ആധുനിക ഡേറ്റിങ് ആപ്പുകളും തന്ത്രങ്ങളും ട്രെൻഡുകൾ സൃഷ്ടിക്കുന്ന ഈ കാലത്ത് ബന്ധങ്ങളിലെ രീതികളും മാറിക്കൊണ്ടിരിക്കുന്നു. മോണോഗാമി, പോളിഗാമി, ട്രെഡിഷണൽ പോളിയാമോറി തുടങ്ങിയ ബന്ധങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി യുവതലമുറകൾക്കിടയിൽ ട്രെൻഡാകുന്ന ഒരു റിലേഷൻഷിപ്പ് ശെെലിയാണ് സോളോ പോളിയാമോറി.
ഒരു വ്യക്തിയ്ക്ക് ഒരേ സമയം ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടാവുകയും എന്നാൽ അതേസമയം തന്നെ ആ വ്യക്തി വളരെ സ്വതന്ത്രമായ ജീവിതം നയിക്കുകയും ചെയ്യുന്ന രീതിയാണ് സോളോ പോളിയാമോറി. ജീവിതത്തിലെ ഒരു കാര്യവും മറ്റൊരാളുമായിട്ട് ഷെയർ ചെയ്യാതിരിക്കുന്നതാണ് സോളോ പോളിയാമോറിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഇന്ന് ജെൻസികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒരു റിലേഷൻഷിപ്പ് രീതിയാണിത്. ഈ രീതിയിൽ ആളുകൾ അവരുടെ വ്യക്തിപരമായ താല്പര്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും മുൻഗണന നൽകുകയും അതേസമയം ഒന്നിലധികം പങ്കാളികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. സ്വതന്ത്രമായി ചിന്തിക്കാനും സമൂഹത്തിന്റെ കീഴ്വഴക്കങ്ങളും നിയമങ്ങളും അനുസരിക്കാൻ താല്പര്യമില്ലാത്തവരുമാണ് പൊതുവെ ഈ രീതി സ്വീകരിക്കുന്നത്. അവർ പ്രണയത്തിന് അവരുടേതായ നിർവചനം നൽകുന്നു. സോളോ പോളിയാമോറി ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവർ അവരുടെ പങ്കാളിയുമായി ഒരുമിച്ച് താമസിക്കുകയോ സാമ്പത്തിക കാര്യങ്ങൾ ചർച്ചചെയ്യുകയോ ചെയ്യുന്നില്ല. മാത്രമല്ല വിവാഹം, കുട്ടികൾ തുടങ്ങിയ പരമ്പരാഗത രീതിയെ പിന്തുടരുന്നുമില്ല.
മോണോഗാമി ഒരു പങ്കാളിയെ മാത്രം ഉൾക്കൊള്ളുന്നതാണ്. ട്രെഡിഷണൽ പോളിയാമോറിയിൽ ആളുകൾക്ക് ഒന്നിലധികം പങ്കാളികൾ ഉണ്ടായിരിക്കാം, പക്ഷെ സമൂഹത്തിന് മുന്നിൽ ഒരാളായിരിക്കും അയാളുടെ പങ്കാളി. പോളിഗാമി ബന്ധത്തിൽ ഒരേസമയം ഒന്നിലധികം പേരെ ഒരേസമയം വിവാഹം കഴിക്കുന്നു. ഇത് പലപ്പോഴും സംസ്കാരത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും.
ഇതുപോലുള്ള ബന്ധങ്ങളിലെ പുതിയ രീതികളെക്കുറിച്ച് അറിയുമ്പോഴാണ് പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തിൽ ശരിയും തെറ്റുമില്ലെന്ന് ആളുകൾ മനസ്സിലാക്കാൻ തുടങ്ങുന്നത്. ഓരോരുത്തരും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനനുസരിച്ച് അവർക്ക് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് കണ്ടെത്തുന്നു. പരമ്പരാഗത ബന്ധത്തിന്റെ സമ്മർദ്ദമോ സമയക്രമങ്ങളോ പാലിക്കാതെ സ്നേഹം പകർന്നു നൽകുന്ന ഒരു മാർഗമായിട്ടാണ് സോളോ പോളിയാമോറിയെ നിർവചിക്കുന്നത്. പ്രണയവും വ്യക്തിത്വവും ആഘോഷിക്കുന്ന ഒരു റിലേഷൻഷിപ്പ് ശൈലിയാണിത്. കൂടാതെ സ്വന്തം ലക്ഷ്യങ്ങൾ, വളർച്ച, സന്തോഷം എന്നിവയ്ക്ക് മുൻഗണന നൽകുന്നവരാണിവർ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exploring solo polyamory, a non-traditional relationship style gaining popularity among younger generations.
Published: 22 Sept 2025, 12:08 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented