എട്ടുവർഷം മുമ്പ് സൽമാൻ ഖാൻ സംഘടിപ്പിച്ച ഒരു പാർട്ടിയിൽവെച്ചാണ് അഭിനേതാക്കളായ സൊനാക്ഷി സിൻഹയും സഹീർ ഇക്ബാലും കണ്ടുമുട്ടുന്നത്. അന്ന് തുടങ്ങിയ സൗഹൃദസംഭാഷണം പ്രണയത്തിലാണ് അവസാനിച്ചത്. പല പൊതുപരിപാടികളിലും ഇരുവരെയും ഒരുമിച്ച് കണ്ടപ്പോൾ, പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു. പക്ഷേ, വിവാഹം കഴിക്കുന്നതുവരെ ഇരുവരും അത് തുറന്നുപറഞ്ഞില്ല. ഏഴുവർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. 2024-ലാണ് രജിസ്റ്റർ വിവാഹം നടത്തിയത്. അതിനുശേഷം റിസപ്ഷനും.
തങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സംസാരിക്കുകയാണ് സൊനാക്ഷി. ഇന്ന് ബോളിവുഡിലെ ഫേവറൈറ്റ് കപ്പിളായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്. എന്നാൽ, തങ്ങളുടെ ബന്ധത്തിലും ഒരുകാലത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൊനാക്ഷി വെളിപ്പെടുത്തുന്നു. ''ഞങ്ങളുടെ ബന്ധത്തിലും ഉയർച്ചതാഴ്ചകൾ ഉണ്ടായിട്ടുണ്ട്. വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി'', സോഹ അലി ഖാന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെ സൊനാക്ഷി പറഞ്ഞു. അന്ന് കപ്പിൾ തെറാപ്പിയാണ് തങ്ങളെ സഹായിച്ചതെന്നും അവർ പറയുന്നു.
''ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡേറ്റിങ് തുടങ്ങി മൂന്നുവർഷം കഴിഞ്ഞപ്പോഴാണത്. ഒരാൾ പറയുന്നത് മറ്റേയാൾക്ക് മനസ്സിലാവാത്ത അവസ്ഥ. ഞങ്ങൾ എന്ത് ചെയ്താലും, പരസ്പരം കാഴ്ചപ്പാട് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അത്രയും പ്രശ്‌നങ്ങൾ. പിരിയാമെന്ന് കരുതി. പക്ഷേ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്ന് രണ്ടുപേർക്കും ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ കപ്പിൾ തെറാപ്പി ചെയ്യാൻ തീരുമാനിച്ചു. സഹീറാണ് നിർദേശിച്ചത്. ഞാൻ തുറന്നമനസ്സോടെ അതിനോട് പ്രതികരിച്ചു. രണ്ട് സെഷനുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. ഞങ്ങൾ ശരിയായ പാതയിലേക്കെത്തി. മറ്റേയാൾ എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത് വളരെയധികം സഹായിച്ചു, സഹീർ ഉദ്ദേശിക്കുന്നതായിരിക്കില്ല ചിലപ്പോൾ പറയുന്നത്''.
തങ്ങളുടെ പ്രണയത്തിൽ ആദ്യം 'ഐ ലവ് യൂ' പറഞ്ഞത് താനാണെന്നും സൊനാക്ഷി വെളിപ്പെടുത്തുന്നു. ''ഞാനത് പറഞ്ഞപ്പോൾ സഹീർ മുഖത്തുനോക്കി ചിരിച്ചു. എനിക്ക് ഭ്രാന്താണെന്നോ തമാശയാണെന്നോ ഒക്കെയാണ് സഹീർ കരുതിയത്. കാരണം ഡേറ്റിങ് തുടങ്ങി ഒരാഴ്ച ആയിട്ടേ ഉണ്ടായിരുന്നുള്ളൂ''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sonakshi Sinha reveals the difficult phase in her relationship with Zaheer Iqbal and how couple`s therapy saved their bond after 7 years of dating
Published: 05 Dec 2025, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented