ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക് ജോനസും. 2018 മെയ് മാസത്തിലാണ് ഇരുവരും ഡേറ്റിങ് തുടങ്ങിയത്. അതേവർഷം ഡിസംബറിൽ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽവെച്ച് ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങളോടെയുള്ള വിവാഹവും. 2022-ൽ വാടകഗർഭപാത്രത്തിലൂടെ അവർക്കൊരു കുഞ്ഞുമുണ്ടായി.
പരസ്പരം പിന്തുണയ്ക്കുന്ന പങ്കാളികളാണ് ഇരുവരും. ഒരാൾ മറ്റൊരാളുടെ സംസ്‌കാരത്തെ എങ്ങനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ഇരുവരും പലപ്പോഴും സംസാരിക്കാറുണ്ട്.
'E! News'-ന് ഈയിടെ നൽകിയ അഭിമുഖത്തിൽ, നിക് തന്റെ സംസ്‌കാരത്തെ അംഗീകരിക്കേണ്ടത് തങ്ങളുടെ ബന്ധത്തിന് എത്രത്തോളം പ്രധാനമായിരുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി. നിക് തന്റെ സംസ്‌കാരത്തോട് ആദരവ് കാണിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ തങ്ങൾ ഒന്നിക്കുമായിരുന്നില്ലെന്നും അവർ പറഞ്ഞു. ഇന്ത്യൻ സംസ്‌കാരത്തോടും ആചാരങ്ങളോടും നിക് കാണിക്കുന്ന ആദരവിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ഇങ്ങനെ പ്രതികരിച്ചു, ''അദ്ദേഹം അതിന് തയ്യാറായിരുന്നില്ലെങ്കിൽ ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കുമായിരുന്നോ എന്ന് എനിക്കറിയില്ല. വ്യത്യസ്ത സംസ്‌കാരങ്ങളിൽ നിന്നുള്ളവർ തമ്മിലുള്ള ബന്ധത്തിൽ അതൊരു പ്രധാന ഘടകമാണ്. പങ്കാളിയുടെ വേരുകളോടും പൈതൃകത്തോടും ആദരവ് പുലർത്തേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു''.
തങ്ങളുടെ പ്രണയബന്ധത്തിൽ ആവേശവും പുതുമയും നിലനിർത്താൻ നിക് നൽകുന്ന പിന്തുണയെയും പ്രിയങ്ക പ്രശംസിച്ചു. ''പങ്കാളിയോട് ദയയോടെയും സ്‌നേഹത്തോടെയും പെരുമാറുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്'', അവർ പറഞ്ഞു.
നിക് ജോനാസ് തന്റെ പുതിയ ആൽബമായ 'സൺഡേ ബെസ്റ്റ്' (Sunday Best) പുറത്തിറക്കിയ വേളയിൽ, പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചു. നിക്കിനൊപ്പമുള്ള ജീവിതം തന്റെ ഏറ്റവും മികച്ച തീരുമാനമാണെന്ന് അവർ ആ കുറിപ്പിൽ വിശേഷിപ്പിച്ചു. ''എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകൾ തികയുന്നില്ല, എങ്കിലും ഞാൻ ശ്രമിക്കാം. സ്വപ്നതുല്യമായ ഒരാളാണ് നീ... നിന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമല്ല, ഒരു നിധിയെപ്പോലെ കരുതുകയും അത് പ്രകടിപ്പിക്കാൻ മടിക്കാത്തതുമായ ഒരാളെ കണ്ടെത്തുക. പ്രപഞ്ചം എന്നെ നിന്നിലേക്ക് എത്തിച്ചതിൽ ഞാൻ അതീവ കൃതജ്ഞതയുള്ളവളാണ്. നീയാണ് ഞാനിതുവരെ എടുത്തതിൽ ഏറ്റവും മികച്ച തീരുമാനം'', അവർ കുറിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priyanka Chopra stated she wouldn't have loved Nick Jonas if he didn't respect her culture. Cultural appreciation is vital for relationships between people from different backgrounds
Published: 23 Aug 2026, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented