നടി മൃണാൾ താക്കൂറും ധനുഷും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ധാരാളം വാർത്തകളാണ് പ്രചരിക്കുന്നത്. ഫെബ്രുവരി 14-ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ആ ദിവസം കടന്നുപോയതോടെ അഭ്യൂഹങ്ങൾ കെട്ടടങ്ങി.

To advertise here,

ഈ വാർത്തകളോട് പ്രതികരിക്കുകയാണ് മൃണാൾ ഇപ്പേൾ. ഇത്തരം വാർത്തകളെ തമാശയോടെയാണ് താൻ കണ്ടതെന്ന്, ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മൃണാൾ വെളിപ്പെടുത്തി. തന്റെ വിവാഹ കാര്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയുടെ കരുതൽ താരം തമാശരൂപേണ പറഞ്ഞത് ഇങ്ങനെയാണ്, "അവരുടെ കണക്കുകൂട്ടലിൽ എന്റെ കല്യാണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്."

ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തുമെന്ന് പറഞ്ഞുകൊണ്ട് താരം അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞു. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പുതിയ കാര്യമല്ലെങ്കിലും, ഒരു ഘട്ടത്തിൽ തന്റെ സുരക്ഷയെ ബാധിച്ചപ്പോൾ ഗൗരവകരമായ നടപടികൾ സ്വീകരിക്കേണ്ടി വന്നതായും മൃണാൾ പറയുന്നു.

"ഇതുവരെ എനിക്ക് ഒരു പിആർ ടീം ഇല്ലായിരുന്നു. എന്റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി വന്നു. എന്നെത്തന്നെ സംരക്ഷിക്കാനാണ് ഞാൻ അത് ചെയ്തത്," മൃണാൾ വെളിപ്പെടുത്തി.

"ഞാൻ 3 കോടിയോ, 6 കോടിയോ, 10 കോടിയോ ചിലവാക്കിയാൽ പോലും എനിക്ക് ഇത്രയും വലിയ പബ്ലിസിറ്റി ലഭിക്കില്ലെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച എല്ലാവർക്കും വലിയ നന്ദി," താരം പറഞ്ഞു.

2025 ഓഗസ്റ്റിൽ മൃണാൾ അഭിനയിച്ച 'സൺ ഓഫ് സർദാർ 2' എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെ, തമിഴ് താരം ധനുഷിനെ സ്നേഹത്തോടെ അഭിവാദ്യം ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. ഇതിന്റെ വീഡിയോ വൈറലായതോടെ ഇരുവരും പ്രണയത്തിലാണെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി.

പിന്നീട് ധനുഷ് നായകനായ 'തേരേ ഇഷ്ക് മേം' എന്ന ചിത്രത്തിന്റെ റാപ്പ് അപ്പ് പാർട്ടിയിൽ മൃണാൾ പങ്കെടുത്തതും വാർത്തകൾക്ക് ആക്കം കൂട്ടി. ഐശ്വര്യ രജനീകാന്തുമായി 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2022-ലാണ് ധനുഷ് വേർപിരിഞ്ഞത്. ഇവർക്ക് ലിംഗ, യാത്ര എന്നീ രണ്ട് മക്കളുണ്ട്.

വിവാദങ്ങൾക്കിടയിലും മൃണാൾ തന്റെ പുതിയ ചിത്രമായ 'ദോ ദീവാനേ ഷെഹർ മേം'-ന്റെ തിരക്കുകളിലാണ്. ഫെബ്രുവരി 20-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ധാന്ത് ചതുർവേദിയാണ് ചിത്രത്തിൽ മൃണാളിന്റെ നായകനായി എത്തുന്നത്. കൗശൽ ഷാ രചിച്ച ഈ ചിത്രത്തിൽ ഇള അരുൺ, ജോയ് സെൻഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi