മോഡലായ ജിജി ഹദീദും നടനും സംവിധായകനുമായ ബ്രാഡ്‌ലി കൂപ്പറും 2023 മുതൽ ഡേറ്റിങ്ങിലാണ്. എന്നാൽ അവരുടെ ബന്ധം മറ്റൊരു ഘട്ടത്തിലേക്ക് കടന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കൂപ്പറിനുവേണ്ടി ജിജി ഒരു കടുത്ത തീരുമാനം എടുത്തുവെന്നും.
ജിജിയും കൂപ്പറും ഡേറ്റിങ് തുടങ്ങുന്ന സമയത്ത് നൈറ്റ് പാർട്ടികളിലും പബ്ബിലുമെല്ലാം സജീവമായിരുന്നു ജിജി. അവർ പരസ്പരം മനസ്സിലാക്കാനും അടുക്കാനും കുറച്ചുകൂടി സമയമെടുത്തു. പ്രണയം സീരിയസായശേഷം, ജിജി തന്റെ ജീവിതശൈലിയിൽ കുറേ മാറ്റങ്ങൾ വരുത്തിയെന്നാണ് പറയപ്പെടുന്നത്.
''ബ്രാഡ്ലിക്ക് ധാരാളം സുഹൃത്തുക്കളും സഹപ്രവർത്തകരുമുണ്ട്. അവരിലേറെ പേരും കാഷ്വലായി മദ്യപിക്കുന്നവരുമാണ്. എന്നാൽ, കൂപ്പറുമായുള്ള പ്രണയത്തോടെ ജിജി മദ്യപാനം നിർത്താൻ തീരുമാനിച്ചു. കൂപ്പറുമായുള്ള ബന്ധം സീരിയസായി മുന്നോട്ട് കൊണ്ടുപോകാനാണ് അവർ ആഗ്രഹിക്കുന്നത്'', ജിജിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
29-ാം വയസ്സുവരെ കടുത്ത മദ്യപാനിയായിരുന്നു കൂപ്പർ. മദ്യത്തിനും മയക്കുമരുന്നിനും ഒരുപോലെ അടിമ. തന്റെ ജീവിതത്തിനും കരിയറിനും അത് ദോഷം വരുത്തുന്നുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷം അദ്ദേഹം മദ്യപാനം ഉപേക്ഷിക്കുകയായിരുന്നു. ''എന്റെ ജീവിതമാകെ അലങ്കോലമായിരുന്നു. ഞാൻ കൊക്കെയ്‌നും അടിമയായിരുന്ന കാലം'', എന്നാണ് ഒരിക്കൽ കൂപ്പർ പറഞ്ഞത്. ഇപ്പോൾ വർഷങ്ങളായി മദ്യപാനത്തിൽനിന്ന് വിമുക്തി നേടിയിട്ട്. ലഹരിയിൽനിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുന്ന കാര്യത്തിലും അദ്ദേഹം മുന്നിലാണ്. കൂപ്പറിന്റെ ആ യാത്രയോടുള്ള ബഹുമാനാർഥമാണത്രെ ജിജിയും പുതിയ തീരുമാനമെടുത്തത്.
കൂപ്പറിനും ജിജിക്കും ആദ്യബന്ധങ്ങളിൽ ഓരോ കുട്ടികളുണ്ട്. പതുക്കെ ഈ ബന്ധവും വിവാഹത്തിലേക്ക് കൊണ്ടുപോകാനാണ് ഇരുവരും ആഗ്രഹിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന മോഡലുകളിലൊരാളാണ് ജിജി. 50-ലേറെ തവണ വോഗ് മാസികയുടെ കവർപേജിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
(ശ്രദ്ധിക്കുക: പുകവലിയും മദ്യപാനവും ശരീരത്തിന് ഹാനികരമാണ്)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Supermodel Gigi Hadid reportedly quit drinking for boyfriend Bradley Cooper. Discover the reasons behind Cooper`s own past addiction struggles and recovery
Published: 18 Nov 2025, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented