മുൻ ബോളിവുഡ് താരങ്ങളായ മനീഷ കൊയ്‌രാളയും നാന പടേകറും പ്രണയത്തിലായിരുന്നുവെന്ന് ഒരുകാലത്ത് വലിയ അഭ്യൂഹമുണ്ടായിരുന്നു. നാന ആ സമയത്ത് നീൽകാന്തി പടേകറിനെ വിവാഹം ചെയ്തിരുന്നു. മനീഷയും നാനയും തമ്മിൽ പ്രൊഫഷണലായും വ്യക്തിപരമായും ആഴത്തിലുള്ള ധാരണയും അടുപ്പവുമുണ്ടായിരുന്നെന്ന് പറയുകയാണ് പ്രമുഖ ഇന്ത്യൻ തിരക്കഥാകൃത്തും സംവിധായകനുമായ രൺബീർ പുഷ്പ്. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെപ്പറ്റി തുറന്നുപറഞ്ഞത്. 'അഗ്നിസാക്ഷി'യുടെ സെറ്റിൽ നാനാ പടേകറും മനീഷ കൊയ്‌രാളയും തമ്മിൽ പ്രണയം മൊട്ടിട്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

To advertise here,

"അതെ, അത് സംഭവിച്ചിട്ടുണ്ട്. നിങ്ങളതിനെ പ്രണയമെന്നോ സൗഹൃദമെന്നോ വിളിച്ചാലും, അത് ദൈവത്തിനേ അറിയൂ. പക്ഷേ ഇരുവരും അടുപ്പത്തിലായിരുന്നു. അവർ തമ്മിൽ പരസ്പര ധാരണയുണ്ടായിരുന്നു. രംഗങ്ങൾ പരസ്പരം ചർച്ച ചെയ്ത ശേഷമാണ് അവർ അഭിനയിച്ചിരുന്നത്, അത് സ്ക്രീനിൽ കാണാമായിരുന്നു."-രൺബീർ പുഷ്പ് പറഞ്ഞു. സൗഹൃദം ആഴത്തിലുള്ളതായിരുന്നോയെന്ന് സിദ്ധാർത്ഥ് കണ്ണൻ വീണ്ടും ചോദിച്ചു. തീർച്ചയായും ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മനീഷ നാനയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം വിവാഹമോചനത്തിന് തയ്യാറല്ലായിരുന്നുവെന്നും ചില റിപ്പോർട്ടുകളുണ്ട്. മാത്രമല്ല, ഇരുവരും തമ്മിൽ പിരിയുന്നതും വളരെ മോശം അവസ്ഥയിലാണ്. നടി അയേഷ ജുൽക്കയ്ക്കൊപ്പം നാനാ പടേക്കറിനെ മോശം സാഹചര്യത്തിൽ കണ്ടതോടെയാണ് മനീഷ ബന്ധം അവസാനിപ്പിച്ചതെന്നും പറയപ്പെടുന്നു.

അതേസമയം, മനീഷയുടെയും നാനയുടെയും ബന്ധം സൗഹൃദത്തിനപ്പുറമുള്ളതാണെന്ന് തനിക്കുറപ്പിച്ചു പറയാനാവില്ലെന്നും പുഷ്പ് വിശദീകരിച്ചു. "ഞാനൊരിക്കലും ആ രീതിയിൽ ചിന്തിച്ചിട്ടില്ല. അവിടെ സൗഹൃദവും പരസ്പര ധാരണയുമുണ്ടായിരുന്നു. പിന്നീട് അതിനെക്കുറിച്ച് കേട്ടു, പത്രങ്ങളിൽ ഈ കാര്യങ്ങൾ വന്നു, വായിക്കാനും ഇടയായി, പക്ഷേ ഞാനത് നേരിട്ട് നിരീക്ഷിച്ചിട്ടില്ല. പ്രധാനമായും എന്റെ ജോലിയെക്കുറിച്ചായിരുന്നു എന്റെ ശ്രദ്ധ. ഞാൻ സീൻ കൊടുത്ത് അവിടെനിന്ന് പോവും, പിന്നീട് തിരിച്ചുവരും. കുറച്ചുനേരം ഷൂട്ടിങ് കണ്ടും നിൽക്കും." 1996-ലാണ് അഗ്നിസാക്ഷി പുറത്തിറങ്ങിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi