ബോളിവുഡ് നടി രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള പ്രണയം ഒരിടവേളയ്ക്കുശേഷം വീണ്ടും ചർച്ചയാവുകയാണ്. രേഖയുടെ സുഹൃത്തും ഫാഷൻ ഡിസൈനറുമായ ബീന രമണിയുടെ ചില വെളിപ്പെടുത്തലുകളാണ് വിഷയം വീണ്ടും ചർച്ചയ്ക്കെത്തിച്ചിരിക്കുന്നത്. ബച്ചനുമായി അകന്ന ശേഷം 1990-ൽ രേഖ ബിസിനസുകാരനായ മുകേഷ് അഗർവാളിനെ വിവാഹം കഴിച്ചിരുന്നു. അപ്പോഴും ബച്ചനിൽ വളരെയേറെ ആകൃഷ്ടയായിരുന്നു അവർ. പൊതുമധ്യത്തിൽ ബച്ചൻ തന്നെ ഭാര്യയായി സ്വീകരിക്കില്ലെന്ന് ബോധ്യം വന്നപ്പോഴാണ് മറ്റൊരു വ്യക്തിയിൽ നിന്ന് കഠിനമായ സ്നേഹം വേണമെന്നും പ്രധാനപ്പെട്ട ഒരാളെ വിവാഹം ചെയ്യണമെന്നും രേഖയ്ക്ക് തോന്നിയതെന്ന് സുഹൃത്ത് പറയുന്നു.

To advertise here,

മുകേഷ് അഗർവാൾ രേഖയുടെ ആരാധകനായിരുന്നുവത്രേ. രേഖയുടെ ഏതു സംഭാഷണവും അദ്ദേഹം ഓർത്തെടുത്ത് പറയുമായിരുന്നു. ഒരു പാർട്ടിക്കിടയിൽ വെച്ചാണ് ബീന മുകേഷിനെ ആദ്യം കണ്ടത്. അദ്ദേഹം ഉയരം കുറഞ്ഞ്, ഇരുണ്ട നിറമുള്ള ആളായിരുന്നു. നല്ല ആശയവിനിമയശേഷിയുള്ള ഒരാളും. രേഖയെ കാണാനുള്ള ആഗ്രഹം ബീനയോടാണ് മുകേഷ് പ്രകടിപ്പിക്കുന്നത്.

"അദ്ദേഹം വിവരിക്കാൻമാത്രം മിടുക്കനായിരുന്നില്ല. ചെറിയ ആളായിരുന്നു, സംസാരിക്കാനും ഇടപഴകാനും തുടങ്ങിയാൽ അദ്ദേഹം വളരെ നല്ലയാളുമാണ്. എന്നാൽ ആറ് തവണ അടുത്തുകൂടെ കടന്നുപോയാലും നിങ്ങളദ്ദേഹത്തെ ശ്രദ്ധിക്കില്ല. മറുവശത്ത്, രേഖ ഒരു താരമായിരുന്നു. അതിയായ ആത്മാർഥതയോടെ, രേഖയോട് സംസാരിക്കണമെന്ന് അദ്ദേഹമെന്നോട് പറഞ്ഞു. 'എന്നെങ്കിലും രേഖയുമായി സംസാരിക്കാൻ ഒരു സാധ്യതയുണ്ടെങ്കിൽ, അതെനിക്ക് എത്രത്തോളമായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലുമാവില്ല' എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്."

മുകേഷിന്റെയും രേഖയുടെയും വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തനിക്കുണ്ടായ ഞെട്ടലിനെക്കുറിച്ചും ബീന രമണി പറഞ്ഞു. മുകേഷും രേഖയും ആദ്യം കണ്ടുമുട്ടിയത് മുംബൈയിൽ അവരുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ചായിരുന്നു, കുറഞ്ഞ കാലയളവിനുള്ളിൽ അവർ വളരെ അടുത്തടുത്തു, ഫോണിലൂടെ ബന്ധം സ്ഥാപിച്ചു. സ്ഥിരമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ മുകേഷുമായി പൊരുത്തപ്പെടുമോയെന്ന് രേഖയ്ക്ക് സംശയങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രൂപത്തിലും. അമിതാഭ് ബച്ചന്റെ ഓർമ്മകളിൽ മുഴുകിക്കൊണ്ടാണ് രേഖ അദ്ദേഹത്തെ താരതമ്യം ചെയ്തത്. എങ്കിലും ഇരുവർക്കും പരസ്പരം ധാരാളം കാര്യങ്ങൾ അറിയാമായിരുന്നു. വൈകാരികമായി മുറിവേറ്റ അവൾക്ക് സ്നേഹം ആവശ്യമായിരുന്നു. ഒരുപക്ഷേ അവൾക്ക് ആ തീവ്രമായ സ്നേഹം വേണമായിരുന്നിരിക്കാം.

രേഖയും മുകേഷും ആദ്യമായി കണ്ടുമുട്ടിയതിന് പിന്നാലെയെന്നോണമാണ് വിവാഹം കഴിഞ്ഞത്. ഇതിൽ അത്ഭുതം തോന്നി. വിവാഹം ഇത്ര വേഗത്തിൽ നടക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബീന പറയുന്നു.

രേഖയെ ദുർമന്ത്രവാദിനിയെന്നു വിളിച്ചു
ഹണിമൂൺ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുശേഷം, രേഖ മുകേഷുമായുള്ള വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചു. എന്നാൽ, വിവാഹമോചന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുകേഷ് ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസങ്ങൾക്കുശേഷമായിരുന്നു ഇത്. രേഖയെ ഇത് തകർത്തുകളഞ്ഞു. രേഖ കാരണമാണ് മുകേഷ് മരിച്ചതെന്ന് മുകേഷിന്റെ അമ്മയും മറ്റുള്ളവരുമെല്ലാം കുറ്റപ്പെടുത്തിയിരുന്നു. രേഖയെ ദുർമന്ത്രവാദിനിയെന്നുപോലും വിളിച്ചു. ഇൻഡസ്ട്രിയും അവൾക്കെതിരെ തിരിഞ്ഞു. അന്ന് വികാരങ്ങളുടെ ഒരു പരമ്പരയിലൂടെ കടന്നുപോയെന്ന് സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് രേഖ പറഞ്ഞിരുന്നു. ഞെട്ടലും തീവ്രമായ ദേഷ്യവുമെല്ലാമായിരുന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലല്ലോയെന്നും രേഖ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi