിച്ചിട്ടുണ്ടെങ്കിലും, സംഭവിച്ചതെല്ലാം ഞാൻ അംഗീകരിച്ചിരിക്കുന്നു. എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ, വിധിച്ചത് എന്തായാലും അത് സംഭവിക്കും. എന്റെ പ്രശ്നങ്ങളെ നേരിടാൻ ഞാൻ മാനസികമായി തയ്യാറായിരുന്നില്ല. ജീവിതം നിങ്ങൾക്ക് വ്യത്യസ്തമായ കാർഡുകൾ നൽകുന്നു. നിങ്ങൾ ആ ലഭിച്ചതിനൊപ്പം മുന്നോട്ട് പോകണം. എന്റെ മാതാപിതാക്കൾ, സഹോദരി, ദാദിജി, ബുവമാർ, അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ എനിക്ക് ആഘാതത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമായിരുന്നില്ല," അവർ പങ്കുവെച്ചു.
കരിഷ്മ പിന്നീട് വ്യവസായിയായ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു, അഭിഷേക് ഐശ്വര്യ റായിയെയും. കരിഷ്മ പിന്നീട് ഭർത്താവുമായി വേർപിരിഞ്ഞു.
കരിഷ്മ- അഭിഷേക് ബന്ധം കപൂർ, ബച്ചൻ കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരൽകൂടി അടയാളപ്പെടുത്തുമെന്നതിനാൽ, പൊതുവേദികളും ടാബ്ലോയിഡുകളും ഈ വിഷയം വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karisma Kapoor opened up about the trauma of her broken engagement with Abhishek Bachchan., She maintained a dignified silence and withdrew from the spotlight to heal in 2003
Published: 01 Nov 2026, 01:01 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented