1970-കളിലെ ഒരു നടിയായിരുന്നു, സോന മസ്താൻ. അതിനപ്പുറം അവർ എവിടുന്നാണ് വന്നതെന്നുപോലും ആർക്കുമറിയില്ല. നടിയാകണമെന്ന ആഗ്രഹവുമായി മുംബൈയിലെത്തിയ അവരെ കാത്തിരുന്നത് വേറൊരു ജീവിതമായിരുന്നു.
വളരെ കുറച്ച് ചിത്രങ്ങളിലേ സോന അഭിനയിച്ചിട്ടുള്ളൂ. പ്രശസ്തനടി മധുബാലയുമായുള്ള സാദൃശ്യമാണ് അവരെ മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തിയത്. ഒരുപാട് സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും, ഇന്നും അവരെ ആളുകൾ ഓർക്കുന്നതിനു കാരണവും അതുതന്നെ.
1974-ൽ 'ആവാരാ ബാദൽ' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനിടയിലാണ് സോനയുടെ ജീവിതം തന്നെ മാറിമറിയുന്നത്. അതിനുകാരണമായത് അധോലോകതലവൻ ഹാജി മസ്താനുമായുള്ള കണ്ടുമുട്ടലാണ്. തമിഴ്‌നാട്ടിൽനിന്ന് മുംബൈയിലെത്തി അധോലോകം കീഴടക്കിയ ആളായിരുന്നു മസ്താൻ.
നടി മധുബാലയുടെ സൗന്ദര്യത്തെ ഏറെ ആരാധനയോടെ നോക്കിയ ആളായിരുന്നു. മധുബാലയെ വിവാഹം കഴിക്കണമെന്ന് അയാൾ ആഗ്രഹിക്കുകയും ചെയ്തു. അതിനിടയിലാണ് അവർ മരിക്കുന്നത്. അതോടെ മസ്താൻ ആകെ തകർന്നു. അപ്പോഴാണ് മധുബാലയുടെ അതേ കണ്ണുകളും ചിരിയുമുള്ള സോനയെ കണ്ടുമുട്ടുന്നത്. സോനയുടെ സിനിമ നിർമിക്കാൻ പോലും മസ്താൻ തയ്യാറായി. അതിനുശേഷം വിവാഹാഭ്യർഥന നടത്തി, അതിനോടവർ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. അങ്ങനെ മസ്താന്റെ രണ്ടാം ഭാര്യയായി.
വിവാഹത്തോടെ സോന സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന് അകന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനായിരുന്നു അവർ ആഗ്രഹിച്ചത്. എന്നാൽ, മസ്താന്റെ മരണത്തോടെ അവരുടെ ജീവിതം ദുരിതത്തിലായി. ഭർത്താവിന്റെ കുടുംബം സ്വത്തിൻമേൽ അവകാശമുന്നയിച്ച് എത്തി. സ്വത്ത് വിട്ടുകൊടുക്കേണ്ടിയും വന്നു. അതിനുശേഷം അവരുടെ ജീവിതം എങ്ങനെയായിരുന്നുവെന്നതും അജ്ഞാതം. 2014-ൽ സോനയുടെ മരണംവരെ അവർ എവിടെയായിരുന്നുവെന്നും ആരുമറിഞ്ഞില്ല.
ഹാജി മസ്താന്റെ കഥ പിന്നീടൊരു ബോളിവുഡ് ചിത്രമായി മാറി, 'Once upon a Time in Mumbaai'. 2010-ലിറങ്ങിയ സിനിമയിൽ നായകനായത് അജയ് ദേവ്ഗൺ ആണ്. കങ്കണ റനൗട്ടാണ് സോനയുടെ റോളിലെത്തിയത്.
Content Highlights: story of sona mastan had resemblance with madhubala
Published: 10 May 2025, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented