ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലുമായുള്ള വേര്‍പിരിയലിന് ശേഷം കടുത്ത ട്രോളുകള്‍ നേരിട്ടയാളാണ് കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മ്മ. 'ഗോള്‍ഡ് ഡിഗ്ഗര്‍' എന്നുവരെ അവര്‍ മുദ്രകുത്തപ്പെട്ടിട്ടുണ്ട്. പണത്തോടുള്ള ആഗ്രഹം മാത്രം ലക്ഷ്യം വെച്ച് സമ്പന്നരുമായി പ്രണയബന്ധത്തിലോ വിവാഹബന്ധത്തിലോ ഏര്‍പ്പെടുന്ന വ്യക്തിയെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും, അത് കാര്യമാക്കാതെ അവര്‍ മുന്നോട്ട് പോയി. ഈ പേരിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനശ്രീ.
അഷ്നീര്‍ ഗ്രോവര്‍ അവതാരകനായി ആമസോണ്‍ എംഎക്സ് പ്ലെയറില്‍ സംപ്രേഷണം ചെയ്യുന്ന 'റൈസ് ആന്‍ഡ് ഫാള്‍' എന്ന റിയാലിറ്റി ഷോയിലായിരുന്നു ധനശ്രീയുടെ പരോക്ഷ പരിഹാസം. റിയാലിറ്റി ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡിന്റെ ഒരു പ്രൊമോയില്‍, മത്സരാര്‍ത്ഥികളെ ജോഡികളാക്കുകയും 2 ലക്ഷം വിലയുള്ള ഒരു സ്വര്‍ണ്ണ ബാഗും 1 ലക്ഷം വിലയുള്ള ഒരു വെള്ളി ബാഗും നല്കി, അതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. നടന് അര്ജുന് ബിജ്ലാനിയോടൊപ്പമായിരുന്നു ധനശ്രീ.
വജ്രവും വെള്ളിയും തനിക്ക് ചേരില്ലെന്നും സ്വര്‍ണ്ണം മാത്രമേ ചേരുകയുള്ളൂവെന്നും അര്ജുന് പറഞ്ഞു. അര്‍ജുന്റെ അഭിപ്രായത്തോട് പ്രതികരിച്ച ധനശ്രീ, വിവാഹമോചനത്തിന് ശേഷം ട്രോളന്മാര് തനിക്ക് നല്കിയ 'ഗോള്‍ഡ് ഡിഗ്ഗര്‍' ലേബലിനെ സൂക്ഷ്മമായി അഭിസംബോധന ചെയ്തു. 'ഈ വരി എനിക്ക് പറയാന്‍ കഴിയില്ല. ഞാന്‍ ഈ വരി പറഞ്ഞാല്‍, എനിക്ക് ലഭിക്കാന്‍ പോകുന്ന സ്നേഹം പോലും ലഭിക്കില്ല.' അവർ തമാശയായി പറഞ്ഞു.
കുറച്ച് നാള് മുന്‍പ്, ഫറാ ഖാന്റെ പുതിയ വ്ളോഗിൽ, താന്‍ ചാഹലുമായി മെസേജുകളിലൂടെ ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ധനശ്രീ വെളിപ്പെടുത്തിയിരുന്നു. ‘ഞാന്‍ യൂസിയുമായി മെസേജുകളില്‍ ബന്ധപ്പെടാറുണ്ട്. അദ്ദേഹം എന്നെ 'മാ' എന്നാണ് വിളിക്കുന്നത്. അദ്ദേഹം നല്ലവനാണ്.' എന്നും അവര്‍ പറഞ്ഞു.
കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് കണ്ടുമുട്ടിയ ധനശ്രീയും ചാഹലും 2020 ഡിസംബറിലാണ് വിവാഹിതരായത്. അവരുടെ ദാമ്പത്യ ജീവിതം ക്രമേണ വഷളാവുകയും 2022-ന്റെ മധ്യത്തില്‍ അവര്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങുകയും ചെയ്തു. ഒടുവില്‍ 2024 ഫെബ്രുവരിയില്‍ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം ആവശ്യപ്പെട്ട് അവര്‍ കുടുംബ കോടതിയില്‍ സംയുക്ത ഹര്‍ജി നല്കി. ഈ വര്‍ഷം മാര്‍ച്ചില്‍ അവര്‍ക്ക് വിവാഹമോചനം അനുവദിച്ചു.
ഈ കാലയളവില്‍ ധനശ്രീ കടുത്ത ട്രോളുകള്‍ നേരിട്ടു. വിവാഹമോചനത്തിന്റെ അവസാന വാദം കേള്‍ക്കുന്നതിനിടെ, 'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' എന്ന് എഴുതിയ ടി-ഷര്‍ട്ട് ധരിച്ച് ചാഹല്‍ എത്തിയത് വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്ന് ട്രോളുകള്‍ കൂടുതല്‍ രൂക്ഷമായി. ഹ്യൂമന്‍സ് ഓഫ് ബോംബെ പോഡ്കാസ്റ്റില്‍ ഇതിനോട് പ്രതികരിച്ച ധനശ്രീ, താന്‍ ഞെട്ടിപ്പോയെന്ന് പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍, അതൊരു പൊതു പ്രദര്ശനമാക്കാതെ സ്വകാര്യമായി ചെയ്യാമായിരുന്നുവെന്ന് അവർ പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: dhanashree verma humorously addresses being labeled a `gold digger` after her split from yuzvendra chahal on a reality show.
Published: 08 Sept 2025, 04:29 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented