'ദി ആർച്ചീസ്' സിനിമയിൽ സഹതാരങ്ങളായി അഭിനയിച്ച ഖുഷി കപൂറും വേദാങ് റെയ്‌നയും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. പരസ്യമായി പ്രണയം സ്ഥിരീകരിച്ചില്ലെങ്കിലും ഈ ജോടികൾക്ക് യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞുവെന്ന അഭ്യൂഹമാണ് ഇപ്പോൾ ഉയരുന്നത്. ഖുശിയുടെയും വേദാങ്ങിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് ജേണലിസ്റ്റ് വിക്കി ലൽവാനി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പോസ്റ്റിട്ടിരുന്നു. "അത് കഴിഞ്ഞു, എന്നാണ് ഖുഷിയുടെയും വേദാങ്ങിന്റെയും അടുത്ത വൃത്തങ്ങൾ പറഞ്ഞത്, വേർപിരിയലിന്റെ കാരണം അറിവായിട്ടില്ല" എന്നു തുടങ്ങുന്ന ഒരു കുറിപ്പും ഇതിനോടൊപ്പമുണ്ടായിരുന്നു. ഇതോടെ, താരങ്ങളെ സോഷ്യൽ മീഡിയയിൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ആരാധകർ.
സോയ അക്തറിന്റെ 'ദി ആർച്ചീസ്' (2023) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായതെന്നാണ് വിവരം. പിന്നാലെ, മനീഷ് മൽഹോത്രയുടെ ദീപാവലി ആഘോഷത്തിലും വിമാനയാത്രകളിലും ഖുഷിയുടെ അച്ഛൻ ബോണി കപൂറിനൊപ്പമുള്ള കുടുംബ വിരുന്നുകളിലും ഇരുവരെയും ഒന്നിച്ചു കാണാൻ തുടങ്ങി. 'കോഫി വിത്ത് കരണിൽ' ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, "ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്" എന്നു പറഞ്ഞുകൊണ്ട് ഖുഷി അഭ്യൂഹങ്ങൾ നിഷേധിച്ചിരുന്നു.
അതേസമയം, ക്രിസ്മസ് ദിനത്തിൽ ഖുഷിയും വേദാങ്ങും സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സീക്രട്ട് സാന്റയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തുവെങ്കിലും ഇരുവരും പരസ്പരം അകലം പാലിക്കുന്നതായി ചിത്രങ്ങളിൽ കാണാമെന്നാണ് ആരാധകരുടെ പക്ഷം. ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നുമില്ല. അന്നുതന്നെ ഇരുവരും തമ്മിൽ അകലം സംഭവിച്ചെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു.
അതേസമയം, ഇരുവരും തങ്ങളുടെ കരിയറിൽ ശ്രദ്ധിക്കുകയാണിപ്പോൾ. ഖുഷി നിലവിൽ 'മോം 2' എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. വേദാങ് ദിൽജിത് ദോസാൻഷിനൊപ്പം ഒരു പ്രോജക്റ്റിൽ തിരക്കിലാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Are Khushi Kapoor and Vedang Raina over? Explore their relationship timeline, from `The Archies` to recent events, and discover the latest breakup rumors. Click for details!
Published: 10 Jan 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented