മാരി സെൽവരാജിൻ്റെ 'ബൈസൺ കാളമാടൻ' എന്ന ചിത്രത്തിൽ ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനു മുമ്പേ തന്നെ പ്രചരിച്ചതാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ. സ്ഥിരീകരിക്കാത്ത കിസ്സിങ് സെൽഫിയടക്കം ഈ ഊഹാപോഹങ്ങൾക്ക് ശക്തി പകരുകയും ചെയ്തു. പക്ഷേ, ഇത്തരം അഭ്യൂഹങ്ങളോടൊക്കെ നിശ്ശബ്ദത പാലിക്കുകയാണ് എപ്പോഴുമവർ ചെയ്യുക. അടുത്തിടെ അവാർഡ് ഷോകളിൽ ഇരുവരെയും ഒരുമിച്ച് കണ്ടതോടെ ആരാധകർ ഉറപ്പിച്ചു പറയുന്നത് ഇരുവരും ഡേറ്റിങ്ങിൽ തന്നെയാണെന്നാണ്.
അതിനു കാരണമായി പറയുന്നത് ഇതൊക്കെയാണ്- ധ്രുവും അനുപമയും ബൈസൺ ടീമും അടുത്തിടെ മുംബൈയിൽ നടന്ന 'ദി ഓണേഴ്സ്' അവാർഡ് ഷോയിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ധ്രുവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലിട്ട ചിത്രങ്ങളിൽ അനുപമയ്ക്കൊപ്പമുള്ള ഒരു സെൽഫിയുമുണ്ടായിരുന്നു. അനുപമ ഒരു ഹൃദയ ചിഹ്നത്തോടെ അത് റീഷെയർ ചെയ്തു. ചെന്നൈയിൽ നടന്ന ജെഎഫ്ഡബ്ല്യു അവാർഡ്സിലും ഇരുവരും ശ്രദ്ധ നേടി. വേദിയിൽ വെച്ച് ധ്രുവ് അനുപമയ്ക്ക് ജന്മദിനാശംസകൾ നേരുമ്പോൾ അനുപമ നാണിക്കുന്നുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതിനും മുമ്പേ, സിനിമാരംഗത്ത് നിന്ന് രാത്രി രണ്ടുമണിക്ക് ആരെ വിളിക്കുമെന്ന ചോദ്യത്തിന് അനുപമ മറുപടി പറഞ്ഞത് "എനിക്ക് തോന്നുന്നു, ഞാൻ ധ്രുവിനെ വിളിക്കും" എന്നായിരുന്നു. ധ്രുവ്, അനുപമ എന്തൊക്കെയോ..., എന്തോ കാര്യമുണ്ട്, അവർ ഒരുമിച്ച് ഉണ്ടാകാൻ അർഹതയുള്ളവരാണ്, നല്ല ജോഡി എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വീഡിയോക്ക് താഴെ വന്ന കമന്റുകൾ.
തമിഴ് ചിത്രം 'ഡ്രാഗൺ', മലയാളത്തിൽ 'ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള', 'ദി പെറ്റ് ഡിറ്റക്ടീവ്', തെലുങ്കിൽ 'പരദ', 'കിഷ്കിന്ധപുരി' എന്നിവയാണ് അനുപമയുടെ അടുത്തിടെ ഇറങ്ങിയ പ്രധാനചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhruv Vikram and Anupama Parameswaran`s recent appearances at award shows, including a cute selfie and birthday wishes, have fans convinced they are dating.
Published: 19 Feb 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented