2010-ൽ 'ലീഡർ' എന്ന ചിത്രത്തിലൂടെയാണ് റാണ ദഗ്ഗുബാട്ടി അഭിനയരംഗത്തേക്ക് കടന്നുവന്നത്. ‘ബാഹുബലി’, 'രുദ്രമദേവി', 'ഗാസി', 'ഡം മാരോ ഡം', 'ബേബി', തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ പ്രശസ്തനായ അദ്ദേഹത്തിന് വലിയൊരു ആരാധകനിര തന്നെയുണ്ട്.
ഒരുകാലത്ത് തൃഷ കൃഷ്ണനും റാണ ദഗ്ഗുബാട്ടിയും പ്രണയത്തിലാണെന്ന തരത്തിൽ വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു. വർഷങ്ങളോളം ആരാധകർക്കിടയിൽ അത് ചൂടുള്ള ചർച്ചയായി നിന്നു. ഇരുവരും വിവാഹിതരാകാൻ തയ്യാറെടുക്കുന്നുവെന്ന തരത്തിൽ തന്നെയായിരുന്നു ചർച്ചകൾ പോയത്.
അതേസമയം, അടുപ്പമുണ്ടായിരുന്നപ്പോൾ ഒരിക്കൽ പോലും തങ്ങളുടെ ബന്ധത്തെപ്പറ്റി ഇരുവരും പരസ്യമായി അംഗീകരിച്ചിരുന്നില്ല, എന്നാൽ അവരുടെ പ്രണയചിത്രങ്ങളും പൊതുവേദികളിലെ സ്നേഹപ്രകടനങ്ങളുമെല്ലാം അടുപ്പം വ്യക്തമാക്കുന്നതായിരുന്നു. ഇരുവരും സൗഹൃദത്തോടെ പിരിയുന്നതാണ് പിന്നീട് കണ്ടത്.
സിനിമയിലെത്തിയശേഷം പല നടിമാരുമായും ചേർന്ന് റാണയുടെ പേര് ഉയർന്നുകേട്ടിട്ടുണ്ടെങ്കിലും ഡേറ്റിങ് ജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് നടൻ പൊതുവേ പ്രതികരിക്കാറില്ല. പക്ഷേ, തൃഷയുമായുള്ള ബന്ധപ്പെത്തപ്പറ്റി അദ്ദേഹം പിന്നീട് തുറന്നുപറഞ്ഞു.
ഒരിക്കൽ 'കോഫി വിത്ത് കരണിൽ' കരൺ ജോഹറിന് നൽകിയ അഭിമുഖത്തിൽ, തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തങ്ങൾ ഡേറ്റ് ചെയ്തിരുന്നതായി റാണ സമ്മതിച്ചു. "അവർ (തൃഷ കൃഷ്ണൻ) പത്തുവർഷത്തോളമായി എന്റെ സുഹൃത്താണ്. ഞങ്ങൾ വളരെക്കാലമായി സുഹൃത്തുക്കളായിരുന്നു, ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ ശരിയായി പോയില്ല."-എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
2020 മെയ് മാസത്തിൽ, റാണ താൻ വിവാഹിതനാകാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചു. വധുവായി മിഹീക ബജാജിനെ ആരാധകർക്കു മുമ്പിൽ പരിചയപ്പെടുത്തുകയും ചെയ്തു. 2020 ഓഗസ്റ്റ് 8 ന്, റാണയും മിഹീകയും ഒരു ചെറിയ ചടങ്ങിൽ വിവാഹിതരായി.
"എന്റെ സഹോദരിയും അവളും ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്, അതിനാൽ മിഹീകയെ എനിക്കെപ്പോഴും അറിയാം. ലോക്ക്ഡൗൺ സമയത്താണ് ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയത്. നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ ഞാൻ അധികം ചോദ്യങ്ങൾ ചോദിക്കാറില്ലെ’’ന്നും അദ്ദേഹം പറഞ്ഞു.
റാണയുമായി വേർപിരിഞ്ഞതിന് ശേഷം, 2015-ൽ ചെന്നൈ ആസ്ഥാനമായുള്ള വ്യവസായിയായ വരുൺ മാണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ, മാസങ്ങൾക്കുള്ളിൽ തൃഷ നിശ്ചയം റദ്ദാക്കി. വരുണിന്റെ പിതാവിന് മകൻ തൃഷയെ വിവാഹം കഴിക്കുന്നതിനോട് താത്പര്യമില്ലായിരുന്നു, കുടുംബത്തിലേക്ക് സമാന പശ്ചാത്തലമുള്ള ഒരാളെയാണ് അവർ ആഗ്രഹിച്ചിരുന്നത്. 2016-ൽ തൃഷയുടെ 'കോടി' എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ, വിവാഹനിശ്ചയത്തെക്കുറിച്ച് അവരോട് ചോദിച്ചു. താൻ വിവാഹം കഴിക്കാൻ പോകുകയായിരുന്ന വ്യക്തി സിനിമയിൽ അഭിനയിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടതായി തൃഷ വെളിപ്പെടുത്തി. "സിനിമയെക്കാൾ എനിക്ക് വിവാഹനിശ്ചയം അവസാനിപ്പിക്കാൻ തോന്നി." എന്നും അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rana Daggubati confirmed he dated actress Trisha Krishnan for several years., He revealed on 'Koffee with Karan' that things didn't work out between them., Rana Daggubati is now married to Miheeka Bajaj., Trisha Krishnan was briefly engaged to Varun Manian but called it off after he asked her to quit acting.
Published: 28 Feb 2026, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented