ഇന്ത്യൻ ടെലിവിഷനിലെ ശ്രദ്ധേയരായ താരജോടികളാണ് റാം കപൂറും ഭാര്യ ഗൗതമി കപൂറും. 2011ൽ പുറത്തിറങ്ങിയ 'ബഡേ അച്ചേ ലഗ്‌തേ ഹേ' എന്ന പരമ്പരയിൽ, റാം കപൂറും, സാക്ഷി തൻവാറുമായുള്ള ചുംബനരംഗത്തോടുള്ള തന്റെ പ്രതികരണത്തെക്കുറിച്ച് ഗൗതമി കപൂർ തുറന്നു പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് റാം ആദ്യമായി ഗൗതമിയോട് പറഞ്ഞപ്പോൾ, താൻ ഫോൺ കട്ട് ചെയ്തുവെന്നാണ് ഗൗതമി വെളിപ്പെടുത്തിയത്. ആ ദിവസം, പുലർച്ചെ 2:30-ന് റാം വിളിച്ചു പറഞ്ഞപ്പോഴാണ് ആ രംഗത്തെക്കുറിച്ച് താൻ അറിഞ്ഞതെന്ന് സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ ഗൗതമി ഓർത്തെടുത്തു.
'ആ സമയത്ത് ഞാൻ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു അമ്മയായിരുന്നു. റാം അത് പറഞ്ഞപ്പോൾ എന്റെ ആദ്യ പ്രതികരണം ഫോൺ കട്ട് ചെയ്യുക എന്നതായിരുന്നു. 'എന്ത്?' എന്ന് ചോദിച്ച് ഞാൻ ഫോൺ വെച്ചു. അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ പോലും എനിക്ക് താല്പര്യമില്ലായിരുന്നു' ഗൗതമി പറയുന്നു.
എന്നാൽ രാത്രി പുരോഗമിക്കവെ, താൻ ശാന്തയായെന്നും, അവർ വെറും അഭിനേതാക്കൾ മാത്രമാണെന്നും അവരുടെ ജോലി ചെയ്യുകയാണെന്നും താൻ സ്വയം പറഞ്ഞു മനസ്സിലാക്കിയെന്നും താരം കൂട്ടിച്ചേർത്തു. റാം 48 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാറുണ്ടെന്നും, ചുംബനരംഗം ചിത്രീകരിച്ച ശേഷമാണ് അദ്ദേഹം തന്നെ വിവരമറിയിച്ചതെന്നും ഗൗതമി പറഞ്ഞു.
'പിറ്റേന്ന് രാവിലെ അദ്ദേഹം വീട്ടിലെത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു, അദ്ദേഹത്തെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്ന് ഞാൻ കരുതി.'
ആ ചുംബനരംഗത്തെക്കുറിച്ച് റാം കപൂർ നടത്തിയ ചില പ്രസ്താവനകൾ, നിർമ്മാതാവ് ഏക്ത കപൂറിനെ ചൊടിപ്പിച്ചിരുന്നു. ഒരു നടനെന്ന നിലയിൽ സ്‌ക്രിപ്റ്റ് അനുസരിക്കുക എന്നത് തന്റെ ജോലിയാണെന്നും, ഏക്തയുടെ നിർബന്ധപ്രകാരമാണ് ആ രംഗം ചെയ്തതെന്നും റാം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ടെലിവിഷൻ ചരിത്രത്തിലെ തന്നെ ആദ്യ ചുംബനരംഗമായതിനാൽ ഇതിനെക്കുറിച്ച് ആദ്യം തന്റെ ഭാര്യയോട് അനുവാദം ചോദിക്കാമെന്ന് താൻ പറഞ്ഞിരുന്നതായും റാം വെളിപ്പെടുത്തി.
ഇതിനുപിന്നാലെ, തന്റെ സീരിയലുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 'അൺപ്രൊഫഷണൽ' ആയ നടന്മാർ മിണ്ടാതിരിക്കണം എന്ന് ഏക്ത കപൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏക്തയുടെ പോസ്റ്റ് റാമിനെ ഉദ്ദേശിച്ചാണോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്ന് ഗൗതമി പറഞ്ഞു. 'റാം പറഞ്ഞത് സത്യമാണ്, പക്ഷേ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാകാം. ഏക്ത ഒരു മികച്ച നിർമ്മാതാവാണ്. ഇപ്പോൾ ഞങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും കാണുകയാണെങ്കിൽ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് പ്രശ്‌നങ്ങൾ തീർക്കും,' ഗൗതമി വ്യക്തമാക്കി.
ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രശസ്തമായ പരമ്പരകളിൽ ഒന്നായിരുന്നു 'ബഡേ അച്ചേ ലഗ്‌തേ ഹേ'. റാം കപൂർ-സാക്ഷി തൻവാർ ജോഡികളുടെ കെമിസ്ട്രിയായിരുന്നു ഷോയുടെ പ്രധാന ആകർഷണം. ഇതിന്റെ രണ്ടാം സീസണിൽ നകുൽ മേത്തയും ദിഷ പാർമറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Gautami Kapoor reveals her initial shock and eventual understanding regarding Ram Kapoor`s on-screen kiss scene in `Bade Achhe Lagte Hain`. Learn her candid thoughts here.
Published: 10 Jan 2026, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented