ബോണി കപൂറിന്റെ മൂത്ത മകൾ അൻഷുല കപൂറിൻ്റെ വിവാഹ വിരുന്നിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ. സഹോദരങ്ങളായ അർജുൻ കപൂർ, ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരെല്ലാം ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
മനീഷ് മൽഹോത്ര ഡിസൈനർ വസ്ത്രത്തിലാണ് ജാൻവി ആഘോഷത്തിൽ പങ്കെടുത്തത്. സ്ട്രാപ്‌ലെസ് ബ്ലൗസും സിൽക്ക് സാരിയുമായിരുന്നു വേഷം. ജാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ആരാധകർ ഒരു കാര്യം കണ്ടെത്തി. അത് ജാൻവിയുടെ കാമുകൻ ശിഖർ പഹാരിയയിലേക്കുള്ള മനോഹരമായൊരു സൂചനയായിരുന്നു. ജാൻവിയുടെ മെഹന്ദിയിയിൽ ശിഖറിൻ്റെ ഓമനപ്പേരായ "ശിഖു" എന്ന് ഹിന്ദിയിൽ എഴുതിയിരുന്നു.
വർഷങ്ങളായി ജാൻവി കപൂറും ശിഖർ പഹാരിയയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കൗമാരപ്രായം (teenage years) മുതലേ ഇരുവർക്കും പരസ്പരമറിയാം. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 2016-ലാണ് പ്രണയം സംബന്ധിച്ച ആദ്യസൂചനകൾ പുറത്തുവരുന്നത്, എന്നാൽ 2018-ൽ ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതോടെ ഇരുവരും അകന്നു. ബ്രേക്കപ്പ് ആയപ്പോൾ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റിനിർത്താനാണ് ഇരുവരും തീരുമാനിച്ചത്. പിന്നീട് 2023-ൽ, പാർട്ടികളിലും അവധിദിനങ്ങളിലും വിവാഹ ആഘോഷങ്ങളിലുമെല്ലാം ഇരുവരെയും വീണ്ടും ഒന്നിച്ചു കാണാൻ തുടങ്ങി. ഇതോടെ ഇരുവരും വീണ്ടും ഒന്നിച്ചുവെന്ന് ആരാധകർ ഉറപ്പിച്ചു. തിരുപ്പതി ക്ഷേത്രത്തിൽ രണ്ടുപേരും പതിവായി സന്ദർശനം നടത്താറുണ്ട്.
2024-ൽ ബോണി കപൂറിൻ്റെ 'മൈദാൻ' എന്ന ചിത്രത്തിൻ്റെ സ്ക്രീനിങ്ങിനിടെ, "ശിഖു" എന്ന് ആലേഖനം ചെയ്ത ഒരു കസ്റ്റം നെക്ലേസ് ധരിച്ചാണ് ജാൻവിയെത്തിയിരുന്നത്.
ആരാണ് ശിഖർ പഹാരിയ?
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചുമകനാണ് ശിഖർ പഹാരിയ. ബിസിനസുകാരിയായ സ്മൃതി ഷിൻഡെയുടെയും ബിസിനസുകാരനായ സഞ്ജയ് പഹാരിയയുടെയും മകൻ. സംരംഭകനും നിക്ഷേപകനും മുംബൈയിൽ അറിയപ്പെടുന്ന ഉന്നതവ്യക്തിയുമാണ് ശിഖർ. ലണ്ടനിലെ റെജൻ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്ലോബൽ ഫിനാൻഷ്യൽ മാനേജ്‌മെൻ്റിൽ ബിരുദം നേടിയിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 09 Jul 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented