താരങ്ങളായ ധനുഷും മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇരുവരും ചില പൊതുവേദികളിൽ ഒരുമിച്ചെത്തിയതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. അതിനിടെ ഇൻസ്റ്റഗ്രാമിൽ ധനുഷിന്റെ സഹോദരിമാരെ മൃണാൾ ഫോളോ ചെയ്യാൻ തുടങ്ങിയതും, അതിനുള്ള തെളിവായി ചിലർ ചൂണ്ടിക്കാട്ടി.

To advertise here,

പിന്നാലെ, ഫെബ്രുവരി 14-ന് ഇരുവരും വിവാഹിതരാകുമെന്നും വാർത്തകൾ വന്നു. തികച്ചും സ്വകാര്യമായുള്ള ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുകയെന്നായിരുന്നു പറയപ്പെട്ടത്. ഒരു ഭാഗത്ത് തങ്ങളെക്കുറിച്ചുള്ള വാർത്തകൾ സജീവമായപ്പോഴും ധനുഷോ മൃണാളോ ഒന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ തന്റെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മൃണാൾ.

ഫെബ്രുവരി 14, പലർക്കും വിഡ്ഢിദിനമായി മാറുമെന്നാണ് മൃണാൾ പറഞ്ഞത്. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൃണാൾ. ''ഫെബ്രുവരി 14, പലർക്കും ഏപ്രിൽ ഒന്നായി മാറും. ഏപ്രിൽ ഫൂൾ ദിനം. ഇതാരാണ് തുടങ്ങിയതെന്ന് എനിക്കറിയില്ല. എന്റെ പേരിലാണ് പല റിപ്പോർട്ടുകളും പുറത്തുവരുന്നത്. എന്നാൽ, ഞാനിതുവരെ ഒന്നും പറഞ്ഞിട്ടില്ല. മൃണാൾ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെയാണ് അവർ പറയുന്നത്. 'വൗ, മനോഹരം' എന്ന് ഞാൻ ചിന്തിക്കും. ശരിക്കും പേടിപ്പിക്കുന്നതാണിത്'', മൃണാൾ പറയുന്നു.

നേരത്തെ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ പരിഹാസത്തോടെയാണ് മൃണാൾ നേരിട്ടത്. ''ഇന്നെന്റെ ഹൽദിയാണ്, നാളെ സംഗീത്. പോവുന്നതിനുമുമ്പ് ഭക്ഷണം കഴിക്കണേ''.

സിദ്ധാന്ത് ചതുർവേദിക്കൊപ്പം അഭിനയിക്കുന്ന 'ദോ ദീവാനെ ശെഹർ മേം' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് മൃണാൾ. ഫെബ്രുവരി 20-നാണ് സിനിമ തിയേറ്ററുകളിലെത്തുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi