ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലിം ഖാൻ തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലാണ്. ഒട്ടേറെ താരങ്ങൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തുന്നുണ്ട്. സലിം ഖാൻ തലക്കെട്ടുകളിൽ നിറഞ്ഞതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങളും ചർച്ചയാവുകയാണ്.
ഒരിക്കൽ പൂജ ബേദിയുമായുള്ള ഒരു പഴയ അഭിമുഖത്തിൽ, തന്റെ കുട്ടികളോടുള്ള നിരുപാധികമായ സ്നേഹത്തെക്കുറിച്ച് സലിം ഖാൻ സംസാരിച്ചിരുന്നു. എന്നാൽ അവരുടെ തിരഞ്ഞെടുപ്പുകളെ അദ്ദേഹം എപ്പോഴും അംഗീകരിച്ചിരുന്നുമില്ല.
സൽമാൻ ഖാനും സുഭാഷ് ഘായിയും തമ്മിൽ നടന്ന ഒരു സംഭവം ഓർത്തെടുത്തുകൊണ്ട് സലിം ഖാൻ പറഞ്ഞു, "സൽമാന് സുഭാഷ് ഘായിയുമായി എന്തോ പ്രശ്നമുണ്ടായിരുന്നു. പാർട്ടിക്കിടെ രാത്രിയിൽ അനാദരവുണ്ടായി. പിറ്റേ ദിവസം രാവിലെ ഞാൻ ചായ കുടിക്കുമ്പോൾ സൽമാൻ എന്റെയടുത്ത് വന്ന് പറഞ്ഞു, 'രാത്രി സുഭാഷ് ഘായിയുമായി കൈയാങ്കളി ഉണ്ടായി.' ഞാൻ ചോദിച്ചു, 'എന്തുപറ്റി?' അവൻ പറഞ്ഞു, 'അങ്ങനെ സംഭവിച്ചു.' ഞാൻ ചോദിച്ചു, അതിൽ വിഷമം തോന്നുന്നുണ്ടോ എന്ന്. സൽമാൻ ഉണ്ടെന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു, മദ്യപാനമാണ് പ്രധാന കാരണമെന്ന് തോന്നുന്നുണ്ടോ? അവൻ അതെ എന്ന് പറഞ്ഞു, നല്ല ലഹരിയിലായിരുന്നു. ഞാൻ പറഞ്ഞു, 'പോയി അദ്ദേഹത്തെ വിളിച്ച് മാപ്പുപറയൂ എന്ന്. അങ്ങനെ കാര്യങ്ങൾ പരിഹരിക്കപ്പെട്ടു - അവർ ഒരുമിച്ച് ഒരു സിനിമ ചെയ്തു."-അദ്ദേഹം പറഞ്ഞു.
മക്കൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടിയിതായിരുന്നു- "ക്ഷമയും ദേഷ്യ നിയന്ത്രണവും. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ദേഷ്യം ഒരു നല്ല വികാരമാണെന്ന് ഞാൻ കരുതുന്നു. ദേഷ്യം ഒരു ജനിതക പ്രശ്നമാണ്, അത് എന്റെ കുട്ടികൾക്കും ഉണ്ട്, അവർ അത് നിയന്ത്രിക്കാൻ പഠിക്കും, കാരണം അത് ദോഷകരമായ ഒന്നാണ്, പ്രത്യേകിച്ച് മദ്യപാനത്തിനു ശേഷം. മദ്യപാനം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ, അത് ജീവിതത്തിൽ നിന്ന് ഒഴിവാക്കണം."
മക്കളെ നിരുപാധികം സംരക്ഷിക്കുന്നതിനെപ്പറ്റിയും അദ്ദേഹം പറഞ്ഞു. "ഞാൻ ഒരിക്കലും വ്യാജ വിനയത്തിൽ ഏർപ്പെട്ടിട്ടില്ല, കാരണം വ്യാജ വിനയം അഹങ്കാരത്തേക്കാൾ മോശമാണെന്ന് ഞാൻ കരുതുന്നു. സൽമാൻ എപ്പോഴെങ്കിലും ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ... അവർ വിമർശിക്കുന്നു... പക്ഷേ ഞാൻ എന്തു പറയണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്? അതവൻ അർഹിക്കുന്നുവെന്നോ? സ്നേഹം നിരുപാധികമാണ്."
"സൽമാൻ, നീ ഇതിൽ പൂർണ്ണനായിരിക്കണം, അല്ലെങ്കിൽ അർബാസ്, നീ ഇത് പോലെ ചെയ്യണം, അപ്പോൾ മാത്രമേ ഞാൻ നിന്നെ സ്നേഹിക്കൂ എന്നെനിക്ക് പറയാൻ കഴിയില്ല. അവർ എന്റെ കുട്ടികളാണ്. ഞാൻ അവരെ സ്നേഹിക്കുന്നു, ഞാനവരെ സംരക്ഷിക്കും. എന്നാൽ അതേ സമയം അവർ ചെയ്യുന്ന ചില കാര്യങ്ങൾ ഞാൻ അംഗീകരിക്കുന്നുമില്ല" സലിം ഖാൻ കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salim Khan revealed how he advised Salman after his fight with Subhash Ghai at a party, linking it to drinking and anger management. Read the full story.
Published: 18 Feb 2026, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented