ബോളിവുഡ് താരം ആമിർ ഖാൻ ഈ മാസമാണ് തന്റെ ദീർഘകാല സുഹൃത്തായ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ചില തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്ന് ‘ലവ് ജിഹാദ്’ ആരോപണങ്ങളും ആമിർ നേരിട്ടിരുന്നു. 

To advertise here,

പലതവണ വിവാഹിതനാകുന്നത് പൊതുജനമധ്യത്തിൽ ഒരാളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്ന് പറയുകയാണ് നടി ഹിനാ ഖാൻ ഇപ്പോൾ. ഹിനയും നടി റൂബിന ദിലൈക്കും ചേർന്നാരംഭിച്ച പോഡ്‌കാസ്റ്റിലൂടെയാണ് ഹിന തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഒരു താരത്തിന്റെ വ്യക്തിജീവിതവും തിരഞ്ഞെടുപ്പുകളും അവരുടെ ജോലിയോടുള്ള പ്രേക്ഷകരുടെ ധാരണയെ ബാധിക്കുമോ എന്ന് ചർച്ച ചെയ്യുകയായിരുന്നു ഇരുവരും. ബാധിക്കുമെന്ന് റൂബിന അഭിപ്രായപ്പെട്ടു. "അങ്ങനെയെങ്കിൽ, ആമിർ ഖാന്റെ ഒരു സിനിമയും വിജയിക്കാൻ പാടില്ല" എന്നാണ് ഹിന മറുപടി പറഞ്ഞത്. ദശാബ്ദങ്ങളായി ആമിറിന് കാര്യമായ വിവാദങ്ങളൊന്നും (controversies) നേരിടേണ്ടി വന്നിട്ടില്ലെന്ന് റൂബിന ചൂണ്ടിക്കാണിച്ചപ്പോൾ, ഹീന അത്ഭുതത്തോടെ ചോദിച്ചു, "ഇത് (ഗൗരിയുമായുള്ള വിവാഹം) വിവാദങ്ങളിൽ കുറഞ്ഞതാണോ?"

"സാധാരണക്കാരൻ സ്വാഭാവികമായും ചിന്തിക്കും, 'ശരിക്കും? വീണ്ടും വിവാഹിതനാകുകയാണോ? ഇതും ഉപേക്ഷിച്ചോ?'"

എങ്കിലും, താൻ സൂപ്പർ താരത്തെ വിധിക്കുന്നില്ലെന്നും, സമൂഹം ഇത്തരം കാര്യങ്ങൾ എങ്ങനെ കാണുന്നു എന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും അവർ സൂചിപ്പിച്ചു.

"നമ്മുടെ സമൂഹത്തിൽ ഇത് അത്ര നല്ലതായി കണക്കാക്കുന്നില്ല, റൂബിന… വിവാഹത്തിന് ശേഷം വിവാഹം, വീണ്ടും വിവാഹം," ഹീനാ ഖാൻ അഭിപ്രായപ്പെട്ടു.

‘ലവ് ജിഹാദ്’ ആരോപണങ്ങളിൽ ആമിർ ഖാന്റെ പ്രതികരണം

ഗൗരി സ്പ്രറ്റിനെ വിവാഹം കഴിച്ചതിന് ശേഷം, ഹിന്ദു തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്ന് ആമിർ ഖാന് ആരോപണങ്ങൾ നേരിടേണ്ടി വന്നിരുന്നു, ചിലർ അദ്ദേഹത്തെ "ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ" എന്ന് വിശേഷിപ്പിച്ചു. പിന്നീട്, ആമിർ തന്നെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു, ഗൗരി യഥാർത്ഥത്തിൽ ഒരു ക്രിസ്ത്യാനിയാണെന്നും, തന്റെ ഭാര്യമാരിൽ ആരും വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം തുറന്നുപറഞ്ഞത്. കുടുംബത്തിലെ സ്ത്രീകളെല്ലാം വ്യത്യസ്ത മതങ്ങളിൽപ്പെട്ട പുരുഷന്മാരെ വിവാഹം കഴിച്ചിട്ടുണ്ടെന്നും, അങ്ങനെ "ലവ് ജിഹാദ്" ആരോപണങ്ങൾ തള്ളിക്കളയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi