'ദി ബ്ലഫ്' എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി പ്രിയങ്ക ചോപ്ര, തന്റെ അടുത്ത ഹോളിവുഡ് ചിത്രത്തിലേക്ക് കടക്കുകയാണ്. 'റീസെറ്റ്' എന്ന സർവൈവൽ ത്രില്ലറിൽ (survival thriller) ലീഡിങ് റോളായിരിക്കും പ്രിയങ്ക ചെയ്യുക. 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ', 'ലോർഡ് ഓഫ് ദി റിംഗ്സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ ഒാർലാൻഡോ ബ്ലൂം ആണ് ചിത്രത്തിലെ നായകനെന്ന പ്രത്യേകത കൂടിയുണ്ട്.
എമ്മി അവാർഡ് നേടിയ സംവിധായകൻ മാറ്റ് സ്മക്ക്ലർ സംവിധാനം ചെയ്യുന്ന ഈ സർവൈവൽ ത്രില്ലർ ഓഗസ്റ്റിൽ നിർമ്മാണം ആരംഭിക്കും. ജോർദാൻ റോളിൻസ് ആണ് തിരക്കഥ. "ആകർഷകത്വവും അവിശ്വാസവും ഒരുപോലെ ചേരുന്ന ഒരു ജോഡിയെയാണ് ഞാൻ തിരഞ്ഞത്. പ്രിയങ്കയും ഓർലാൻഡോയും ഇത് ഒരുപോലെ പ്രകടിപ്പിക്കാൻ കഴിവുള്ളയാളാണ്. അവരുടെ കെമിസ്ട്രി നിഷേധിക്കാനാവില്ല."- സംവിധായകൻ പ്രസ്താവനയിൽ പറഞ്ഞു.
Also Read
"ജോർദാൻ റോളിൻസും മാറ്റ് സ്മക്ക്ലറും അതിജീവനത്തിന്റെയും പ്രണയത്തിന്റെയും ആകാംഷയുടെയും വഞ്ചനയുടെയും ഞെട്ടിക്കുന്ന ട്വിസ്റ്റുകളുള്ള ഒരു കഥ സൃഷ്ടിച്ചിരിക്കുന്നു. പ്രിയങ്കയോടും ഓർലാൻഡോയോടും ചേർന്ന് ഇത് തിരശ്ശീലയിലെത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്."-നിർമ്മാതാക്കളായ ജോൺ ഹോബറും എറിക് ഹോബറും ചിത്രത്തെപ്പറ്റി പറഞ്ഞതിങ്ങനെയാണ്. പ്രിയങ്കയുടെ പർപ്പിൾ പെബിൾ പിക്ചേഴ്സ്, ഓർലാൻഡോ ബ്ളൂമിന്റെ അമേസിംഗ് ഔൾ എന്നിവയും നിർമാണത്തിൽ പങ്കാളികളാവുന്നുണ്ട്.
അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പ്രചാരമുള്ള ഇന്ത്യൻ താരങ്ങളിൽ ഒരാളായി പ്രിയങ്ക ഇതിനകം മാറിയിട്ടുണ്ട്. ഇരുപത് വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന കരിയറിൽ 2015 മുതൽ അവർ പാശ്ചാത്യ ചിത്രങ്ങളിൽ സജീവമാണുതാനും. കാൾ അർബനോടൊപ്പം അഭിനയിച്ച പ്രൈം വീഡിയോ ചിത്രമായ 'ദി ബ്ലഫ്' ആണ് പ്രിയങ്കയുടെ ഒടുവിലിറങ്ങിയ ചിത്രം. ഇദ്രിസ് എൽബ, ജോൺ സീന എന്നിവരോടൊപ്പം 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' എന്ന ചിത്രത്തിലും അവർ അഭിനയിച്ചിരുന്നു, ഇത് പ്രൈം വീഡിയോയിലെ ഏറ്റവും കൂടുതൽ കണ്ട സിനിമകളിൽ നാലാമത്തേതാണ്. 75 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ചിത്രത്തിനുണ്ടായത്. ഓർലാൻഡോ ബ്ലൂമിന്റെ 'ദി കട്ട്' മികച്ച പ്രതികരണം നേടിയിരുന്നു. 'ഡീപ് കവർ' എന്ന ആക്ഷൻ കോമഡിയിലും അദ്ദേഹത്തെ അടുത്തിടെ കണ്ടു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priyanka Chopra and Orlando Bloom to star in survival thriller Reset., Directed by Emmy Award-winner Matt Smukler., Production scheduled to begin in August., Plot follows a woman lost in the wilderness with a mysterious stranger., Fortitude International launching sales at Cannes Marché du Film.
Published: 07 May 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented