ആദ്യ ചിത്രമായ 'ബോബി'യിലെ ടൈറ്റിൽ റോളിലൂടെ ഏറെ പ്രശസ്തയായ നടിയാണ് ഡിംപിൾ കപാഡിയ. 1973-ലാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ അവർ സിനിമാരംഗത്തോട് വിടപറഞ്ഞ് ദാമ്പത്യ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടി. വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് ഭർത്താവ് രാജേഷ് ഖന്ന അവരെ വിലക്കിയിരുന്നത്രേ.
ഒരു സിനിമയിൽ അഭിനയിക്കാൻ ഡിംപിളിന് ഒരിക്കൽ അഞ്ചു ലക്ഷം രൂപ വരെ അക്കാലത്ത് വാഗ്ദാനം ലഭിച്ചെങ്കിലും രാജേഷ് ഖന്ന അവരെ അഭിനയിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു. ഡിംപിളുമായി വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷം രാജേഷ് ഖന്ന അതിനെപ്പറ്റി പരാമർശിച്ചിരുന്നു.
ഡിംപിളിന്റെ പ്രശസ്തമായ ആദ്യ ചിത്രം 'ബോബി' കാണാതെയാണ് താൻ ആ തീരുമാനമെടുത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മക്കളായ ട്വിങ്കിൾ ഖന്നയേയും റിങ്കി ഖന്നയേയും വളർത്തുന്നതിൽ ഡിംപിൾ ശ്രദ്ധിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, തൻ്റെ ഭാര്യ സിനിമയിൽ അഭിനയിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും ഒരിക്കൽ രാജേഷ് ഖന്ന പറഞ്ഞു. "ഭാര്യ ജോലി ചെയ്യുന്നതിൽ എനിക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, ഞാൻ ഡിംപിളിനെ വിവാഹം കഴിക്കുമ്പോൾ, എൻ്റെ മക്കൾക്ക് ഒരു അമ്മയെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അവരെ വേലക്കാർ വളർത്താൻ ഞാൻ ആഗ്രഹിച്ചില്ല. ഡിംപിളിന്റെ കഴിവിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു, അന്ന് 'ബോബി' റിലീസ് ചെയ്തിരുന്നില്ല."-രാജേഷ് ഖന്ന പറഞ്ഞു.
വിവാഹബന്ധത്തിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു, ഒരുഘട്ടം കഴിഞ്ഞപ്പോൾ ഡിംപിൾ അദ്ദേഹത്തിൽ നിന്ന് വേർപിരിഞ്ഞ് രണ്ട് പെൺമക്കളോടൊപ്പം മാറിത്താമസിച്ചു. അതേസമയം വിവാഹമോചനം നേടിയിരുന്നില്ല. വേർപിരിഞ്ഞെങ്കിലും വിവാഹമോചനം വേണ്ടെന്നത് ഡിംപിളിന്റെ തീരുമാനമായിരുന്നു.
അതേസമയം, തൻ്റെ കരിയറിന് 'ബോബി' എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നു എന്ന് മനസ്സിലാക്കാൻ മാത്രം പ്രായം തനിക്കന്ന് ഉണ്ടായിരുന്നില്ലെന്ന് ഡിംപിൾ ഒരിക്കൽ മനസ്സുതുറന്നു. സിനിമ ചിത്രീകരിക്കുമ്പോൾ വെറും 16 വയസ്സ് മാത്രമായിരുന്നു പ്രായം.
എങ്കിലും രാജേഷിന്റെ വീടായ ആശീർവാദിലേക്ക് കാലെടുത്തുവെച്ച നിമിഷം മുതൽ തങ്ങളുടെ വിവാഹം ശരിയാവില്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അവർ വെളിപ്പെടുത്തി. 1985-ൽ പുറത്തിറങ്ങിയ 'സാഗർ' എന്ന ചിത്രത്തിലൂടെ ഡിംപിൾ ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരവ് നടത്തി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The untold story of Dimple Kapadia and Rajesh Khanna`s marriage, separation, and enduring bond. From Bobby to Saagar, explore their complex relationship.
Published: 13 Sept 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented